ഇവിടെയുള്ള ഓരോന്നും അല്ലാഹുവിന്റെ ആയത്തുകളാണ്; ഇസ്‌ലാമിക പാരിസ്ഥിതികവാദത്തിനൊരു ആമുഖം
Daily News
ഇവിടെയുള്ള ഓരോന്നും അല്ലാഹുവിന്റെ ആയത്തുകളാണ്; ഇസ്‌ലാമിക പാരിസ്ഥിതികവാദത്തിനൊരു ആമുഖം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2015, 10:15 am

സൃഷ്ടിപ്പിന്റെ മനോഹാരിതയും സങ്കീര്‍ണതയും  മാത്രമല്ല ഈ അത്ഭുത വ്യവസ്ഥിതിക്കുള്ളിലുള്ള പരസ്പര ബന്ധങ്ങളെയും ആശ്രയത്തത്തെയും കുറിച്ച് ഖുര്‍ആന്‍ നിരന്തരം പറയുന്നുണ്ടെന്നിരിക്കെ ആ ക്രമം തെറ്റിക്കുന്ന പ്രവൃത്തികളില്‍  ഏര്‍പ്പെടാന്‍ ഒരു മുസ്‌ലിമിന് എങ്ങനെ സാധിക്കും? ഇവിടെയുള്ള ഓരോ തുള്ളി വെള്ളവും ഓരോ ഉറുമ്പും അല്ലാഹുവിന്റെ “ആയത്ത്” ആണ്.


islamic-icology-title-1

nasirudheen


|ഒപ്പിനിയന്‍ |  നസിറുദ്ദീന്‍ ചേന്ദമംഗലൂര്‍ |


“ശാസ്ത്രീയ നേട്ടങ്ങളിലൂടെയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയും മാത്രം പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോക്കുന്ന യാന്ത്രിക സമീപനങ്ങള്‍ മൂലമാണ് സ്വന്തം രാജ്യങ്ങളിലെ പരിസ്ഥിതി സംരക്ഷിക്കുമ്പോഴും  മൂന്നാം ലോക രാജ്യങ്ങളില്‍ വന്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ വിതച്ച് ലാഭം കൊയ്യുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഈ സമൂഹങ്ങളില്‍ നിന്നു വരുന്നത്.  ഈ സമീപനവുമായി തീര്‍ത്തും വിരുദ്ധമായ ജീവിത വീക്ഷണം പുലര്‍ത്തുന്ന ഇസ്ലാം പിന്തുടരുന്നു എന്നവകാശപ്പെടുന്ന മുസ്‌ലിം സമൂഹങ്ങളുടെ ജീവിത ശൈലിയും വീക്ഷണവും പരിശോധിച്ചാല്‍ ഈ സ്വാധീനം വ്യക്തമാവും.”

 

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എല്ലാ വ്യവസ്ഥിതിയിലും കാലത്തിലും ഉണ്ടായിട്ടുണ്ടെങ്കിലും മുതലാളിത്ത വ്യവസ്ഥിതിയില്‍ അത് ഭീകരമായ വിധത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുതലാളിത്ത വ്യവസ്ഥിതിയും  ഉപഭോഗ സംസ്‌കാരവും പാരിസ്ഥിതിക പ്രശ്‌നങ്ങളുമായി  എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് ലോകം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പരിധി നിശ്ചയിക്കാത്ത ലാഭവും തൃഷ്ണയും പരിമിതമായ വിഭവങ്ങളുമായി ഏറ്റുമുട്ടുമ്പോഴാണ് പരിസ്ഥിതിയുടെ താളം തെറ്റുന്നത്.

പക്ഷേ മുതലാളിത്തത്തിന്റെയും അതിന്റെ കൂടുതല്‍ അപകട രൂപമായ നിയോലിബറലിസത്തിന്റെയും യഥാര്‍ത്ഥ വിജയം ഇതല്ല. ഈ ആശയങ്ങളോട് കടക വിരുദ്ധമായ സിദ്ധാന്തങ്ങള്‍ പിന്‍പറ്റുന്നവരെന്ന് അവകാശപ്പെടുന്നവരെ  പോലും അത് മുന്നോട്ട് വെക്കുന്ന ജീവിത ശൈലിയുടേയും  വീക്ഷണത്തിന്റെയും അടിമകളാക്കുന്നതിലെ അസൂയാര്‍ഹമായ വിജയമാണ് മറ്റെന്തിനെക്കാളുമധികം ആധുനിക മനുഷ്യന്റെ മേല്‍ നിയന്ത്രണാധികാരം കൊണ്ടു വരാന്‍ ഇതിനെ പര്യാപ്തമാക്കുന്നത്.

ശാസ്ത്രം  പ്രകൃതിയുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് സമ്പത്തും അധികാരവും വെട്ടിപ്പിടിക്കാനുള്ള ഉപാധിയായി കണ്ട  ഫ്രാന്‍സിസ് ബേക്കണ്‍ തൊട്ട് “അപകടകരമായ” പൊതു ജനത്തെയും അവരുടെ ചിന്തകളെയും നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ ഉപഭോഗ സംസ്‌കാരത്തിനടിമപ്പെടുത്തുകയാണെന്നു പറഞ്ഞ എഡ്വാര്‍ഡ് ബെര്‍ണേഴ്‌സ് വരെ ഈ ജീവിത വീക്ഷണം രൂപപ്പെടുത്തിയെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുമുണ്ട്.


പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥര്‍ എന്ന സമീപനത്തിന് പകരം സൃഷ്ടാവിന്റെ കര്‍ശന നിബന്ധനകളോടെ നോക്കി നടത്താന്‍ എല്‍പിച്ച കേവല കൈകാര്യ കര്‍ത്താക്കള്‍ മാത്രമായാണ് ഇസ്‌ലാം മനുഷ്യരെ കാണുന്നത്. ഈ സങ്കല്‍പം  അതി വിശാലമായൊരു  പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും നിലനില്‍പുമായി ബന്ധപ്പെട്ട ഒരു സമഗ്ര വ്യവസ്ഥിതിയുടെ ഭാഗവുമാണ്.


islamic-icology-title-4

ശാസ്ത്രീയ നേട്ടങ്ങളിലൂടെയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയും മാത്രം പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോക്കുന്ന യാന്ത്രിക സമീപനങ്ങള്‍ മൂലമാണ് സ്വന്തം രാജ്യങ്ങളിലെ പരിസ്ഥിതി സംരക്ഷിക്കുമ്പോഴും  മൂന്നാം ലോക രാജ്യങ്ങളില്‍ വന്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ വിതച്ച് ലാഭം കൊയ്യുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഈ സമൂഹങ്ങളില്‍ നിന്നു വരുന്നത്.  ഈ സമീപനവുമായി തീര്‍ത്തും വിരുദ്ധമായ ജീവിത വീക്ഷണം പുലര്‍ത്തുന്ന ഇസ്‌ലാം പിന്തുടരുന്നു എന്നവകാശപ്പെടുന്ന മുസ്‌ലിം സമൂഹങ്ങളുടെ ജീവിത ശൈലിയും വീക്ഷണവും പരിശോധിച്ചാല്‍ ഈ സ്വാധീനം വ്യക്തമാവും.

