മലയാളത്തില്‍ ഈയിടെ പുറത്തിറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണ് ആട്ടം. ആനന്ദ് ഏകര്‍ഷിയായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. 2024ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ വലിയ പ്രയാസമാണെന്ന് പറയുകയാണ് ആനന്ദ് ഏകര്‍ഷി.
ആ വര്‍ഷമിറങ്ങിയ എല്ലാ സിനിമകളും താന്‍ കണ്ടതാണെന്നും എല്ലാം വ്യത്യസ്തമായ ഴോണറുകളാണെന്നും അദ്ദേഹം പറയുന്നു. എം.സി ജിതിന്‍ സംവിധാനം ചെയ്ത സൂക്ഷ്മദര്‍ശിനി സിനിമ താനായിരുന്നു ചെയ്യുന്നതെങ്കില്‍ ചിലപ്പോള്‍ അങ്ങനെ ആകില്ലായിരുന്നു ചെയ്യുകയെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടറിലെ മലയാളം ഡയറക്ടേഴ്‌സ് റൗണ്ട് ടേബിള്‍ 2024ല്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. അരുണ്‍ ചന്തുവിന്റെ ഗഗനചാരി പോലെയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാനേയാകില്ലെന്നും ആനന്ദ് ഏകര്‍ഷി പറഞ്ഞു.
‘2024ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ വലിയ പ്രയാസമാണ്. ആ വര്‍ഷമിറങ്ങിയ എല്ലാ സിനിമകളും ഞാന്‍ കണ്ടതാണ്. എല്ലാം വ്യത്യസ്തമായ ഴോണറുകളാണ്.
എം.സി ജിതിന്‍ സംവിധാനം ചെയ്ത സൂക്ഷ്മദര്‍ശിനിയുടെ കാര്യം ചോദിച്ചാല്‍, അയാള്‍ ആ സിനിമ ചെയ്യാന്‍ എടുത്ത തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്. ഞാനായിരുന്നു ആ സിനിമ ചെയ്യുന്നതെങ്കില്‍ ചിലപ്പോള്‍ അങ്ങനെ ആകില്ലായിരുന്നു ചെയ്യുക. ആ ധൈര്യം ചിലപ്പോള്‍ എനിക്ക് ഉണ്ടാകില്ലായിരുന്നു.
ഗഗനചാരി സിനിമയെ കുറിച്ച് പറയുമ്പോള്‍, ആ സിനിമക്ക് വേണ്ടി അരുണ്‍ ചന്തു നടത്തിയ എഫേര്‍ട്ടിനെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല. അങ്ങനെയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാനേയാകില്ല. ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ നിന്ന് നല്ലത് പിക്ക് ചെയ്യുന്നത് വളരെ പ്രയാസമാണ്,’ ആനന്ദ് ഏകര്‍ഷി പറഞ്ഞു.
Content Highlight: Anand Ekarshi Talks About Sookshma Darshini