| Monday, 6th April 2015, 11:57 am

വഴിമുട്ടി നില്‍ക്കുന്ന താങ്കളുടെ പരസ്യ ഫ്‌ലക്‌സുകളേക്കാള്‍ അപകടകരമല്ല! കാണ്ടി ക്രഷ് കബീര്‍ ബാഖവിക്ക് ഒരു തുറന്ന കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഇസ്ലാമിക സമൂഹം നേരിടുന്ന വെല്ലുവിളി അതില്‍ കാണ്ടി ക്രഷ് സാഗയുണ്ട് എന്നതാണ് എന്ന് കണ്ടെത്തിയ അങ്ങയുടെ വിവരക്കേടിനെ നമിക്കാതെ വയ്യ . ഞാന്‍ താങ്കളുടെ പേജ് മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും , വിദ്യാസമ്പന്നരായ യുവാക്കള്‍ IS(ഇസിസ്) ലേക്കും, താലിബാനിലേക്കും ആകൃഷ്ട്ടരാവുന്ന വിധത്തില്‍ നവമാധ്യമങ്ങള്‍ യുവതയെ വഴിതെറ്റിക്കുന്നതില്‍ യാതൊരു ആശങ്കയും, അതിനെതിരായ ഉത്‌ബോധനവും താങ്കളുടെ പോസ്റ്റുകളില്‍ കണ്ടില്ല.



ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍|ജഹാംഗീര്‍ റസാഖ് പാലേരി


അസ്സലാമു അലൈക്കും ശ്രീ. Kabeer Baqavi ,

ബഹുമാനപ്പെട്ട എന്ന് ചേര്‍ക്കാഞ്ഞത് സത്യമായും അങ്ങയോടു ബഹുമാനം തോന്നാത്തത് കൊണ്ട് തന്നെയാണ്. എനിക്ക് തോന്നാത്തത് എഴുതാനും, പറയാനും മിനക്കെടാതിരിക്കുക എന്നത് എന്റെയൊരു (ദു)ശീലവുമാണ്. താങ്കള്‍ക്കു Facebook പോലൊരു സാമൂഹ്യമാധ്യമത്തില്‍ സ്വന്തമായി പേജുണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നത് ഇന്നലെ മാത്രമാണ്. എന്തായാലും അതൊരു നല്ല കാര്യം എന്ന് പറയാതിരിക്കാനാവില്ല. കാരണം ഈ ലോകത്ത് നടക്കുന്ന കുറെ കാര്യങ്ങളെങ്കിലും, വിഡ്ഢികളായ ഒരു സമുദായത്തെ മൈക്കിന് മുന്നില്‍ പിടിച്ചിരുത്തുന്ന തൊഴില്‍ ചെയ്യുന്ന താങ്കള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നതിനാല്‍ ..!


“ഒരു ഘട്ടം കഴിയുന്നത് വരെ ” കാണ്ടി ക്രഷ് കുഴപ്പമില്ല എന്നും (കഴിഞ്ഞ ഒരു വര്‍ഷമായി എനിക്ക് ഈ ഗെയിം കളിക്കാന്‍ റിക്വസ്റ്റ് അയക്കുന്നവരെ ഞാന്‍ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. സത്യത്തില്‍ എനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ല) അത് കഴിഞ്ഞാല്‍ അത് ഇസ്ലാമിക വിരുദ്ധമെന്നും പറയുന്നത് ഒട്ടും മനസ്സിലായില്ല .


ഉസ്താദെ ..

1) സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഇസ്ലാമിക സമൂഹം നേരിടുന്ന വെല്ലുവിളി അതില്‍ കാണ്ടി ക്രഷ് സാഗയുണ്ട് എന്നതാണ് എന്ന് കണ്ടെത്തിയ അങ്ങയുടെ വിവരക്കേടിനെ നമിക്കാതെ വയ്യ . ഞാന്‍ താങ്കളുടെ പേജ് മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും , വിദ്യാസമ്പന്നരായ യുവാക്കള്‍ IS(ഇസിസ്) ലേക്കും, താലിബാനിലേക്കും ആകൃഷ്ട്ടരാവുന്ന വിധത്തില്‍ നവമാധ്യമങ്ങള്‍ യുവതയെ വഴിതെറ്റിക്കുന്നതില്‍ യാതൊരു ആശങ്കയും, അതിനെതിരായ ഉത്‌ബോധനവും താങ്കളുടെ പോസ്റ്റുകളില്‍ കണ്ടില്ല.

2) “ഒരു ഘട്ടം കഴിയുന്നത് വരെ ” കാണ്ടി ക്രഷ് കുഴപ്പമില്ല എന്നും (കഴിഞ്ഞ ഒരു വര്‍ഷമായി എനിക്ക് ഈ ഗെയിം കളിക്കാന്‍ റിക്വസ്റ്റ് അയക്കുന്നവരെ ഞാന്‍ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. സത്യത്തില്‍ എനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ല) അത് കഴിഞ്ഞാല്‍ അത് ഇസ്ലാമിക വിരുദ്ധമെന്നും പറയുന്നത് ഒട്ടും മനസ്സിലായില്ല .
അടുത്തപേജില്‍ തുടരുന്നു


എന്റെ വീട്ടില്‍ നിന്ന് ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിയിലെ കോടതിയില്‍ കാറോടിച്ചു എത്തുന്നതിനിടയില്‍ ഒരു ഇരുന്നൂറു സ്ഥലത്തെങ്കിലും സുഗമമായ ഡ്രൈവിംഗ് തടസ്സപ്പെടുത്തി താങ്കളുടെ മുഖമുള്ള വലിയ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കാണാം . അതില്‍ കൂടുതല്‍ ശല്യമോ, ജീവ അപായ സാധ്യതയോ കാണ്ടി ക്രഷ് കൊണ്ടുണ്ടോ ? ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.


3) ഉസ്താതെ , Facebook തന്നെ ജൂതന്‍ ലോകത്തെയും, മനുഷ്യരെയും നിരീക്ഷിക്കാന്‍ ഒരുക്കിയ tool ആണ്. National Securtiy Agency (NSA) യും , FBI യും എങ്ങിനെയാണ് Facebook നെ ഒരു surveillance ഉപകരണമാക്കുന്നത് എന്നതുമായി ബന്ധപ്പെട്ട ഒരു ലേഖനത്തിന്റെ ലിങ്ക് ആണിത്. സമയം കിട്ടുമ്പോള്‍ വായിക്കണം . http://venturebeat.com/…/how-the-nsa-fbi-made-facebook-the…/
ഇതുമായി ബന്ധപ്പെട്ടു ജൂലിയന്‍ അസാന്‍ജിനേപ്പോലുള്ളവര്‍ പറഞ്ഞിട്ടുള്ളതും താങ്കള്‍ വായിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു .

4) എന്റെ വീട്ടില്‍ നിന്ന് ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിയിലെ കോടതിയില്‍ കാറോടിച്ചു എത്തുന്നതിനിടയില്‍ ഒരു ഇരുന്നൂറു സ്ഥലത്തെങ്കിലും സുഗമമായ ഡ്രൈവിംഗ് തടസ്സപ്പെടുത്തി താങ്കളുടെ മുഖമുള്ള വലിയ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കാണാം . അതില്‍ കൂടുതല്‍ ശല്യമോ, ജീവ അപായ സാധ്യതയോ കാണ്ടി ക്രഷ് കൊണ്ടുണ്ടോ ? ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. കൊല്ലം കാരനായ താങ്കള്‍ മലബാറില്‍ വന്നു ഈ രൂപത്തില്‍ മതപ്രഭാഷണ മാഫിയയെ നയിക്കുന്നതിന്റെ യുക്തി കേവലം മതപ്രചാരണം മാത്രമാണോ, അതോ താങ്കള്‍ക്കു കാണ്ടി ക്രഷ് കൊണ്ട് ജൂതന്‍ ഉദ്ദേശിക്കുന്ന കച്ചവട ബുദ്ധിയെക്കാള്‍ വലിയ ബുദ്ധിയുണ്ടോ

(5) താങ്കള്‍ ഉള്‍പ്പെടുന്ന മലബാറിലെ മതപ്രഭാഷണ മാഫിയയെക്കുറിച്ചു ഞാന്‍ മുമ്പൊരിക്കല്‍ ഒരു ലേഖനം എഴുതിയത് ഇവിടെ വായിക്കാം . http://www.indiavisiontv.com/2014/12/24/371209.html

ഒരു ചാനല്‍ ചര്‍ച്ചയിലും ഞാന്‍ എന്റെ നിലപാടുകള്‍ പങ്കു വയ്ക്കുകയുണ്ടായി.
https://www.youtube.com/watch?v=uitBfiIYWJ0

6) ഇസ്ലാമിക പ്രത്യയശാസ്ത്രം മനസ്സിലാക്കാത്ത മനുഷ്യര്‍ അതിനെ താറടിച്ചു കാണിക്കാനും, IS(ഇസിസ്), താലിബാന്‍ പോലുള്ള ഭീകരവാദികള്‍ യുവതയെ വഴിതെറ്റിക്കാനും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കാലത്ത്, ആക്രമങ്ങളെ പ്രതിരോധിക്കാനും , യുവതയെ നേര്‍വഴിക്കു വഴിനടത്താനും താങ്കളുടെ facebook ഇടപെടലുകള്‍ ഉപകരിക്കട്ടെ എന്ന് മാത്രം ജഗദീശ്വരനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തട്ടെ … !

സലാം ….

We use cookies to give you the best possible experience. Learn more