കണ്ണൂര്‍: കണ്ണൂരില്‍ പതിനൊന്ന് വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് കെട്ടിലകം സ്വദേശി നിഹാല്‍ നൗഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് നിഹാലിനെ കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ 8.30ന് ശേഷമാണ് കുട്ടിയുടെ വീടിന് ഏതാണ്ട് അര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കുട്ടിയെ കണ്ടെത്തുന്നത്.
കുട്ടിയുടെ മുഖത്തും കാലിനുമൊക്കെ കടിച്ചുപറിച്ച പാടുകളുണ്ട്. പിന്നീട് ആശുപത്രിയിലെത്തിയപ്പോഴാണ് തെരുവ് നായ്ക്കളുടെ അക്രമത്തിലാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസാരശേഷിയില്ലാത്ത നിഹാല്‍ ഓട്ടിസം രോഗത്തിന് ചികിത്സയിലായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലാണ്.
പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പാനൂരില്‍ തെരുവ്‌നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവമുണ്ടയാുരന്നു.
Content Highlight: An eleven-year-old speechless man was bitten to death by a street dog in Kannur