മുതലാളിത്തകൊളോണിയല്‍ ശക്തികളുമായുള്ള ഇടപെടല്‍ എത്രത്തോളം ഇവരെ മാറ്റി മറിച്ചുവെന്നും എന്താണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന പരിസ്ഥിതി സങ്കല്‍പം എന്നതും  പരിശോധിക്കുന്നത് ഈയവസരത്തില്‍ പ്രസക്തമായിരിക്കും. മുതലാളിത്ത ഭൗതിക പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആത്മീയധാര്‍മിക വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു എന്നതാണ് ഇസ്‌ലാമിന്റെ ഏറ്റവും വലിയ പ്രത്യേകത. വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയത്തിന് പകരം സാമൂഹികവും സാമുദായികവുമായ സമീപനമാണ് സ്വീകരിക്കുന്നത്.

വിഭവങ്ങളുടെ മേല്‍ പരിധിയും പരിമിതിയും  വെക്കാത്ത ശൈലിക്ക് പകരം കര്‍ശനമായ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് മാത്രം വിഭവങ്ങള്‍ ഉപയോഗിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. അതാവട്ടെ ഏകദൈവ വിശ്വാസത്തില്‍ അധിഷ്ടിതമായ ഇസ്‌ലാമിന്റെ സൃഷ്ടി-സ്രഷ്ടാവ് ബന്ധവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥര്‍ എന്ന സമീപനത്തിന് പകരം സൃഷ്ടാവിന്റെ കര്‍ശന നിബന്ധനകളോടെ നോക്കി നടത്താന്‍ എല്‍പിച്ച കേവല കൈകാര്യ കര്‍ത്താക്കള്‍ മാത്രമായാണ് ഇസ്‌ലാം മനുഷ്യരെ കാണുന്നത്. ഈ സങ്കല്‍പം  അതി വിശാലമായൊരു  പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും നിലനില്‍പുമായി ബന്ധപ്പെട്ട ഒരു സമഗ്ര വ്യവസ്ഥിതിയുടെ ഭാഗവുമാണ്.

ഈ  വീക്ഷണ പ്രകാരം മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചത് ഭൂമിയിലെ അല്ലാഹുവിന്റെ “ഖലീഫമാര്‍” ആയിട്ടാണ്. “ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോവുന്നു” എന്നാണ് ഇതേക്കുറിച്ച് അല്ലാഹു മലക്കുകളോട് പറഞ്ഞതായി ഖുര്‍ആനില്‍ ഉള്ളത്.  ഇവിടെ ഖലീഫ എന്നത് വളരെ വിശാലാര്‍ത്ഥത്തിലുള്ള ഒരു പദമാണ്. സാധാരണയായി ഖുര്‍ആന്‍ പണ്ഡിതന്മാര്‍ ഈ വാക്കിന് ഇംഗ്ലീഷില്‍ vicegerents, stewards, representatives  എന്നും  മലയാളത്തില്‍ പ്രതിനിധികള്‍, പിന്‍ഗാമികള്‍, കൈകാര്യകര്‍ത്താക്കള്‍ എന്നിങ്ങനെയും അര്‍ത്ഥങ്ങള്‍ നല്‍കി പോരുന്നു.

അടുത്ത പേജില്‍ തുടരുന്നു


പ്രകൃതിയിലെ പ്രതിഭാസങ്ങളെ ഇത്ര മനോഹരമായും ആഴത്തിലും പ്രതിപാദിക്കുന്ന മറ്റേതെങ്കിലും മതഗ്രന്ഥം ഉണ്ടോ എന്ന്  പോലും സംശയമാണ്.  പ്രകൃതിയെയും  അതിലെ സകല  ജീവജാലങ്ങളെയും കുറിച്ച്  ഈയൊരു ഭാഷയിലും ശൈലിയിലും ആണ് ഖുര്‍ആന്‍ പറയുന്നതെന്നിരിക്കെ എന്തായിരിക്കണം ഒരു മുസ്ലിമിന്റെ പ്രകൃതിയോടുള്ള ബന്ധം എന്നത് പ്രസക്തമായ ചോദ്യമാണ്.


islamic-icology-title-3

പക്ഷേ  എന്തര്‍ത്ഥം നല്‍കിയാലും  മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ച് മനസ്സിലാക്കണമെങ്കില്‍  പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ചുള്ള വിശാല ഇസ്ലാമിക സങ്കല്പത്തെ മനസ്സിലാക്കല്‍ അനിവാര്യമാണ്. അതാവട്ടെ തൗഹീദ് എന്ന ഏക ദൈവ വിശ്വാസവുമായും ആ ദൈവം അത്ഭുതകരമായ കൃത്യതയോടും നിയമ ക്രമത്തോടും കൂടി പരിപാലിച്ചു പോരുന്ന അതിവിശാലമായ പ്രപഞ്ച സങ്കല്പവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു. പ്രപഞ്ചത്തിന് അല്ലാഹു നിശ്ചയിച്ച ഈ ക്രമത്തില്‍  വെള്ളവും വായുവും മാത്രമല്ല നമ്മള്‍ക്ക് അറിയാവുന്നതും അറിയാത്തതുമായ കോടാനുകോടി ജീവികളും പ്രകൃതിയിലെ പ്രതിഭാസങ്ങളുമെല്ലം അവരുടെതായ പങ്കു വഹിക്കുന്നു.

“ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല” എന്ന് പറയുന്നതില്‍ നിന്ന് ഓരോ സ്രിഷ്ടിപ്പിന്റെ പിന്നിലും കൃത്യമായ ഉദ്ദേശം ഉണ്ടെന്നും വ്യക്തം. തന്റെ സൃഷ്ടിപ്പ് തീര്‍ത്തും കുറ്റമറ്റതും വിശിഷ്ടവും ആണെന്നും അല്ലാഹു പറയുന്നു.(“താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍”)

