സയന്‍സ് ആന്റ് ടെക്ക്
വിശകലന ചിന്ത മതവിശ്വാസം കുയ്ക്കുമോ എന്നത് പലപ്പോഴും താര്‍ക്കികമായ വിഷയമാണ്. എന്നാല്‍ മതവിശ്വാസം കുറയ്ക്കുമെന്നാണ് ബ്രിട്ടീഷ് കൊളൊംബിയ സര്‍വ്വകലാശാലയുടെ ഒരു പുതിയ പഠനം തെളിയിക്കുന്നത്. മത വിശ്വാസത്തിന്റെ മനഃശാസ്ത്ര പഠനങ്ങള്‍ക്ക് ഇത് പുതിയ വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“വ്യത്യസ്ത അളവുകളില്‍ മനുഷ്യര്‍ എന്തുകൊണ്ടാണ് ദൈവത്തില്‍ വിശ്വസിക്കുന്നത് എന്ന അന്വേഷണമായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന്” പഠനത്തിനു നേതൃത്വം കൊടുത്തവരിലൊരാളായ വില്‍ ജെര്‍വിയാസ് അഭിപ്രായപ്പെട്ടു. “മനുഷ്യന്റെ ആത്മീയ ബോധത്തെ സങ്കീര്‍ണ്ണങ്ങളായ ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. അവിശ്വാസത്തിലേയ്ക്ക് മനുഷ്യനെ നയിക്കുന്നതില്‍ വിശകലനചിന്തയ്ക്ക് കാര്യമായ പങ്കുണ്ട്.” അദ്ദേഹം വ്യക്തമാക്കി.
ഒട്ടനവധി പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഭാഗമായാണ് ഗവേഷകര്‍ ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. വിശകലന ചിന്തകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ കുറഞ്ഞ ദൈവഭക്തിയേ കാണുന്നുള്ളു എന്നാണ് പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്.
വിവര സംസ്‌ക്കരണവുമായി ബന്ധപ്പെട്ട ജ്ഞാന സമ്പ്രദായത്തിന്റെ നീണ്ടകലത്തെ പഴക്കമുള്ളതും പരസ്പരം ബന്ധമുള്ളതുമായ രണ്ട് മനഃശാസ്ത്ര മാതൃകകളെയാണ് ഗവേഷണത്തിന് വിധേയമാക്കിയത്. അതായത് വേഗമേറിയതും കാര്യക്ഷമമായതുമായ പ്രതികരണ ശേഷി ഉളവാക്കുന്ന മാനസിക അതിവേഗങ്ങളുമായി ബന്ധപ്പെട്ട അന്തര്‍ജ്ഞാനസമ്പ്രദായത്തെയും, ബോധപൂര്‍വ്വവും യുക്തിസഹവുമായി പ്രതികരിക്കുന്ന കൂടുതല്‍ വിശകലനാത്മകമായ അന്തര്‍ജ്ഞാനസമ്പ്രദായത്തെയുമാണ് മാതൃകകളാക്കിയത്.
“ഞങ്ങളുടെ മുന്‍ പഠനം മതവിശ്വാസവും അന്തര്‍ജ്ഞാന സമ്പ്രദായവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നു.” പഠനങ്ങള്‍ക്ക് നേതൃത്ത്വം കൊടുത്ത അസ്സോസിയേറ്റ് പ്രഫസര്‍ ആറ നോറെന്‍സായന്‍ പറയുഞ്ഞു. മനുഷ്യമസ്തിഷ്‌ക്കത്തിലെ വിശകലന ജ്ഞാന സമ്പ്രദായം മതവിശ്വാസങ്ങള്‍ക്ക് നമ്മുടെ ബോധമണ്ഡലത്തിലുള്ള അന്തര്‍ജ്ഞാന സംവിധാനത്തിന്റെ പിന്തുണ വളരെയധികം കുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലേയും കാനഡയിലേയും 650 പേരടങ്ങിയ ടീമാണ് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിശകലന ബോധമുള്ളവരില്‍ മതവിശ്വാസത്തിനുള്ള ഈ തകര്‍ച്ച നീണ്ടു നില്‍ക്കുന്നതാണോ എന്നതാണ് ഇനിയാള്ള ഗവേഷണത്തിന്റെ മുന്നോട്ട് പോക്ക് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
നിലവില്‍ മതവിശ്വാസികളാണ് ലോകത്തില്‍ കൂടുതലെങ്കിലും അവിശ്വാസികളും ആജ്ഞേയവാദികളും സമൂഹത്തില്‍ ധാരാളമുണ്ട്. മാത്രവുമല്ല അവരുടെ എണ്ണത്തിലും വദ്ധനവുണ്ടാകുന്നുണ്ട്.