മലപ്പുറം: തിരൂര്‍ പുതിയങ്ങാടിയില്‍ നേര്‍ച്ചക്കിടെ ആനയിടഞ്ഞു. തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ 12.30 ഓടെയാണ് ആനയിടഞ്ഞത്.
മദമിളകിയതിനെ തുടര്‍ന്ന് ഒരാളെ ആന തുമ്പികൈയില്‍ തൂക്കിയെറിഞ്ഞു. ഇയാള്‍ക്ക് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് നേര്‍ച്ചക്കിടെ ഇടഞ്ഞത്. അപകടത്തെ തുടര്‍ന്ന് മറ്റു ആനകളെ സ്ഥലത്ത് നിന്ന് മാറ്റുകയും ഇടഞ്ഞ ആനയെ പാപ്പാന്മാര്‍ തളക്കുകയും ചെയ്തു.
കഴിഞ്ഞ എട്ട് ദിവസങ്ങളായി തുടരുന്ന നേര്‍ച്ചക്കിടെയാണ് അപകടം നടന്നത്. പോത്തന്നൂര്‍ ഭാഗത്ത് നിന്നെത്തിയ വരവ് യാറത്തിന് മുമ്പില്‍ ആനയിടയുകയായിരുന്നു. പിന്നാലെ ആളുകള്‍ ഓടുകയും തിക്കിലും തിരക്കിലും പെട്ട് പരിക്കേല്‍ക്കുകയുമായിരുന്നു.
Content Highlight: An elephant attack during a vow at Tirur Puthiyangadi