സൃഷ്ടിപ്പില്‍ മനുഷ്യരെ മറ്റുള്ള ചരാചരങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത് വിശേഷ ബുദ്ധിയാണ്. മറ്റുള്ളവക്ക് അല്ലാഹു നിശ്ചയിച്ച കൃത്യമായ ക്രമത്തിലൂടെ മാത്രം നീങ്ങാനും അത് വഴി “മുസ്ലിം” ആവാനും മാത്രം സാധ്യമാവുമ്പോള്‍ മനുഷ്യര്‍ക്ക് മുന്നില്‍  അല്ലാഹുവിന്റെ കല്പനകളെ ധിക്കരിക്കാനുള്ള  രണ്ടാമതൊരു സാധ്യത കൂടി നല്‍കിയിരിക്കുന്നു. പക്ഷേ നീതിയുടെയും കാരുണ്യത്തിന്റെയും ഗുണ വിശേഷങ്ങള്‍  മനുഷ്യ മനസ്സിന്റെ അടിസ്ഥാന സ്വഭാവമായി മാറ്റുന്ന “ഫിത്ര” വഴി അല്ലാഹു മനുഷ്യനെ നന്മയുടെ പാതയോടടുപ്പിച്ചു നിര്‍ത്തുന്നു.  കൂടാതെ പ്രവാചകന്മാരെ നിരന്തരം അയചു കൊണ്ട് വഴി പിഴച്ചു പോവുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നു.  ഇങ്ങനെ ധിക്കരിച്ച് ജീവിക്കുന്നതിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും അതെത്രത്തോളം “പ്രകൃതി വിരുദ്ധമാണെന്നും” സൃഷ്ടി സങ്കല്പത്തിന്റെ അന്തസത്തക്ക് നിരക്കാത്തതാണെന്നും ഖുര്‍ആന്‍ നിരവധി ആയത്തുകളിലൂടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ഇതൊരു പരീക്ഷണമാണെന്നും മനുഷ്യര്‍  “എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കുവാന്‍ വേണ്ടി” ആണ് ഇങ്ങനെ പിന്തുടര്‍ച്ചാവകാശികളാക്കിയത് എന്നുമാണ് ഇത് സംബന്ധമായി ഖുര്‍ആന്‍ പറയുന്നത്.

“അവനാണ് നിങ്ങളെ ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശികളാക്കിയത്. നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ പദവികളില്‍ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയും കൂടിയാകുന്നു.(6:165)”

നിര്‍ഭാഗ്യവശാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍ “ഭൂമിയില്‍ കുഴപ്പം” ഉണ്ടാക്കുന്ന പ്രവൃത്തികളില്‍ എര്‍പെടുന്നവര്‍ ആയിരിക്കുമെന്ന സൂചന ഖുര്‍ആന്‍ തന്നെ നല്‍കുന്നുമുണ്ട്. അതേ സമയം  മറ്റെല്ലാ ജീവ ജാലങ്ങളും  പ്രകൃതിയിലെ പ്രതിഭാസങ്ങളും അല്ലാഹു നിശ്ചയിച്ച ക്രമം പൂര്‍ണ്ണമായും  അനുസരിക്കുന്നവയാണെന്ന് ഖുര്‍ആന്‍ പറയുന്നു. ഏതെങ്കിലും രീതിയില്‍ ഈ ക്രമം തെറ്റിക്കാനോ ധിക്കരിക്കാനോ ശ്രമിക്കാതിരിക്കുന്നത് കൊണ്ട് ഇവയെല്ലാം  അല്ലാഹുവിനെ “സ്തുതിക്കുകയാണ്” എന്ന് മറ്റൊരിടത്ത് സൂചിപ്പിക്കുന്നു,

“ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് ( അവന്റെ ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു(17:44)”

“ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ( വേറെ ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.(22:18)”


സൃഷ്ടിപ്പിന്റെ മനോഹാരിതയും സങ്കീര്‍ണതയും  മാത്രമല്ല ഈ അത്ഭുത വ്യവസ്ഥിതിക്കുള്ളിലുള്ള പരസ്പര ബന്ധങ്ങളെയും ആശ്രയത്തത്തെയും കുറിച്ച് ഖുര്‍ആന്‍ നിരന്തരം പറയുന്നുണ്ടെന്നിരിക്കെ ആ ക്രമം തെറ്റിക്കുന്ന പ്രവൃത്തികളില്‍  ഏര്‍പ്പെടാന്‍ ഒരു മുസ്ലിമിന് എങ്ങനെ സാധിക്കും ? ഇവിടെയുള്ള ഓരോ തുള്ളി വെള്ളവും ഓരോ ഉറുമ്പും അല്ലാഹുവിന്റെ “ആയത്ത്” ആണ്.


islamic-icology-title-2

“ഭൂമിയില്‍ കുഴപ്പം” ഉണ്ടാക്കുക എന്നതിന് പലയിടങ്ങളിലായി ഖുര്‍ആന്‍ പല ഉദാഹരണങ്ങളും പറയുന്നുണ്ട്. അതില്‍ അല്ലാഹുവിന്റെ ഏതെങ്കിലും സൃഷ്ടികളോട് എന്തെങ്കിലും രീതിയിലുള്ള അക്രമം  കാണിക്കുന്നതോ  അനീതി ചെയ്യുന്നതോ  ഉള്‍പ്പെടും. അതോടൊപ്പം  ഭൂമിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അതില്‍ മുഖ്യമായ ഒന്ന് തന്നെയാണ്.

അല്ലാഹുവിനെ മനസ്സിലാക്കാനുള്ള ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളായി ഖുര്‍ആന്‍ പറയുന്നത് നിരവധി “ആയത്തുകള്‍” ആണ്.  ഖുര്‍ആനിലെ ഓരോ ആയത്തും ഇങ്ങനെയുള്ള ദൃഷ്ടാന്തങ്ങളാണ് . ഇതേ “ആയത്ത്” എന്ന വാക്കുപയോഗിച്ച് തന്നെയാണ് പ്രകൃതിയിലെ പ്രതിഭാസങ്ങളേയും ജീവജാലങ്ങളെയും വിശേഷിപ്പിക്കുന്നതും.

അല്ലാഹുവിന്റെ അലംഘിതമായ നിയമ വ്യവസ്ഥക്ക് വിധേയമായി മാത്രം ചലിക്കുന്ന ഈ ദ്രിഷ്ടാന്തങ്ങളിലേക്ക് നോക്കാനും അതിലൂടെ അല്ലാഹുവിനെ കണ്ടെത്താനും ഖുര്‍ആന്‍ നിരന്തരം മനുഷ്യനോട് ആവശ്യപ്പെടുന്നു. അഥവാ ഖുര്‍ആനെ പോലെ നിരവധി ആയത്തുകളാല്‍ സമ്പന്നമായ വിസ്മയമാണ് ഈ പ്രപഞ്ചവും. അതില്‍ സൂര്യനും ചന്ദ്രനും വായുവും വെള്ളവും മലകളും കുന്നുകളും മാത്രമല്ല തേനീച്ചയും ചിലന്തിയുമെല്ലാം ഉള്‍പെടുന്നു. ഇതില്‍ പലതിനെയും പേരെടുത്ത് സത്യം ചെയ്താണ് ചില സൂറത്തുകള്‍ തുടങ്ങുന്നത് തന്നെ.

