| Sunday, 10th November 2019, 11:49 am

'ജഡ്ജിമാരുടേത് അസാമാന്യ ധൈര്യം'; അയോധ്യ വിധിയില്‍ പ്രതികരിച്ച് ആനന്ദ് മഹീന്ദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

രാം ജന്മഭൂമി-ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ്. എ ബോബ്‌ഡെ, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ്.അബ്ദുള്‍ നസീര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരെ അഭിനന്ദിച്ചായിരുന്നു ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജഡ്ജിമാരുടെ അസാധാരണമായ ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നെന്നും ഇന്ത്യയിലെ നീതിന്യായ സംവിധാനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് ഇതെന്നുമായിരുന്നു ആനന്ദ് മഹീന്ദ്ര പ്രതികരിച്ചത്.

‘5 പുരുഷന്മാര്‍. 1.3 ലക്ഷം കോടി ആളുകള്‍ കാത്തിക്കുന്ന ഒരു തീരുമാനം. ഈ ബെഞ്ചിന് എന്തുമാത്രം അസാധാരണ ധൈര്യം ആവശ്യമാണ്? ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ അവിശ്വസനീയമാംവിധം മാനസിക ധൈര്യം ഉണ്ടാവേണ്ടതുണ്ട്. അവരുടെ കടമ ഭംഗിയായി നിര്‍വഹിച്ചതിനും നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഉയര്‍ത്തിപ്പിടിച്ചതിനും അവരെ അഭിവാദ്യം ചെയ്യുന്നു”- എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിനെ പിന്തുണച്ച് രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് രാമക്ഷേത്ര നിര്‍മാണത്തിനായി നല്‍കുമെന്നായിരുന്നു സുപ്രീംകോടതി വിധി. മുസ്‌ലീങ്ങള്‍ക്ക് പള്ളി പണിയുന്നതിനായി അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ അനുവദിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more