ആയിഷയും ഉമ്മു സല്‍മയും സ്ത്രീകളുടെ വിമോചനത്തിനായുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തെരുവില്‍ സ്വതന്ത്രമായി സഞ്ചരിക്കുമ്പോള്‍, അവര്‍ എല്ലാവര്‍ക്കും വേണ്ടി തങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെയും സ്വയം നിര്‍ണയാധികാരത്തിന്റെയും പ്രതീകങ്ങള്‍ ആവുന്ന കാഴ്ചയും ആ സമൂഹം കണ്ടു. അതിന്റെ പേരില്‍ സാമൂഹ്യ ജീവിതത്തില്‍ നിന്ന് ഇവര്‍ക്കാര്‍ക്കും പ്രവാചകന്‍ ഭ്രഷ്ട് കല്‍പിക്കുകയോ അവരെ വിലക്കുകയോ ചെയ്തില്ല.
പ്രവാചക പത്‌നിമാരില്‍ പക്വമതികളും തന്റേടികളും ഏതു പുരുഷനും ഒപ്പം നിന്ന് താര്‍ക്കിക യുക്തികളില്‍ ഏര്‍പ്പെടാന്‍ പോലും തക്കവണ്ണം സ്വാതന്ത്ര്യബോധം പേറുന്നവരും ഉണ്ടായിരുന്നുവെന്ന ചരിത്ര യാഥാര്‍ത്ഥ്യത്തെ ഇനിയും എന്തിനാണ് ബോധപൂര്‍വ്വം അവഗണിക്കുന്നത്?
ഒപ്പീനിയന്‍ | വി.പി റജീന
പലരും ധരിച്ചു വെച്ചിരിക്കുന്നതും ധരിപ്പിച്ചതും പോലെ ശരീരവും മനസ്സും മൂടിക്കെട്ടി വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ബന്ധികളാക്കപ്പെട്ടവര്‍ ആയിരുന്നില്ല പ്രവാചകന്‍ മുഹമ്മദിന്റെ ഭാര്യമാര്‍. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ലൈംഗികോപാധികള്‍ ആയ അടിമകള്‍ ആയിരുന്നില്ല അവര്‍. വ്യാജവും വളച്ചൊടിക്കപ്പെട്ടതും ആയ ചരിത്രമെഴുത്തുകള്‍ക്ക് അപ്പുറത്തേക്ക് അന്വേഷിച്ചിറങ്ങിയാല്‍ പ്രവാചക പത്‌നിമാര്‍ ആരായിരുന്നുവെന്നും സുശക്തമായ സമൂഹ നിര്‍മ്മിതിയില്‍ അവരുടെ സ്ഥാനം എന്തായിരുന്നുവെന്നും വ്യക്തമാവും.
ആ ചരിത്രം മൂടിവെച്ചതിന്റെ പരിണിത ഫലമാണ് ആയിഷയെന്ന അതുല്യ പ്രതിഭാശാലിയായ, പണ്ഡിതയായ ഒരു വ്യക്തിത്വത്തെ എട്ടും പൊട്ടും തിരിയാത്ത “ആയിശ മോളായും ആയിശക്കുട്ടിയായും” ഒക്കെ ന്യൂനീകരിക്കപ്പെടാന്‍ കാരണം. തിരസ്‌കൃതമാക്കപ്പെട്ട പെണ്‍ ചരിത്രമാണ് പൂര്‍വ്വാധികം ശക്തിയോടെ മുസ്‌ലിം ലോകത്തെ തിരിഞ്ഞടിക്കുന്നത്. എന്നിട്ടും, വിമര്‍ശനങ്ങള്‍ താങ്ങാനാവാത്ത വികാര വിക്ഷുബ്ധത ക്കപ്പുറത്തേക്ക് യാഥാര്‍ത്ഥ്യ ബോധത്തോടെ സഞ്ചരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാവുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത.
പ്രവാചക പത്‌നിമാരില്‍ പക്വമതികളും തന്റേടികളും ഏതു പുരുഷനും ഒപ്പം നിന്ന് താര്‍ക്കിക യുക്തികളില്‍ ഏര്‍പ്പെടാന്‍ പോലും തക്കവണ്ണം സ്വാതന്ത്ര്യബോധം പേറുന്നവരും ഉണ്ടായിരുന്നുവെന്ന ചരിത്ര യാഥാര്‍ത്ഥ്യത്തെ ഇനിയും എന്തിനാണ് ബോധപൂര്‍വ്വം അവഗണിക്കുന്നത്? പ്രവാചകന്റെ ജീവിതയാത്രയില്‍ അകമ്പടിക്കാരായി പിന്നണിയില്‍ നില്‍ക്കുന്നവരായിരുന്നില്ല അവരൊന്നും.