പ്രകൃതിയിലെ പ്രതിഭാസങ്ങളെ ഇത്ര മനോഹരമായും ആഴത്തിലും പ്രതിപാദിക്കുന്ന മറ്റേതെങ്കിലും മതഗ്രന്ഥം ഉണ്ടോ എന്ന്  പോലും സംശയമാണ്.  പ്രകൃതിയെയും  അതിലെ സകല  ജീവജാലങ്ങളെയും കുറിച്ച്  ഈയൊരു ഭാഷയിലും ശൈലിയിലും ആണ് ഖുര്‍ആന്‍ പറയുന്നതെന്നിരിക്കെ എന്തായിരിക്കണം ഒരു മുസ്ലിമിന്റെ പ്രകൃതിയോടുള്ള ബന്ധം എന്നത് പ്രസക്തമായ ചോദ്യമാണ്.

സൃഷ്ടിപ്പിന്റെ മനോഹാരിതയും സങ്കീര്‍ണതയും  മാത്രമല്ല ഈ അത്ഭുത വ്യവസ്ഥിതിക്കുള്ളിലുള്ള പരസ്പര ബന്ധങ്ങളെയും ആശ്രയത്തത്തെയും കുറിച്ച് ഖുര്‍ആന്‍ നിരന്തരം പറയുന്നുണ്ടെന്നിരിക്കെ ആ ക്രമം തെറ്റിക്കുന്ന പ്രവൃത്തികളില്‍  ഏര്‍പ്പെടാന്‍ ഒരു മുസ്ലിമിന് എങ്ങനെ സാധിക്കും ? ഇവിടെയുള്ള ഓരോ തുള്ളി വെള്ളവും ഓരോ ഉറുമ്പും അല്ലാഹുവിന്റെ “ആയത്ത്” ആണ്.

ഇവയെല്ലാം ഉള്‍കൊള്ളുന്ന അതി വിശാലമായ പ്രപഞ്ചത്തിലെ ജീവന്റെ ശ്രിംഖല എന്ന ആശയത്തെകുറിച്ച് പലയിടങ്ങളിലായി ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രകൃതിയില്‍ നില നില്‍കുന്ന ഈ സംതുലനാവസ്ഥ തെറ്റിക്കാന്‍ ശ്രമിക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുന്നതിന്റെ കാരണം ഇതില്‍ നിന്ന് വ്യക്തമാണ്. അല്ലാഹു മനുഷ്യര്‍ക്ക് ചെയ്ത ഗുണ ഗണങ്ങള്‍ എണ്ണിപ്പറയുന്നതോടൊപ്പം  ഈ സംതുലനാവസ്ഥ തെറ്റിക്കാതിരിക്കാന്‍ ഓര്‍മപ്പെടുത്തുന്ന സൂറത്ത് റഹ്മാനിലെ വരികള്‍ ഖുര്‍ആനിലെ ഏറ്റവും മനോഹരമായ ഭാഗങ്ങളിലൊന്നാണ്,

“സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്). ചെടികളും വൃക്ഷങ്ങളും ( അല്ലാഹുവിന് ) പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, ( എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള ) തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്. നിങ്ങള്‍ നീതി പൂര്‍വ്വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്. (55:59)”

അടുത്ത പേജില്‍ തുടരുന്നു


ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് ഉപഭോഗ സംസ്‌കാരവുമായി മാത്രം ബന്ധപ്പെടുത്തിയുള്ള കേവല പരിസ്ഥിതി വാദമല്ല. മറിച്ച് അല്ലാഹുവിനോടും  അവന്റെ സൃഷ്ടിപ്പിലെ മാഹാത്മ്യത്തോടുമുള്ള  അവഗണനയും ധിക്കാരവുമായാണ് ഖുര്‍ആന്‍ ഈ വിനാശകരമായ ചെയ്തികളെ കാണുന്നത്. മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ഗുണങ്ങളായ “ഫിത്‌റ”യുടെ ഭാഗമായ സ്വഭാവ ഗുണങ്ങളെ പൈശാചിക മനസ്സിന് കീഴ്‌പെട്ട് തള്ളികളഞ്ഞ ധാര്‍മിക അധപതനമായാണ് ഖുര്‍ആന്‍ ഈ മനസ്സിനെ കാണുന്നത്. അത് കൊണ്ട് തന്നെ അതിനുള്ള പരിഹാരമായി ഖുര്‍ആന്‍ നിര്‍ദേഷിക്കുന്നതും തൗഹീദിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ ഭൂമിയിലുള്ള കൃത്യമായ കര്‍ത്തവ്യം(“ഖലീഫ”) മനസ്സിലാക്കാനും പ്രപഞ്ചത്തിന്റെ  സൃഷ്ടിപ്പിനെ അതിന്റെ സമഗ്ര സ്വഭാവത്തില്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കാനുമാണ്.


islamic-icology-8

മറ്റു ജീവജാലങ്ങളുടെ അനിഷേധ്യമായ പ്രസക്തി ഖുര്‍ആന്‍ നിരവധി ആയത്തുകളിലൂടെ വിശദീകരിക്കുന്നുണ്ട്. തേനീച്ചയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന സൂറത്തുല്‍ നംല് ഉദാഹരണം.  അതിന്റെ കൂടിന്റെയും തേനിന്റെയും മഹത്വവും സങ്കീര്‍ണതയും അതെങ്ങനെ മനുഷ്യന് ഉപകാരപ്പെടുന്ന സ്രിഷ്ടിപ്പാണെന്നും ഈ സൂറത്ത് വിശദീകരിക്കുന്നു. അതോടൊപ്പം  ഈ ജീവ ജാലങ്ങളെല്ലാം ജീവന്റെ ശ്രിംഖലയില്‍ എത്ര വലിയ ധര്‍മം നിര്‍വഹിക്കുന്നു എന്ന്  കാണിക്കാന്‍ കൂടിയാണ് ഇത്ര വിശദമായി ഖുര്‍ആന്‍ ഇക്കാര്യങ്ങള്‍ പറയുന്നത് എന്നും മനസ്സിലാക്കാം.  ഭൂമിയുടെ അവകാശികളായ ഇവയെല്ലാം അവരുടെതായ  “സമൂഹങ്ങള്‍” ആണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. സൂറത്തുല്‍ അന്‍ആമില്‍ പറയുന്നത് കാണുക.

“ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്.(6:38)”

ഇവിടെ “ഉമ്മമൂന്‍” എന്ന വാക്ക് കൊണ്ട് തന്നെയാണ് മറ്റു ജീവജാലങ്ങളെയും സൂചിപ്പിച്ചത് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ഇന്ന് മുസ്ലിങ്ങള്‍ക്കിടയില്‍ വ്യാപകമായ തെറ്റിദ്ധാരണ  പ്രകാരം “ഉമ്മത്ത്”  എന്നാല്‍ മുസ്‌ലിം സമുദായത്തെ മാത്രം സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ്. പക്ഷേ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. അപ്പോള്‍ പിന്നെ ആ “ആയത്തുകളെ” അകാരണമായി നശിപ്പിക്കുന്ന പ്രവൃത്തി ക്രൂരവും നിന്ദ്യവും മാത്രമല്ല വലിയൊരു ദൈവനിന്ദ കൂടിയാണ് എന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണം എന്നത് ഓരോ മുസ്ലിമിന്റെയും ഏറ്റവും  അനിവാര്യമായ ചുമതലയാവുന്നതും ഈ കാരണം കൊണ്ട് തന്നെയാണ്. അപ്പോള്‍ ഓരോ പുഴ വറ്റുമ്പോഴും, അല്ലെങ്കില്‍ ഒരോ ജീവി വര്‍ഗം ഭൂമുഖത്ത് നിന്ന് അപ്രക്ത്യക്ഷമാവുമ്പോഴും  ഇല്ലാതാവുന്നത് അല്ലാഹുവിന്റെ ഓരോ “ആയത്തുകള്‍” കൂടിയാണ്. യാന്ത്രികമായ സാമ്പത്തിക കണക്കെടുപ്പ് നടത്തി വയല്‍ നികത്തുമ്പോള്‍ നശിപ്പിക്കുന്നത് സമീപ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്ന അല്ലാഹുവിന്റെ  അത്ഭുതകരമായ ഒരു ജല വിതരണ സംവിധാനം ആണെന്നും ഇതില്‍ നിന്നും വ്യക്തമാണ്.

ഇങ്ങനെ നശീകരണ പ്രവര്‍ത്തനത്തിന് കാരണമാവുന്നവരെ കുറിച്ച് ഖുര്‍ആന്‍ കൃത്യമായി സൂചനകള്‍ തരുന്നുണ്ട്. ബഖറയില്‍ ഇങ്ങനെ പറയുന്നു,

“ചില ആളുകളുണ്ട്. ഐഹികജീവിത കാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ ( സത്യത്തിന്റെ) കഠിനവൈരികളത്രെ. അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. (2:205206)”


നബിയുടെയും ഉമറിനെപോലുള്ള ഭരണാധികാരികളുടെയും ചരിത്രം കൂടി പരിശോധിച്ചാല്‍ ഈ വസ്തുതകള്‍ നമുക്ക് കൂടുതല്‍ ബോധ്യമാവും. “ലോകാവസാനം ആഗമനാമായാല്‍ പോലും കയ്യിലുള്ള ചെടി കുഴിച്ചിട്ടാല്‍ തക്കതായ പ്രതിഫലം ലഭിക്കുമെന്ന്” പറഞ്ഞ നബി വചനം പ്രസിദ്ധമാണ്.


islam-and-ecology

മനുഷ്യകരങ്ങള്‍ കൊടിയ നാശം വിതക്കുന്നതിന്റെ കൂടുതല്‍ മുന്നറിയിപ്പുകള്‍ വീണ്ടും തരുന്നു.  സൂറത്തുല്‍ റൂമില്‍ ഈ നശീകരണത്തിന്റെ വ്യാപ്തിയെ കുറിച്ചാണ് പറയുന്നത്.

“മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം.(30:41)”

ഇവിടെ ശ്രദ്ധേയമായ കാര്യം ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് ഉപഭോഗ സംസ്‌കാരവുമായി മാത്രം ബന്ധപ്പെടുത്തിയുള്ള കേവല പരിസ്ഥിതി വാദമല്ല. മറിച്ച് അല്ലാഹുവിനോടും  അവന്റെ സൃഷ്ടിപ്പിലെ മാഹാത്മ്യത്തോടുമുള്ള  അവഗണനയും ധിക്കാരവുമായാണ് ഖുര്‍ആന്‍ ഈ വിനാശകരമായ ചെയ്തികളെ കാണുന്നത്. മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ഗുണങ്ങളായ “ഫിത്‌റ”യുടെ ഭാഗമായ സ്വഭാവ ഗുണങ്ങളെ പൈശാചിക മനസ്സിന് കീഴ്‌പെട്ട് തള്ളികളഞ്ഞ ധാര്‍മിക അധപതനമായാണ് ഖുര്‍ആന്‍ ഈ മനസ്സിനെ കാണുന്നത്. അത് കൊണ്ട് തന്നെ അതിനുള്ള പരിഹാരമായി ഖുര്‍ആന്‍ നിര്‍ദേഷിക്കുന്നതും തൗഹീദിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ ഭൂമിയിലുള്ള കൃത്യമായ കര്‍ത്തവ്യം(“ഖലീഫ”) മനസ്സിലാക്കാനും പ്രപഞ്ചത്തിന്റെ  സൃഷ്ടിപ്പിനെ അതിന്റെ സമഗ്ര സ്വഭാവത്തില്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കാനുമാണ്.

പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കാനും താളം തെറ്റാനും കാരണമാവുന്ന ആര്‍ത്തിയും ധൂര്‍ത്തും ഖുര്‍ആന്റെ നിശിത വിമര്‍ശനത്തിന് കാരണമാവുന്നതും ഇത് കൊണ്ടാണ്. ജലം പോലുള്ള പ്രകൃതി വിഭവങ്ങള്‍ എത്ര സുലഭമാണെങ്കിലും നിര്‍ബന്ധമായും  മിതത്വം പാലിക്കാന്‍ ആവശ്യപ്പെടുന്ന ഹദീസുകളും ഇത് തന്നെയാണ് പറയുന്നത്. അതെ പോലെ ഇസ്ലാം എല്ലാറ്റിലും തീവ്ര സമീപനങ്ങള്‍ക്ക് പകരം “മധ്യ” മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നു എന്ന് പറയുന്ന നിരവധി ആയത്തുകളും ഹദീസുകളും കാണാം.  സൂറത്തുല്‍ അറാഫില്‍ ഈ രണ്ടു കൂട്ടരെയും രസകരമായി താരതമ്യം ചെയ്യുന്നു.

“നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്റെ രക്ഷിതാവിന്റെ അനുമതിയോടെ നന്നായി മുളച്ചു വരുന്നു. എന്നാല്‍ മോശമായ നാട്ടില്‍ ശുഷ്‌ക്കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍ മുളച്ച് വരികയില്ല. അപ്രകാരം, നന്ദികാണിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിവധ രൂപത്തില്‍ വിവരിക്കുന്നു.(7:58)”

നബിയുടെയും ഉമറിനെപോലുള്ള ഭരണാധികാരികളുടെയും ചരിത്രം കൂടി പരിശോധിച്ചാല്‍ ഈ വസ്തുതകള്‍ നമുക്ക് കൂടുതല്‍ ബോധ്യമാവും. “ലോകാവസാനം ആഗമനാമായാല്‍ പോലും കയ്യിലുള്ള ചെടി കുഴിച്ചിട്ടാല്‍ തക്കതായ പ്രതിഫലം ലഭിക്കുമെന്ന്” പറഞ്ഞ നബി വചനം പ്രസിദ്ധമാണ്.  ഇന്ന് നമ്മള്‍ പരിസ്ഥിതി സംരക്ഷണത്തിനായി നടപ്പിലാക്കുന്ന സംരക്ഷണ സോണുകളുടെയും “നാഷണല്‍ പാര്‍ക്കുകളുടെയും” വേറെ രൂപങ്ങളായിരുന്നു “ഹറം”, “ഹിമ” തുടങ്ങിയ പേരുകളില്‍ അന്നറിയപ്പെട്ടിരുന്ന പരിസ്ഥിതി സംരക്ഷണ മേഖലകള്‍.

