Kerala News
ആലുവയില്‍ അതിഥിത്തൊഴിലാളികളുടെ മകളെ അര്‍ധരാത്രി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 07, 01:57 am
Thursday, 7th September 2023, 7:27 am

കൊച്ചി: ആലുവ ചാത്തന്‍പുറത്ത് അതിഥിത്തൊഴിലാളികളുടെ മകളായെ എട്ടുവയസുകാരിയെ പീഡിപ്പിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ തിരച്ചിലിനൊടുവില്‍ സമീപത്തെ പാടത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടിയെ കാണുമ്പോള്‍ വിവസ്ത്രയായ നിലയിലായിരുന്നു.

പരിക്കേറ്റ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് മണിയോടെയാണ് കുട്ടിയെ പാടത്ത് നിന്ന് കണ്ടെത്തുന്നത്. പ്രതിക്കായി തിരച്ചില്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടുള്ള സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

Content Highlight: An eight-year-old daughter of guest workers was molested in Aluva’s Chattanpur