ആ സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ എല്ലാ ഇടങ്ങളിലും ഒപ്പത്തിനൊപ്പം അവരുണ്ടായിരുന്നു. പ്രവാചകന്റെ തന്ത്രപരമായ പ്രവര്‍ത്തനങ്ങളിലും മുന്‍ഗണനകളിലും അവര്‍ പങ്കാളികളായിരുന്നു. അവരുടെ ഉപദേശങ്ങള്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുമായിരുന്നുവെന്ന് മാത്രമല്ല, കുഴപ്പം പിടിച്ച ചര്‍ച്ചകളില്‍ അവ അദ്ദേഹത്തിന് നിര്‍ണായകമായി പ്രയോജനപ്പെടുകയും ചെയ്തിരുന്നു.
ആയിഷയെ പോലെ വളരെ ശക്തമായ ധൈഷണികതലം ഉള്ള പ്രവാചക പത്‌നിയായിരുന്നു ഉമ്മുസല്‍മ. അനിതര സാധാരണമായ വ്യക്തിത്വത്തിനുടമ. സ്ത്രീയെന്ന നിലയിലുള്ള അവകാശബോധത്തില്‍ ഒരിക്കല്‍ ഉമര്‍ (റ) നെ പോലും അവര്‍ ചോദ്യം ചെയ്തു. ആയിഷയും ഉമ്മു സല്‍മയും സ്ത്രീകളുടെ വിമോചനത്തിനായുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തെരുവില്‍ സ്വതന്ത്രമായി സഞ്ചരിക്കുമ്പോള്‍, അവര്‍ എല്ലാവര്‍ക്കും വേണ്ടി തങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെയും സ്വയം നിര്‍ണയാധികാരത്തിന്റെയും പ്രതീകങ്ങള്‍ ആവുന്ന കാഴ്ചയും ആ സമൂഹം കണ്ടു.
എ.ഡി 628 ല്‍ മക്കക്കാരുമായി നടത്തിയ ഹുദൈബിയാ ഉടമ്പടിയിലേക്ക് നയിച്ച ചര്‍ച്ചകള്‍ അതിന്റെ ഒരു ഉദാഹരണമാണ്. ചില അനുചരന്‍മാര്‍ സന്ധി സൈനികമായി നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞ് എതിര്‍ത്തപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നബി കുഴങ്ങി. അപ്പോള്‍ അദ്ദേഹം ഉപദേശം ആരാഞ്ഞത് തന്റെ കൂടെ ഉണ്ടായിരുന്ന പത്‌നി ഉമ്മുസല്‍മയോടായിരുന്നു. ഉടമ്പടി പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവാചകന്‍ മുസ്‌ലിംകളോട് അവരുടെ തലകള്‍ മുണ്ഡനം നടത്തി പ്രായശ്ചിത്തം ചെയ്യാന്‍ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ ആഹ്വാനം ആരും ചെവിക്കൊള്ളാതിരുന്നതിനെ തുടര്‍ന്ന്, വീണ്ടും രണ്ട് പ്രാവശ്യം ഉത്തരവ് ആവര്‍ത്തിച്ചു.
Read More: കാലമാണ് മുസ്‌ലിംങ്ങളുടെ ശത്രു; മാതൃഭൂമിയുടേയും
എന്നിട്ടും പ്രതികരണം കാണാതിരുന്നപ്പോള്‍ അദ്ദേഹം നിരാശനായി ഉമ്മുസല്‍മയുടെ കൂടാരത്തിലേക്ക് മടങ്ങി. എന്താണ് ഈ വല്ലായ്മയുടെ കാരണം എന്ന് അവര്‍ തിരക്കിയപ്പോള്‍ അദ്ദേഹം അനുയായികളുടെ അനുസരണക്കേടിനെ കുറിച്ച് പറഞ്ഞു. ഉമ്മുസല്‍മ മറുപടി നല്‍കിയത് ഇങ്ങനെ ആയിരുന്നു. “ദൈവദൂതാ, താങ്കള്‍ അതു കൊണ്ട് വിഷമിക്കേണ്ടതില്ല. താങ്കള്‍ ബലികര്‍മം ചെയ്ത് തല സ്വയം മുണ്ഡനം ചെയ്യുക ” . പ്രവാചകന്‍ അതു കേട്ട് എഴുന്നേറ്റ് അവര്‍ പറഞ്ഞതുപോലെ ചെയ്തു. ഈ വിവരം അറിഞ്ഞ അനുചരന്‍മാര്‍ വാര്‍ത്ത പരസ്പരം കൈമാറുകയും ഓരോരുത്തരും അവരവരുടെ മൃഗത്തെ ബലി നല്‍കി തലമുടി കളയുകയും ചെയ്തു.
