Football
റോണോയെ നേരിട്ട് കാണാന്‍ സാധിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ് ; സ്വിസ് വനിത താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 22, 01:20 pm
Wednesday, 22nd November 2023, 6:50 pm

ക്രൊയേഷ്യയുടെ വനിതാ ഫുട്‌ബോള്‍ താരം അന മാര്‍ക്കോവിച്ച് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചു.

അന മാര്‍ക്കോവിച്ച് സ്വിസ് വനിതാ സൂപ്പര്‍ ലീഗില്‍ ഗ്രാസ്ഷോപ്പേഴ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. അതിനാല്‍ റൊണാള്‍ഡോ അംബാസഡര്‍ ആയ ഫിനാന്‍സ് സംഘടിപ്പിക്കുന്ന പ്രോഗ്രാമിലൂടെയാണ് മാര്‍ക്കോവിച്ചിന് റൊണാള്‍ഡോയെ കാണാന്‍ അവസരം ലഭിക്കുക. ഇതിന് മുന്നോടിയായാണ് സ്വിസ് താരം തന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

‘ഞാന്‍ റൊണാള്‍ഡോയെ കാണാന്‍ പോകുന്നു. ഞാന്‍ എത്രത്തോളം ആവേശഭരിതയാണെന്ന് എനിക്കിപ്പോള്‍ വിശദീകരിക്കാന്‍ പോലും സാധിക്കില്ല. ഞാന്‍ ചെറുപ്പത്തില്‍ തന്നെ റൊണാള്‍ഡോയുടെ കളി ശ്രദ്ധിച്ചിരുന്നു.

അദ്ദേഹത്തിന്റെ കളികളുടെ യൂട്യൂബ് വീഡിയോകള്‍, റൊണാള്‍ഡോയുടെ ജീവിത രീതികള്‍ എല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ ബിനാന്‍സ് പ്രോഗ്രാമില്‍ റൊണാള്‍ഡോയുമായി കണ്ടുമുട്ടും എനിക്ക് ഈ അവസരം ഒരുക്കി തന്നതിന് വളരെയധികം നന്ദിയുണ്ട്. ഞാന്‍ റൊണാള്‍ഡോയെ കാണാന്‍ പോകുന്നതെനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല,’ മാര്‍ക്കോവിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു..

യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ ആയ റയല്‍മാന്‍ റെഡ് യുണൈറ്റഡ് യുവന്റസ് എന്നീ ടീമുകളില്‍ അവിസ്മരണീയമായ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയതിനു ശേഷമാണ് റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിലെത്തുന്നത്.

സൗദി ക്ലബ്ബിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ നടത്തുന്നത്. ഈ സീസണില്‍ അല്‍ നസറിനായി 17 മത്സരങ്ങളില്‍ നിന്നും 16 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്.

Content Highlight: Ana Markovic share the happiness of meeting with Cristiano Ronaldo.