ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനടക്കം രണ്ട് പുരസ്‌കാരങ്ങള്‍ നേടിയ തിങ്കളാഴ്ച്ച നിശ്ചയം പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
വലിയ താരനിരകളോ അവകാശവാദങ്ങളോ ഇല്ലാതെ എത്തിയ ചിത്രം മേക്കിങ് കൊണ്ടും പ്രമേയം കൊണ്ടും മുന്നിട്ടു നിന്നിരുന്നു. ചിത്രത്തില്‍ കഥാപാത്രമായി എത്തിയവരെല്ലാം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ഇപ്പോള്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സുജയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ സിനിമാ സ്വപ്‌നങ്ങളെ കുറിച്ചും അനഘ മനസുതുറന്നത്.
തന്റെ ആദ്യ സിനിമയാണ് തിങ്കളാഴ്ച നിശ്ചമെന്നും ഓഡിഷന്‍ വഴിയാണ് സിനിമയിലെത്തിയതെന്നുമാണ് അനഘ പറയുന്നത്. അഭിനയം പണ്ടുമുതലേ പാഷനാണ്. ഓഡിഷനുകള്‍ക്കൊക്കെ അയക്കാറുണ്ട്. കുറേ തവണ പിന്തള്ളപ്പെട്ടിട്ടുണ്ട്. എന്റെ സുഹൃത്തുക്കളാണ് തിങ്കളാഴ്ച്ച നിശ്ചയത്തിന്റെ ഓഡിഷന് ഫോട്ടോ അയക്കുന്നത്. അങ്ങനെ വിളിച്ചു, പോയി. തിരഞ്ഞെടുക്കപ്പെട്ടു, അനഘ പറയുന്നു.
കാഞ്ഞങ്ങാടാണ് എന്റെ സ്വദേശം. സിനിമയുടെ ഭാഗമായവരില്‍ ഏറെയും കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഭാഗങ്ങളില്‍ ഉള്ളവരാണ്. ഞങ്ങള്‍ വീട്ടില്‍ എങ്ങനെയാണോ സംസാരിക്കുന്നത് അത് തന്നെയാണ് സിനിമയിലും കണ്ടത്. അതുകൊണ്ട് ഭാഷയൊന്നും ഒരു വിഷയമേ അല്ലായിരുന്നു.
പിന്നെ ചിത്രത്തിലെ അഭിനേതാക്കളില്‍ പലരെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. സുജയുടെ അച്ഛന്‍ കുവൈത്ത് വിജയനായി വേഷമിട്ട മനോജേട്ടനെ എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ്. എന്റെ നായകനായെത്തിയ അര്‍ജുന്‍ അശോകന്‍ എന്റെ സഹപാഠിയാണ്.
പിന്നെ നാടകവുമായിട്ടൊക്കെ പോകുമ്പോള്‍ പരിചയപ്പെട്ട കുറേ കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമായുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഞങ്ങളൊക്കെ ഒരു കുടുംബം പോലെയായി. അത്രയ്ക്കും രസകരമായിരുന്നു ചിത്രീകരണ ദിവസങ്ങള്‍.
അഭിനയിക്കുമ്പോഴും പേടിയൊന്നുമുണ്ടായിരുന്നില്ലെന്നും സംവിധായകന്‍ സെന്ന സര്‍, ഛായാഗ്രാഹകന്‍ ശ്രീരാജേട്ടന്‍ തുടങ്ങി എല്ലാവരും വലിയ പിന്തുണയാണ് തന്നതെന്നും അനഘ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: Anakha Narayanan About Thinkalazhcha Nischayam Movie