Kerala News
യു.പിയില്‍ സുരക്ഷാ വീഴ്ച? ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിന് നേരെ കാറിടിച്ചുകയറ്റാന്‍ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 29, 05:24 am
Saturday, 29th July 2023, 10:54 am

ലഖ്‌നൗ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിന് നേരെ കാറ് ഇിടിച്ചുകയറ്റാന്‍ ശ്രമം. വെള്ളിയാഴ്ച രാത്രി യു.പിയില്‍ നിന്ന് ദല്‍ഹിയിലേക്ക് വരുമ്പോഴാണ് സംഭവം. അപകടം നടത്താന്‍ ശ്രമിച്ച കാറോടിച്ച ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നെന്ന് സൂചനയുണ്ടെന്നും ഗവര്‍ണര്‍ സുരക്ഷിതനാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ ദല്‍ഹി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവ സമയത്ത് ഗവര്‍ണര്‍ ഉറങ്ങുകയായിരുന്നു. ഗവര്‍ണര്‍ നോയിഡയില്‍ നിന്ന് വരുന്ന സമയത്താണ് കറുത്ത നിറമുള്ള സ്‌കോര്‍പ്പിയോ കാര്‍ വാഹന വ്യൂഹത്തിന് നേരെ വന്നത്. രണ്ട് തവണ അപകടമുണ്ടാക്കാനുള്ള ശ്രമം നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് സംരക്ഷണവും ആംബുലന്‍സുമടക്കമുള്ള വാഹനവ്യൂഹം ഗവര്‍ണറെ അനുഗമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനം യു.പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.