| Saturday, 5th August 2017, 7:10 pm

'കൊല്ലപ്പെട്ട റിയാസ് മൗലവിയുടേയും ഫൈസലിന്റേയും 13 സി.പി.ഐ.എം പ്രവര്‍ത്തകരുടേയും വീട് സന്ദര്‍ശിക്കാന്‍ ജെയ്റ്റ്‌ലി തയ്യാറാകുമോ?'; എ.എന്‍ ഷംസീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നാളെ കേരളം സന്ദര്‍ശിക്കുകയാണ്. ലക്ഷ്യം സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളടക്കമുള്ള സംഘര്‍ഷങ്ങള്‍ വിലയിരുത്താനും തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹകിന്റെ വീടു സന്ദര്‍ശിക്കലുമാണ്. കേരളം കലാപ ഭൂമിയായി മാറിയെന്നും ക്രമസമാധാനം പാടെ തകര്‍ന്നെന്നും ആരോപിച്ച് രാഷ്ട്രപതി ഭരണത്തിന് ആര്‍.എസ്.എസ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം.

കേരളത്തിനെതിരെ ദേശീയ തലത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങളുടെ ഭാഗമായി വേണം ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തേയും കാണാന്‍. തങ്ങള്‍ക്ക് വേരോട്ടമില്ലാത്തിടത്ത് അധികാരം നേടിയെക്കുക എന്ന ലക്ഷ്യമാണ് രാഷ്ട്രപതി ഭരണത്തിന് വേണ്ടിയുള്ള മുറവിളികളിലൂടെ ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നതും. ഈ സാഹചര്യത്തില്‍ കേരളത്തിലെത്തുന്ന ജെയ്റ്റ്‌ലിയോട് ചില ചോദ്യങ്ങള്‍ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ നേതാവും എം.എല്‍.എയുമായ എ.എന്‍ ഷംസീര്‍.

“ബഹു:കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി നാളെ കേരളം സന്ദര്‍ശിക്കുകയാണ്. ചോദ്യം അരുണ്‍ ജെയ്റ്റിലിയോടാണ്.” എന്ന തലക്കെട്ടോടെയാണ് ഷംസീര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

“കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കുന്നതോടൊപ്പം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാല്‍ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട വിവിധ പാര്‍ട്ടികളില്‍പെട്ട 13 പേരുടെ കുടുംബം കൂടിയുണ്ട് ,അവിടെങ്ങളില്‍ കൂടി സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി തയ്യാറാവുമോ ?” എന്ന് ഷംസീര്‍ ചോദിക്കുന്നു. എല്‍.ഡി.എഫ് അധികാരത്തിലേറിയതിന് ശേഷം കൊല്ലപ്പെട്ട 13 സി.പി.ഐ.എം പ്രവര്‍ത്തകരുടെ പട്ടിക പുറത്തു വിട്ടാണ് ഷംസീര്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

വര്‍ഗീയ കലാപമുണ്ടാക്കാന്‍ റിയാസ് മൗലവിയെയും, ഫൈസലിനെയും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ടുണ്ട്.അവിടെങ്ങളില്‍ സന്ദര്‍ശിച്ചു കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ കേന്ദ്രമന്ത്രിക്ക് സമയമുണ്ടാവുമോ ? ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ അനന്ദുവിന്റെ വീടും കേരളത്തില്‍ തന്നെയാണ് സര്‍, അവിടെ കൂടി താങ്കള്‍ സന്ദര്‍ശിക്കേണ്ടതല്ലേ ?. ഷംസീര്‍ ചോദിക്കുന്നു.


Also Read:  ‘ചരിത്രത്തിലൊരു ട്വിസ്റ്റുണ്ട്; ബോള്‍ട്ടിനെ 100 മീറ്ററില്‍ ഓടി തോല്‍പ്പിച്ച യുവരാജ്; യുവിയെ ക്രിക്കറ്റില്‍ പൊട്ടിച്ച ബോള്‍ട്ടും, അവസാന ഓട്ടത്തിന് ഇറങ്ങും വീഡിയോ പുറത്തു വിട്ട് യുവി 


കേരളത്തിനെ പറ്റി ഐഎസ് റിക്രൂട്ട് സ്റ്റേറ്റ് എന്നും, ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്തയിടമാണ്, അമ്പലങ്ങള്‍ പൊളിക്കുന്നു, ഹിന്ദുക്കള്‍ക്ക് ഭൂമി കിട്ടുന്നില്ല എന്നിങ്ങനെ വ്യജ പ്രചാരണങ്ങളാണ് സംഘപരിവാര്‍ ദേശീയതലത്തില്‍ നടത്തുന്നത് അതൊക്കെ തെറ്റാണെന്ന് തുറന്ന് പറയാന്നെങ്കിലും താങ്കള്‍ക്ക് കഴിയുമോ ? എന്നും അദ്ദേഹം ആരായുന്നുണ്ട്.

