Advertisement
Kerala News
ആനന്ദവല്ലി ഇനി തൂപ്പൂകാരിയല്ല; പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണചക്രം തിരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 29, 04:09 am
Tuesday, 29th December 2020, 9:39 am

പത്തനാപുരം: പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി ആനന്ദവല്ലിയെത്തുമ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം ഏറെ സന്തോഷത്തിലാണ്. ഇതേ ഓഫീസില്‍ തൂപ്പു ജോലി ചെയ്തിരുന്ന ആനന്ദവല്ലി ഇനിമുതല്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.

കൃഷി അഡീഷണല്‍ ഡയറക്ടര്‍ ഓഫീസില്‍ 10 വര്‍ഷമായി കാഷ്വല്‍ സ്വീപ്പറായിരുന്നു ഞാറയ്ക്കാട് ശ്രീ നിലയത്തില്‍ ആനന്ദവല്ലി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തലവൂര്‍ ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് ആനന്ദവല്ലി മത്സരിച്ചത്.

569 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. ടി.ടി.സി പൂര്‍ത്തിയാക്കിയ ആനന്ദവല്ലി സി.പി.ഐ.എം ഞാറയ്ക്കാട് ബ്രാഞ്ച് അംഗവും, തലവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.

സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ആനന്ദവല്ലിയുടെ ഭര്‍ത്താവ് മോഹനന്‍ പെയിന്റിംഗ് തൊഴിലാളിയാണ്. ബിരുദ വിദ്യാര്‍ത്ഥിയായ മിഥുന്‍, പ്ലസ്ടു വിദ്യാര്‍ത്ഥി് കാര്‍ത്തിക് എന്നിവര്‍ മക്കളാണ്.

പതിമൂന്ന് അംഗ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ എഴ് അംഗങ്ങള്‍ എല്‍.ഡി.എഫിനും ആറ് അംഗങ്ങള്‍ യു.ഡി.എഫിനുമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ananadavally former sleeper will lead pathanapuram Block panchayath