Kerala News
ആറാട്ടുപുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 24, 01:52 pm
Tuesday, 24th December 2024, 7:22 pm

ആറാട്ടുപുഴ: ആറാട്ടുപുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. തകഴി അരയൻചിറ സ്വദേശി കാർത്യായനിയാണ് (81 ) മരണപ്പെട്ടത്. ആക്രമണത്തിൽ കാർത്യായനി അമ്മയുടെ ഇരു കണ്ണുകളും നഷ്ട്ടപ്പെട്ടതായാണ് റിപ്പോർട്ട്. ആറാട്ടുപുഴയിലുള്ള തന്റെ മകന്റെ വീട്ടിൽ എത്തിയതായിരുന്നു കാർത്യായനി.

മകനും കുടുംബവും പുറത്ത് പോയപ്പോഴാണ് സംഭവം നടന്നത്. തിരിച്ച് വീട്ടിലെത്തിയ കുടുംബം കണ്ടത് മുഖത്തും ദേഹത്തും ചോരയിൽ കുളിച്ച് കിടക്കുന്ന കാർത്യായനി അമ്മയെയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

updating…

Content Highlight: An elderly person dies after being attacked by a stray dog ​​in Aratupuzha