| Thursday, 27th December 2018, 9:22 am

അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ബൂട്ടണിയും; ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: രണ്ട് മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ഏഷ്യാ കപ്പിനായിയുള്ള 23 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് താരവും സെന്റര്‍ ബാക്കുമായ അനസ് എടത്തൊടികയും പൂനെ സിറ്റിയുടെ യുവതാരം ആഷിഖ് കുരുണിയനുമാണ് 23 അംഗ ടീമില്‍ ഇടം പിടിച്ച മലയാളി താരങ്ങള്‍.

കഴിഞ്ഞ ആഴ്ച അബൂദാബിയിലെത്തിയ 28 അംഗ ഇന്ത്യന്‍ ടീമില്‍ നിന്ന് 5 താരങ്ങളെ റിലീസ് ചെയ്താണ് അവസാന 23 അംഗ ടീം ഇന്ത്യ പ്രഖ്യാപിച്ചത്. ജനുവരി ആറിന് തായ്ലന്‍ഡിന് എതിരെ അബുദാബി അല്‍ നഹ്യാന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജനുവരി പത്തിന് ആതിഥേയരായ യു.എ.ഇയെ നേരിടും. ടൂര്‍ണമെന്റിലെ ആവേശമുയര്‍ത്തുന്ന മത്സരങ്ങളില്‍ ഒന്നാകും അതെന്നാണ് വിലയിരുത്തല്‍ സയ്യിദ് സ്പോര്‍ട്ട് സിറ്റിയിലാണ് മത്സരം.

Read Also : ഗാംഗുലിയേയും പിന്തള്ളി പൂജാരയുടെ സെഞ്ച്വറി നേട്ടം; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

യു.എ.ഇ, ബഹ്റൈന്‍, തായ്ലന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. അടുത്ത മാസമാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

നാലാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പിന് എത്തുന്നത്. ഇതിന് മുമ്പ് 1964, 1984,2011 വര്‍ഷങ്ങളില്‍ ഇന്ത്യ ഏഷ്യാകപ്പ് കളിച്ചിട്ടുണ്ട്. 34 അംഗ ടീമിനെയാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതില്‍ നിന്നാണ് 28അംഗ സംഘത്തെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ തെരഞ്ഞെടുത്തത്. അന്തിമ പട്ടികയായ 23 ആംഗ സംഘത്തെ അടുത്തയാഴ്ച പ്രഖ്യാപിക്കും.

യു.എ.ഇ ലഭിച്ചത് സന്തോഷമാണ്. ഒരുപാട് ഇന്ത്യക്കാര്‍ ഇവിടെയുണ്ട്. മത്സരം കാണാനെത്തണം. നിങ്ങളാണ് ശക്തി. പരിശീലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ മുന്‍ നിര്‍ത്തിയാകും ടീമിന്റെ ആക്രമണമെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തിലെ മികച്ച റാങ്കിങിലാണ് ഇന്ത്യ നിലവില്‍. ടീമിലെ ഒട്ടുമിക്ക താരങ്ങളും മികച്ച ഫോമിലാണ്. മികച്ച പ്രകടനം ആരാധകര്‍ക്കായി കാഴ്ചവെയ്ക്കുമെന്നും ടീം വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more