| Sunday, 20th March 2022, 10:25 am

അതൊക്കെ അറിഞ്ഞപ്പോഴാണ് എന്തുകൊണ്ടാണ് മമ്മൂക്കയെ മെഗാസ്റ്റാര്‍ എന്നുവിളിക്കുന്നതെന്ന് മനസിലായത്: അനഘ മരുത്തോര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗബിന്‍ ഷഹീര്‍ സംവിധാനം ചെയ്ത പറവയിലൂടെ സിനിമാ ജീവിതാമാരംഭിച്ച താരമാണ് അനഘ മരുത്തോര. പറവക്ക് ശേഷം വേഷങ്ങള്‍ കിട്ടുമെന്ന് കരുതിയിരുന്നെങ്കിലും എന്നാല്‍ അതുണ്ടായില്ലെന്നും അനഘ അഭിമുഖങ്ങളില്‍ നേരത്ത പറഞ്ഞിരുന്നു.

പിന്നീട് അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ഭീഷ്മ പര്‍വ്വത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. റേച്ചല്‍ എന്ന കഥാപാത്രത്തെയാണ് അനഘ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്. ചിത്രത്തില്‍ മറ്റ് താരങ്ങളോടൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് അനഘ സംസാരിക്കുന്നത്.

മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോളാണ് അദ്ദേഹം എന്താണെന്ന കാര്യം മനസിലായതെന്നാണ് താരം പറയുന്നത്.

‘ഞാന്‍ പണ്ടുതൊട്ടേ മമ്മൂക്കയുടെ മൂവിസൊക്കെ കാണാറുണ്ടായിരുന്നു. പക്ഷെ കൂടെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തില്‍ കൂടുതലും ശ്രദ്ധിച്ച കാര്യങ്ങള്‍, അച്ചടക്കവും എത്തിക്‌സുമെല്ലാമാണ്. ഇതൊക്കെ ശ്രദ്ധിച്ചപ്പോഴാണ് എന്തുകൊണ്ടാണ് അദ്ദേഹമൊരു മെഗാസ്റ്റാറായതെന്ന് എനിക്ക് മനസിലായി. ഇത്രയും വര്‍ഷം സിനിമയിലുണ്ടായിട്ടും അദ്ദേഹത്തിന്റെ പഴയ എക്‌സൈറ്റ്‌മെന്റും കമ്മിറ്റ്‌മെന്റുമെല്ലാം ഇപ്പോഴും അതുപോലെ തന്നെയുണ്ട്. അതൊക്കെയാണ് ഞാന്‍ അദ്ദേഹത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചത്,’ അനഘ പറയുന്നു.

മമ്മൂക്കയോടൊപ്പം തന്നെ ഭീഷ്മയില്‍ വേറെയും വലിയ താരങ്ങളുണ്ട്. അവരുടെ പല കാര്യങ്ങളും ഒബ്‌സേര്‍വ് ചെയ്ത് പഠിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ എന്തോ അവരൊക്കെ വളരെ എഫേര്‍ട്‌ലെസാണ്. അവരുടെയൊക്കെ ടെക്‌നിക് എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. എല്ലാവരും ചിരിച്ച് കളിച്ച് ഇരിക്കുകയാവും, പക്ഷെ ആക്ഷന്‍ പറഞ്ഞാല്‍ എല്ലാവരും കഥാപാത്രമായി മാറിയെന്നും അനഘ പറഞ്ഞു.

അതേസമയം റെക്കോര്‍ഡുകള്‍ ഭേദിച്ച് ഭീഷ്മ പര്‍വ്വം പ്രദര്‍ശനം തുടരുകയാണ്. 80 കോടിയാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഭീഷ്മ പര്‍വ്വം 50 കോടി നേടിയിരുന്നു.


Content Highlights: Anagha Maruthora says about Mammootty

We use cookies to give you the best possible experience. Learn more