| Wednesday, 20th November 2024, 5:23 pm

പേരാമ്പ്രയില്‍ ബസ്സിടിച്ച് വയോധികന് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാന്റില്‍വെച്ച് ബസിടിച്ച് വയോധികന് ദാരുണാന്ത്യം. സ്റ്റാന്റിലൂടെ നടന്നുപോവുകയായിരുന്ന വയോദികന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് വയോധികന്‍ സംഭവസ്ഥലത്തുന്നെ മരണപ്പെട്ടു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായുമാണ് പ്രാഥമിക വിവരം.

പേരാമ്പ്ര സ്റ്റാന്റിലുണ്ടായ അപകടത്തില്‍ വാകയാട് സ്വദേശി മുഹമ്മദ് (85) ആണ് മരിച്ചത്. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഓടുന്ന എസ്റ്റീം ബസാണ് വയോധികനെ ഇടിച്ചിട്ടത്. സ്റ്റാന്റിലൂടെ നടന്നുപോവുകയായിരുന്ന വയോധികനെ ബസ് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

ബസിന്റെ അശ്രദ്ധയാണ് അപകടമുണ്ടാവാന്‍ കാരണമായതെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Updating…

Content Highlight: An elderly person met a tragic end after being hit by a bus in Perampra

We use cookies to give you the best possible experience. Learn more