അടുത്ത പേജില്‍ തുടരുന്നു


അറേബ്യന്‍ ഗോത്ര സംസ്‌കാരത്തിന്റെ ഭാഗമായി ശത്രു ഗോത്രങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രകൃതി വിഭവങ്ങള്‍ നിഷേധിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന “ഹിമ”കളെ നബി പ്രകൃതി സംരക്ഷണത്തിനുള്ള ഏറ്റവും ഉദാത്തമായ മാതൃകകളാക്കി മാറ്റുകയായിരുന്നു. മരങ്ങള്‍ വെട്ടുന്നതിനും മൃഗങ്ങളെ വേട്ടയാടുന്നതിനുമെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥരെ എര്‍പ്പാടാക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെയും അവിടെയുള്ള മരങ്ങളുടെയും നില നില്‍പിന് ഭീഷണിയാവുമെന്നുള്ളതിനാല്‍ വളര്‍ത്തു മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതിനു പോലും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.


islamic-icology7

നബി മദീനയില്‍ ഭരണം പിടിച്ചടക്കിയ ഉടനെ ചെയ്‌തൊരു പ്രവൃത്തി അവിടെയുള്ള ജല സ്രോതസ് അടക്കമുള്ള എല്ലാ പ്രകൃതി വിഭവങ്ങളുടെയും കണക്കെടുക്കുകയും അതൊരു പ്രകൃതി സംരക്ഷണ മേഖലയായി പ്രഖ്യാപിക്കുകയും ആയിരുന്നു. ഇന്നും മൃഗങ്ങളെ കൊല്ലുന്നതിനും മരം വെട്ടുന്നതിനും കര്‍ശന നിയന്ത്രണങ്ങളാണ്  “ഹറമൈന്‍” എന്നറിയപ്പെടുന്ന മക്കയിലും മദീനയിലുമുള്ളത്.

അറേബ്യന്‍ ഗോത്ര സംസ്‌കാരത്തിന്റെ ഭാഗമായി ശത്രു ഗോത്രങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രകൃതി വിഭവങ്ങള്‍ നിഷേധിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന “ഹിമ”കളെ നബി പ്രകൃതി സംരക്ഷണത്തിനുള്ള ഏറ്റവും ഉദാത്തമായ മാതൃകകളാക്കി മാറ്റുകയായിരുന്നു. മരങ്ങള്‍ വെട്ടുന്നതിനും മൃഗങ്ങളെ വേട്ടയാടുന്നതിനുമെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥരെ എര്‍പ്പാടാക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെയും അവിടെയുള്ള മരങ്ങളുടെയും നില നില്‍പിന് ഭീഷണിയാവുമെന്നുള്ളതിനാല്‍ വളര്‍ത്തു മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതിനു പോലും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.

ഒരു പ്രദേശം “ഹിമ” ആയി പ്രഖ്യാപിക്കാന്‍ വേണ്ട നിബന്ധനകളേയും ചട്ടങ്ങളേയും കുറിച്ച് ഇസ്ലാമിക ശരീഅത്തില്‍ വളരെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളാണുള്ളത്. കേവല വ്യക്തി താല്പര്യങ്ങളോ യാന്ത്രികമായ ലാഭനഷ്ട കണക്കുകളോ നോക്കാതെ വിശാല പൊതുജന താല്‍പര്യാര്‍ത്ഥം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആയിരിക്കണം ഈ പ്രഖ്യാപനം എന്നതാണ് ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനം. അന്നത്തെ  പ്രകൃതി സംരക്ഷണ രീതിയില്‍ തദ്ദേശ വാസികളുടെ പങ്കാളിത്തവും എടുത്ത് പറയേണ്ടതായിരുന്നു. ഈ ഹിമകളാണ് അറേബ്യയുടെ ജലപരിസ്ഥിതി സംരക്ഷണത്തില്‍ ഈയടുത്ത നൂറ്റാണ്ട് വരെയും സഹായിച്ചത് എന്ന് അന്താരാഷ്ട്ര ഏജന്‍സികളുടെ നിരവധി പഠനങ്ങള്‍ കാണിക്കുന്നുണ്ട്. 1950 കളില്‍ പോലും 3,000 ല്‍ അധികം  ഹിമകള്‍ സൌദിയില്‍ ഉണ്ടായിരുന്നു എന്നും ഈ പഠനങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു.

ഇതാണ് ഖുര്‍ആനും നബിചര്യയും മുന്നോട്ട് വെക്കുന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃക എന്നിരിക്കെ എവിടെയാണ് ഈ വിഷയത്തില്‍ മുസ്‌ലിങ്ങള്‍  എത്തി നില്‍കുന്നത് എന്നത് ഗൗരവ ചിന്ത അര്‍ഹിക്കുന്ന ഒന്നാണ്.  മുതലാളിത്ത ജീവിത ശൈലിയും സാമ്പത്തിക വീക്ഷണവും അപ്പാടെ സ്വീകരിക്കുക വഴി മുസ്‌ലിം സമൂഹങ്ങളില്‍ വ്യാപകമായ  പാരിസ്ഥിതിക ദുരന്തങ്ങള്‍ സാമ്പത്തിക അസമത്വവുമായി  ചേര്‍ത്ത് വായിക്കുമ്പോഴേ ഇതിന്റെ ഭീകരത ബോധ്യമാവൂ.


