ഏറെ ചര്‍ച്ചചെയ്ത തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് അനഘ നാരായണന്‍. തുടര്‍ന്ന് വാശി, ഡിയര്‍ വാപ്പച്ചി, രാസ്ത, അന്‍പോട് കണ്‍മണി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാന്‍ അനഘക്ക് കഴിഞ്ഞു.
ഇപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട അഭിനേത്രിയെ കുറിച്ച് സംസാരിക്കുകയാണ് അനഘ നാരായണന്‍. താന്‍ എല്ലാ അഭിനേതാക്കളുടെയും അഭിനയം നിരീക്ഷിക്കാറുണ്ടെന്നും ചെറിയ ആര്‍ട്ടിസ്റ്റ് മുതല്‍ വലിയ ആര്‍ട്ടിസ്റ്റുമാരില്‍ നിന്നുവരെ പഠിക്കാനുണ്ടാവുമെന്നും അനഘ പറയുന്നു.
പാര്‍വതി ചേച്ചിയുടെ കഥാപാത്രങ്ങളൊക്കെ ഒത്തിരി ഇഷ്ടമാണ് – അനഘ നാരായണന്‍
പാര്‍വതി തിരുവോത്തിന്റെ കഥാപാത്രങ്ങളെല്ലാം വളരെ ഇഷ്ടമാണെന്നും ഉള്ളൊഴുക്ക് എന്ന സിനിമ മനസില്‍ പതിഞ്ഞ ചിത്രമാണെന്നും അനഘ പറഞ്ഞു. ഉര്‍വശിയും പാര്‍വതിയും മനോഹരമായാണ് കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അഭിനയിച്ചിരിക്കുന്നതെന്നും അതുപോലെയൊക്കെ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനഘ നാരായണന്‍.
‘എല്ലാ അഭിനേതാക്കളുടെയും അഭിനയം നിരീക്ഷിക്കാറുണ്ട്. ചെറിയ ആര്‍ട്ടിസ്റ്റ് മുതല്‍ വലിയ ആര്‍ട്ടിസ്റ്റുമാരില്‍ നിന്നുവരെ പഠിക്കാനുണ്ടാവും. ഓരോ സിനിമയും വ്യത്യസ്തമാണ്. പാര്‍വതി ചേച്ചിയുടെ കഥാപാത്രങ്ങളൊക്കെ ഒത്തിരി ഇഷ്ടമാണ്. ഉള്ളൊഴുക്ക് എന്ന സിനിമ മനസില്‍ പതിഞ്ഞ സിനിമയാണ്.
ഉള്ളൊഴുക്ക് എന്ന സിനിമ മനസില്‍ പതിഞ്ഞ സിനിമയാണ്
ഉര്‍വശി ചേച്ചിയും പാര്‍വതി ചേച്ചിയും എത്ര മനോഹരമായാണ് ആ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അഭിനയിച്ചിരിക്കുന്നത്. ഇതുപോലെയൊക്കെ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്.
കഥയുടെ ഡീറ്റെയിലിങ് പ്രധാനമാണ്. ഇവിടത്തെ അഭിനേതാക്കളും ഫിലിം മേക്കേഴ്‌സുമൊക്കെ സിനിമ ഇഷ്ടപ്പെടുന്നവരെ ആവേശത്തിലാഴ്ത്തുന്നവരാണ്. മുമ്പൊക്കെ നടീനടന്മാരുടെ പേരിലല്ലേ സിനിമ അറിയപ്പെട്ടിരുന്നത്. ഇന്ന് നോക്കൂ, ഫിലിം മേക്കേഴ്‌സിന്റെ പേരില്‍ നമ്മള്‍ സിനിമ കാണുന്നു.
മറ്റ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു
സംവിധായകനും ടെക്‌നീഷ്യന്‍സും ആരൊക്കെയാണെന്ന് അന്വേഷിക്കുന്നു. മറ്റ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. അതൊക്കെ കാണുമ്പോള്‍ ഞാനും മലയാള സിനിമയുടെ ഭാഗമായതില്‍ ഒരുപാട് സന്തോഷമുണ്ട്,’ അനഘ നാരായണന്‍ പറയുന്നു.
Content Highlight: Anagha Narayanan talks about Paravathy Thiruvothu