എല്ലാ രാഷ്ട്രീയ അക്രമണങ്ങളുടെയും തുടക്കക്കാര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്. കൊല്ലപെട്ടവരുടെയും, അക്രമങ്ങളില്‍ നഷ്ട്ടപെട്ടവരുടെയും കണക്കെടുപ്പ് നടത്തിയാല്‍ ഏറ്റവും കൂടുതല്‍ നഷ്ട്ടങ്ങള്‍ സഭവിച്ചത് സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ്. എന്നിരുന്നിട്ടും സംസ്ഥാനത്ത് സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ സിപിഐഎം നേതൃത്വം എന്നും മുന്നിലുണ്ടായിട്ടുണ്ടെന്നും ഷംസീര്‍ ചൂണ്ടിക്കാണിക്കുന്നു.

എല്ലാ രാഷ്ട്രീയ അക്രമങ്ങളും അസാനിക്കേണ്ടത് തന്നെയാണ്. ആര്‍എസ്എസ് ആയുധം താഴെ വെക്കാന്‍ തയ്യാറായാല്‍ കേരളത്തില്‍ സമാധാനമുണ്ടാവും. അതിന് ആര്‍എസ്എസ്-ബിജെപി നേതൃത്വത്തോട് ആവശ്യപ്പെടണമെന്ന് ബഹു:കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റിലിയോട് ആവശ്യപെടുന്നു. എന്നു പറഞ്ഞാണ് ഷംസീര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബഹു:കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി നാളെ കേരളം സന്ദര്‍ശിക്കുകയാണ്.
ചോദ്യം അരുണ്‍ ജെയ്റ്റിലിയോടാണ്.
1) കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കുന്നതോടൊപ്പം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാല്‍ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട വിവിധ പാര്‍ട്ടികളില്‍പെട്ട 13 പേരുടെ കുടുംബം കൂടിയുണ്ട് ,അവിടെങ്ങളില്‍ കൂടി സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി തയ്യാറാവുമോ ?
2) വര്‍ഗീയ കലാപമുണ്ടാക്കാന്‍ റിയാസ് മൗലവിയെയും, ഫൈസലിനെയും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ടുണ്ട്.അവിടെങ്ങളില്‍ സന്ദര്‍ശിച്ചു കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ കേന്ദ്രമന്ത്രിക്ക് സമയമുണ്ടാവുമോ ?
3) ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ അനന്ദുവിന്റെ വീടും കേരളത്തില്‍ തന്നെയാണ് സര്‍, അവിടെ കൂടി താങ്കള്‍ സന്ദര്‍ശിക്കേണ്ടതല്ലേ ?
4) കേരളത്തിനെ പറ്റി ഐഎസ് റിക്രൂട്ട് സ്റ്റേറ്റ് എന്നും, ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്തയിടമാണ്, അമ്പലങ്ങള്‍ പൊളിക്കുന്നു, ഹിന്ദുക്കള്‍ക്ക് ഭൂമി കിട്ടുന്നില്ല എന്നിങ്ങനെ വ്യജ പ്രചാരണങ്ങളാണ് സംഘപരിവാര്‍ ദേശീയതലത്തില്‍ നടത്തുന്നത് അതൊക്കെ തെറ്റാണെന്ന് തുറന്ന് പറയാന്നെങ്കിലും താങ്കള്‍ക്ക് കഴിയുമോ ?
5) കേരളത്തിലെ അക്രമങ്ങള്‍ക്ക് കാരണം ആര്‍എസ്എസ് പ്രചാരകരായ ജില്ലയ്ക്ക് പുറത്തുള്ളവരാണ് എന്നത് ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരേ സ്വാരത്തില്‍ പറയുന്നതാണ്. ആര്‍എസ്എസ് ഓരോ ജില്ലയിലും ചുമതലപെടുത്തിയിട്ടുള്ള ജില്ലയ്ക്ക് പുറത്തുള്ള പ്രചാരകരുടെ രഹസ്യ ലിസ്റ്റ് പുറത്തുവിടാന്‍ കേന്ദ്രമന്ത്രി തയ്യാറാവുമോ ?
എല്ലാ രാഷ്ട്രീയ അക്രമണങ്ങളുടെയും തുടക്കക്കാര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്. കൊല്ലപെട്ടവരുടെയും, അക്രമങ്ങളില്‍ നഷ്ട്ടപെട്ടവരുടെയും കണക്കെടുപ്പ് നടത്തിയാല്‍ ഏറ്റവും കൂടുതല്‍ നഷ്ട്ടങ്ങള്‍ സഭവിച്ചത് സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ്. എന്നിരുന്നിട്ടും സംസ്ഥാനത്ത് സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ സിപിഐഎം നേതൃത്വം എന്നും മുന്നിലുണ്ടായിട്ടുണ്ട്.
എല്ലാ രാഷ്ട്രീയ അക്രമങ്ങളും അസാനിക്കേണ്ടത് തന്നെയാണ്. ആര്‍എസ്എസ് ആയുധം താഴെ വെക്കാന്‍ തയ്യാറായാല്‍ കേരളത്തില്‍ സമാധാനമുണ്ടാവും. അതിന് ആര്‍എസ്എസ്-ബിജെപി നേതൃത്വത്തോട് ആവശ്യപ്പെടണമെന്ന് ബഹു:കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റിലിയോട് ആവശ്യപെടുന്നു.

We use cookies to give you the best possible experience. Learn more