ഭൗതികതയില്‍ ഊന്നിയ ഈ ചൂഷണ വ്യവസ്ഥിതികള്‍ക്ക് പകരമായി ആത്മീയ-ദൈവിക സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ബദല്‍ വ്യവസ്ഥിതി ലോകത്തിന്  മുമ്പില്‍ അവതരിപ്പിക്കുന്നതിലെ ദയനീയ പരാജയമാണ് മുസ്ലിം നേതൃത്വത്തിന്റെയും സംഘടനകളുടെയും ഏറ്റവും വലിയ പ്രശ്‌നം. ഇതില്‍ പാശ്ചാത്ത്യ ശക്തികള്‍ താല്‍പര്യപ്പെടുന്ന രീതിയില്‍ മുതലാളിത്ത വ്യവസ്ഥിതി നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന  ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകളും ഇസ്താംബൂളിലെ ലക്ഷക്കണക്കിന് മരങ്ങളും പൊതു ഇടങ്ങളും നശിപ്പിച്ച്  കൊണ്ട് “വന്‍ പദ്ധതികള്‍” കൊണ്ട് വരുന്ന തുര്‍ക്കി ഇസ്‌ലാമിസ്റ്റുകളും മാത്രമല്ല, പരിസ്ഥിതി പ്രശ്‌നങ്ങളിലും ഭൂമി കയ്യേറ്റങ്ങളിലും നടത്തുന്ന മാഫിയകള്‍ക്ക് ചൂട്ടു പിടിക്കുന്ന കേരളത്തിലെ “മുസ്‌ലിം സംഘടനകള്‍” വരെ പെടുന്നു.  


islamic-icology-6

ഖുര്‍ആന്റെ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നബി പിന്തുടര്‍ന്നു പോന്നിരുന്ന രീതിയില്‍ സൈനികര്‍ക്ക് പ്രതിഫലം നിഷേധിച്ച ഉമറിന്റെ മാതൃക ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.  നബിയുടെ കാലത്തില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ യുദ്ധങ്ങളുള്ളത് കൊണ്ട് അതേ രീതിയില്‍ സൈനികര്‍ക്ക് പ്രതിഫലം നല്‍കിയാല്‍ അതു വഴി  അതി സമ്പന്നരായ ഒരു വിഭാഗം ഉണ്ടാവുകയും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുകയും  ചെയ്യുമെന്നതായിരുന്നു ഉമര്‍ തന്റെ ചെയ്തിക്ക് ന്യായീകരണമായി പറഞ്ഞത്.  അത് കൊണ്ട് തന്നെ ഈ അധിക വരുമാനം സൈനികര്‍ക്ക് നിഷേധിക്കുകയും പകരം ഒരു വെല്‍ഫെയര്‍ സ്റ്റേറ്റ് കെട്ടിപ്പടുക്കാന്‍ ഉപയോഗിക്കുകയും ചെയ്തു.  ഉമറിന്റെ സമീപനം ശരിയെന്ന് പിന്നീട് ചരിത്രം തെളിയിക്കുകയും ചെയ്തു.

പിന്നീട് പക്ഷേ ക്രമേണ ഈ നിലപാടുകള്‍ കൈമോശം വന്നു പോയതായാണ് ചരിത്രത്തില്‍ കാണുന്നത്. രാജഭരണ താല്‍പര്യങ്ങളും കൊളോണിയല്‍ ശക്തികളുടെ ഇടപെടലുകളും മുസ്‌ലിങ്ങളുടെ മതസങ്കല്പങ്ങള്‍ അടിസ്ഥാനപരമായി തന്നെ മാറ്റിയെഴുതി. കഴിഞ്ഞ നൂറ്റാണ്ടില്‍ “മത വിരുദ്ധമായ” കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോടുള്ള മുസ്‌ലിങ്ങളുടെ വിയോജിപ്പിനെയും ഭീതിയെയും സമര്‍ത്ഥമായി മുതലെടുത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയെന്നാല്‍ മുതലാളിത്തത്തെ കണ്ണും പൂട്ടി സ്വീകരിക്കലാണെന്ന ലളിത (അ)യുക്തിയിലേക്ക് മുസ്‌ലിങ്ങളെ എത്തിക്കുന്നതില്‍ സി.ഐ.എ അടക്കമുള്ള പാശ്ചാത്യ ശക്തികള്‍ നടത്തിയ ഇടപെടലുകളുടെ വിജയം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. മുതലാളിത്തം മുന്നോട്ട് വെക്കുന്ന സാമ്പത്തികസാമൂഹിക ക്രമങ്ങളിലെ അതി തീവ്രമായ ഇസ്‌ലാം വിരുദ്ധത കാണാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പറ്റാതെ പോയി.


മതപരമായ നവോത്ഥാനം ഏറെ അവകാശപ്പെടുന്ന നാടാണ് കേരളം. മുതലാളിത്ത സംസ്‌കാരത്തിന്റെ ഭാഗമായ ആര്‍ത്തിയും ഉപഭോഗ സംസ്‌കാരവും മുസ്ലിങ്ങളെ സമ്പൂര്‍ണമായും കീഴ്‌പെടുത്തിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിന്റെ പരിച്ചേദം തന്നെയായി മാറുന്നു കേരളവും എന്ന് കാണാം. ഇവിടെയുള്ളത്ര പള്ളികളും മദ്രസകളും ഖുര്‍ആന്‍ ക്ലാസ്സുകളും ഉള്ള വേറെ സ്ഥലങ്ങള്‍ കുറവായിരിക്കും. പക്ഷേ  ഇത്ര ഗൗരവപരമായ കാര്യങ്ങള്‍ പോലും ഇവിടെയുള്ള മുസ്‌ലിങ്ങള്‍ക്കിടയില്‍  ശ്രദ്ധിക്കപ്പെടാതെ പോവുന്നു. അതേ സമയം ഖുര്‍ആന്‍ ഒരു പ്രാധാന്യവും നല്‍കാത്ത താടി, പര്‍ദ്ദ പോലുള്ള എത്രയോ വിഷയങ്ങള്‍ സ്ഥിരമായി മുസ്‌ലിങ്ങളുടെ ചര്‍ച്ചകളില്‍ സജീവമായി നില്‍കുകയും ചെയ്യുന്നു എന്നതാണ് വൈരുദ്ധ്യം !


 

ഭൗതികതയില്‍ ഊന്നിയ ഈ ചൂഷണ വ്യവസ്ഥിതികള്‍ക്ക് പകരമായി ആത്മീയ-ദൈവിക സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ബദല്‍ വ്യവസ്ഥിതി ലോകത്തിന്  മുമ്പില്‍ അവതരിപ്പിക്കുന്നതിലെ ദയനീയ പരാജയമാണ് മുസ്ലിം നേതൃത്വത്തിന്റെയും സംഘടനകളുടെയും ഏറ്റവും വലിയ പ്രശ്‌നം. ഇതില്‍ പാശ്ചാത്ത്യ ശക്തികള്‍ താല്‍പര്യപ്പെടുന്ന രീതിയില്‍ മുതലാളിത്ത വ്യവസ്ഥിതി നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന  ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകളും ഇസ്താംബൂളിലെ ലക്ഷക്കണക്കിന് മരങ്ങളും പൊതു ഇടങ്ങളും നശിപ്പിച്ച്  കൊണ്ട് “വന്‍ പദ്ധതികള്‍” കൊണ്ട് വരുന്ന തുര്‍ക്കി ഇസ്‌ലാമിസ്റ്റുകളും മാത്രമല്ല, പരിസ്ഥിതി പ്രശ്‌നങ്ങളിലും ഭൂമി കയ്യേറ്റങ്ങളിലും നടത്തുന്ന മാഫിയകള്‍ക്ക് ചൂട്ടു പിടിക്കുന്ന കേരളത്തിലെ “മുസ്‌ലിം സംഘടനകള്‍” വരെ പെടുന്നു.

