Kerala Politics
'ഷുക്കൂര്‍ കേസില്‍ ഞങ്ങള്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല; സംഭവിച്ചുപോയതാണ്'; അരിയില്‍ ഷുക്കൂര്‍ വധം സംബന്ധിച്ച് ചാനല്‍ ചര്‍ച്ചയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 16, 06:04 pm
Friday, 16th February 2018, 11:34 pm

കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധത്തില്‍ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന് സമ്മതിച്ച് തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ എം.വി നികേഷ് കുമാര്‍ നയിക്കുന്ന “ന്യൂസ് നൈറ്റ്” ചര്‍ച്ചയിലാണ് ഷംസീറിന്റെ തുറന്നു പറച്ചില്‍.

കോണ്‍ഗ്രസോ ഒരു മുസ്‌ലിം സഹോദരനോ ആണോ നിങ്ങളുടെ ശത്രു എന്ന പരിശോധന നടത്തുകയും അവിടെ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതേറ്റുപറയുകയും കുറ്റക്കാരെ ശിക്ഷിച്ചുവെന്ന് ഉറപ്പുവരുത്തി പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യത സി.പി.ഐ.എമ്മിന് ഇല്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരമായാണ് ഷംസീര്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.

“…പിന്നെ ബഹുമാന്യനായ സുധാകരന്‍ പറഞ്ഞല്ലോ. ഷുക്കൂര്‍ കേസില്‍ ഞങ്ങള്‍ ഞങ്ങള്‍ക്കു ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ. അതൊരു പ്ലാന്‍ഡ് മര്‍ഡര്‍ ഒന്നുമല്ല. അതങ്ങ് സംഭവിച്ചു പോയതാണ്. ഒരു മാസ് സൈക്കോളജിയാണ്. ജനക്കൂട്ടം ആക്രമിച്ച സംഭവമാണ്. ഞങ്ങളത് ന്യായീകരിക്കാന്‍ വന്നിട്ടില്ല. ഞങ്ങളാ സംഭവം ഇല്ലാന്ന് പറഞ്ഞിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് ബന്ധമില്ലാന്ന് പറഞ്ഞിട്ടുമില്ല…” -എ.എന്‍ ഷംസീര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ചര്‍ച്ചയില്‍ ഷംസീറിന് ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകമായിരുന്നു ചാനലില്‍ ചര്‍ച്ച ചെയ്ത വിഷയം.

വീഡിയോ കാണാം: