കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനഘ. മലയാളത്തിലും തമിഴിലും ഒരുപോലെ അഭിനയിക്കാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലൂടെയാണ് അനഘ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.
കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനഘ. മലയാളത്തിലും തമിഴിലും ഒരുപോലെ അഭിനയിക്കാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലൂടെയാണ് അനഘ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.
പിന്നീട് പറവ, നാറ്റ്‌പേ തുനൈ, ഗുണ 369, ഭീഷ്മ പര്‍വ്വം, ഗര്‍ര്‍ര്‍ ഉള്‍പ്പെടെയുള്ള മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയ അഡിയോസ് അമിഗോ എന്ന സിനിമയിലും അനഘ അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തില്‍ നായകനായി എത്തിയത് ആസിഫ് അലിയായിരുന്നു. ഇപ്പോള്‍ ആസിഫിനെ കുറിച്ച് പറയുകയാണ് അനഘ. തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ കടൈസി ഉലഗ പോറിന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനഘ.
‘ആസിഫ് അലിയെ കുറിച്ച് ആളുകള്‍ പറയുന്നതൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എനിക്കും എന്റെ ചേച്ചിക്കും ഫാമിലിക്കുമൊക്കെ ഒരുപാട് ഇഷ്ടമുള്ള നടനാണ് ആസിഫ് അലി. അദ്ദേഹം എന്ത് നല്ല ആക്ടറാണെന്നും എന്റെ ചേച്ചി എപ്പോഴും പറയാറുണ്ട്.
കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ കണ്ടിട്ടാണ് ചേച്ചി ആസിഫ് അലിയുടെ ഫാനായത്. ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ എന്നെക്കാള്‍ എക്‌സൈറ്റഡായത് എന്റെ ചേച്ചി തന്നെയായിരുന്നു.
ആസിഫ് അലിക്ക് ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സുണ്ട്. പക്ഷെ കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹം വളരെ വിനയത്തോടെയാണ് പെരുമാറുക. ആ സിനിമയില്‍ ഞാന്‍ കുറേ ടേക്കുകള്‍ പോകുന്നുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം ‘മള്‍ട്ടിപ്പിള്‍ ടേക്ക്‌സ് എടുക്കുന്നതില്‍ ടെന്‍ഷന്‍ വേണ്ട കേട്ടോ’ എന്നാണ് പറഞ്ഞത്.
ആ സിനിമയില്‍ വളരെ സപ്പോര്‍ട്ടീവായിട്ടുള്ള ഒരു കോ ആക്ടറായിരുന്നു ആസിഫ് അലി. ഒരു നടനെന്ന നിലയില്‍ അദ്ദേഹം ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതിനുള്ള അംഗീകാരവും കിട്ടിതുടങ്ങി എന്നതാണ് സത്യം,’ അനഘ പറഞ്ഞു.
Content Highlight: Anagha Maruthora Talks About Asif Ali