മതപരമായ നവോത്ഥാനം ഏറെ അവകാശപ്പെടുന്ന നാടാണ് കേരളം. മുതലാളിത്ത സംസ്‌കാരത്തിന്റെ ഭാഗമായ ആര്‍ത്തിയും ഉപഭോഗ സംസ്‌കാരവും മുസ്ലിങ്ങളെ സമ്പൂര്‍ണമായും കീഴ്‌പെടുത്തിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിന്റെ പരിച്ചേദം തന്നെയായി മാറുന്നു കേരളവും എന്ന് കാണാം. ഇവിടെയുള്ളത്ര പള്ളികളും മദ്രസകളും ഖുര്‍ആന്‍ ക്ലാസ്സുകളും ഉള്ള വേറെ സ്ഥലങ്ങള്‍ കുറവായിരിക്കും. പക്ഷേ  ഇത്ര ഗൗരവപരമായ കാര്യങ്ങള്‍ പോലും ഇവിടെയുള്ള മുസ്‌ലിങ്ങള്‍ക്കിടയില്‍  ശ്രദ്ധിക്കപ്പെടാതെ പോവുന്നു. അതേ സമയം ഖുര്‍ആന്‍ ഒരു പ്രാധാന്യവും നല്‍കാത്ത താടി, പര്‍ദ്ദ പോലുള്ള എത്രയോ വിഷയങ്ങള്‍ സ്ഥിരമായി മുസ്‌ലിങ്ങളുടെ ചര്‍ച്ചകളില്‍ സജീവമായി നില്‍കുകയും ചെയ്യുന്നു എന്നതാണ് വൈരുദ്ധ്യം !

പള്ളിയിലും മദ്രസയിലും ഖുര്‍ആന്‍ ക്ലാസ്സിലുമെല്ലാം സജീവമായവര്‍ തന്നെ പരിസ്ഥിതിയെ നശിപ്പിക്കാനും മുന്‍പന്തിയിലുണ്ടാവുന്നുണ്ടെങ്കില്‍ എന്താണവര്‍ ഈ “മത പഠനങ്ങളിലൂടെ” നേടുന്നത് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.  “ഹിമ” കളും “ഹറ” മുകളും സോണുകളും സംരക്ഷിത കേന്ദ്രങ്ങളും ആവുമ്പോള്‍ അട്ടിമറിച്ച് കൊള്ള ലാഭം കൊയ്യുന്ന പ്രവര്‍ത്തികള്‍ എങ്ങനെ മുസ്‌ലിങ്ങള്‍ക്ക് സ്വീകാര്യമാവുന്നു?

പരിസ്ഥിതി നിയമ ലംഘനങ്ങളുടെ പേരില്‍ വിവാദമായ “നോളജ് സിറ്റി” ഇതിലവസാനത്തെ ഉദാഹരണം മാത്രമാണ്. വയല്‍ നികത്തി ഉയര്‍ത്തിയ മുസ്‌ലിം സംഘടനാ സ്ഥാപങ്ങള്‍ കേരളത്തില്‍ ഒരു സാധാരണ കാഴ്ചയാണ്. ബാങ്കിംഗ് പോലുള്ള മേഖലകളെ ഒന്നടങ്കം ഹറാമാക്കി മാറ്റുമ്പോഴും എല്ലാ നിയമ ലംഘനത്തോടും പാരിസ്ഥിതിക ദ്രോഹത്തോടും കൂടി പ്രവര്‍ത്തിക്കുന്ന ക്വാറികളോ ഭൂമാഫിയാ പ്രവര്‍ത്തനങ്ങളോ യാതൊരു വിമര്‍ശനവും നേരിടേണ്ടി വരുന്നില്ല.

മുസ്‌ലിം സംഘടനകളോ കൂട്ടായ്മകാളോ ഏതെങ്കിലും രീതിയിലുള്ള പ്രോജക്ടുകള്‍ നടപ്പിലാക്കുമ്പോള്‍ അതിന്റെ പാരിസ്ഥിതിക വശങ്ങള്‍ ചര്‍ച്ചയില്‍ പോലും വരാറില്ല. സമുദായത്തിലെ സ്വകാര്യ വ്യക്തികളാണെങ്കില്‍ യാതൊരു വിധ ഓഡിറ്റിങ്ങും ഈ വിഷയത്തില്‍ നേരിടുന്നുമില്ല. ഇങ്ങനെ പ്രകൃതി ചൂഷണം വഴി നേടുന്നതില്‍ നിന്നും  ഒരു വിഹിതം സക്കാത്തോ സംഭാവനയോ ആയി നല്‍കുന്നത് കൊണ്ട് ഈ പ്രവര്‍ത്തികള്‍ സ്വീകാര്യമാവുമെന്ന പൊതു ബോധം ഇവിടെ നില നില്‍കുന്നുണ്ടെങ്കില്‍ അതിന് വിത്ത് പാകുന്ന മതസങ്കല്‍പം തിരുത്തേണ്ടതുണ്ട്.  ഈ  കൊള്ള ലാഭം കൊയ്യുന്ന അതി സമ്പന്നര്‍ കാരണം  സമൂഹത്തില്‍ ഉണ്ടാവുന്ന സാമ്പത്തിക അസമത്വത്തിനും സാമൂഹിക പ്രശ്‌നങ്ങള്‍ക്കും ഈ തെറ്റായ മത സങ്കല്‍പം ഇവിടെ ഉണ്ടാക്കിയവര്‍ കൂടി  ഉത്തരവാദികളാണ്.

പ്രശസ്ത ഇസ്‌ലാമിക ചിന്തകനായ സയ്യിദ് ഹുസ്സയിന്‍ നാസ്സറിന്റെ  വാക്കുകളില്‍ ഈ പ്രതിസന്ധി വ്യക്തമാണ്;

“പ്രകൃതിയുമായി സമാധാനവും മൈത്രിയും ഇല്ലെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ സമധാനമുണ്ടാവില്ല. പ്രകൃതിയുമായി സമാധാനവും മൈത്രിയും സ്ഥാപിക്കണമെങ്കില്‍ ആകാശത്തുള്ള എല്ലാറ്റിന്റെയും അധിപനുമായി സമാധാനവും മൈത്രിയും സ്ഥാപിക്കണം. ആ അധിപനുമായി സമാധാനം സ്ഥാപിച്ചവര്‍ ഭൂമിയുമായും അതിലെ സകല ചരാചരങ്ങളുമായും സ്വൈര്യത്തിലായിരിക്കും.”