ആയിഷയെ പോലെ വളരെ ശക്തമായ ധൈഷണികതലം ഉള്ള പ്രവാചക പത്‌നിയായിരുന്നു ഉമ്മുസല്‍മ. അനിതര സാധാരണമായ വ്യക്തിത്വത്തിനുടമ. സ്ത്രീയെന്ന നിലയിലുള്ള അവകാശബോധത്തില്‍ ഒരിക്കല്‍ ഉമര്‍ (റ) നെ പോലും അവര്‍ ചോദ്യം ചെയ്തു. ആയിഷയും ഉമ്മു സല്‍മയും സ്ത്രീകളുടെ വിമോചനത്തിനായുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തെരുവില്‍ സ്വതന്ത്രമായി സഞ്ചരിക്കുമ്പോള്‍, അവര്‍ എല്ലാവര്‍ക്കും വേണ്ടി തങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെയും സ്വയം നിര്‍ണയാധികാരത്തിന്റെയും പ്രതീകങ്ങള്‍ ആവുന്ന കാഴ്ചയും ആ സമൂഹം കണ്ടു.
അതിന്റെ പേരില്‍ സാമൂഹ്യ ജീവിതത്തില്‍ നിന്ന് ഇവര്‍ക്കാര്‍ക്കും പ്രവാചകന്‍ ഭ്രഷ്ട് കല്‍പിക്കുകയോ അവരെ വിലക്കുകയോ ചെയ്തില്ല. പല ഘട്ടങ്ങളിലും അനുചരന്‍മാരില്‍ ചിലര്‍ സ്ത്രീകളുടെ “അതിരു കടന്ന ” സ്വാതന്ത്ര്യബോധത്തെ കുറിച്ച് പരാതിയുമായി സമീപിച്ചപ്പോള്‍ അദ്ദേഹം അനുയായികളുടെ വാക്കുകളെ മുഖവിലക്കെടുക്കാതെ മൗനം പാലിച്ച് സ്ത്രീകളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും കാര്യപ്രാപ്തി തികഞ്ഞ തീരുമാനങ്ങള്‍ ആ വനിതകളില്‍ നിന്ന് പിറന്നു. ദൈവദൂതനു പോലും ചില ഘട്ടങ്ങളില്‍ മാര്‍ഗദര്‍ശിയായി.
“ആയിഷ വിശ്വാസികളുടെ മാതാവാണ്… ദൈവത്തിന്റെ ദൂതന് ഏറ്റവും ഇഷ്ടപ്പെട്ടവളാണ്… അവര്‍ എട്ടു വര്‍ഷവും അഞ്ച് മാസവും പ്രവാചകനോടൊത്ത് ജീവിച്ചു; പ്രവാചകന്‍ മരണപ്പെട്ട സമയത്ത് അവര്‍ക്ക് 18 വയസ്സായിരുന്നു; അവര്‍ 65 വയസ്സുവരെ ജീവിച്ചു. 1210 ഹദീസുകള്‍ക്ക് നമ്മള്‍ അവരോട് കടപ്പെട്ടിരിക്കുന്നു.”
അത്യസ്സാധാരണമായ ഓര്‍മ ശക്തിക്കും ബുദ്ധിശക്തിക്കും ഉടമയായിരുന്നു ആയിഷ. തങ്ങള്‍ കേട്ടറിഞ്ഞ കാര്യങ്ങളില്‍ സംശയ നിവാരണത്തിനായി വിശ്വാസികള്‍ പലപ്പോഴും ആയിഷയെ സമീപിക്കാറുണ്ടായിരുന്നു. പ്രവാചകനുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തി എന്നതുകൊണ്ട് മാത്രമായിരുന്നില്ല അത്. ആയിഷയുടെ സ്വന്തം കഴിവുകളെ കുറിച്ചുണ്ടായിരുന്ന ബോധ്യം കൊണ്ട് കൂടിയായിരുന്നു. കര്‍മശാസ്ത്ര സംബന്ധിയായ കാര്യങ്ങളില്‍ പോലുംഅവരെ വെല്ലാന്‍ അന്നാരും ഉണ്ടായിരുന്നില്ലെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മതത്തെക്കുറിച്ചും കവിതയെക്കുറിച്ചും വൈദ്യത്തെക്കുറിച്ചും ആയിഷയെപ്പോലെ അറിവുണ്ടായിരുന്ന മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ലെന്ന് ഇമാം സര്‍കാഷി അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഹിജ്‌റ 745 ല്‍ ജീവിച്ച ഇമാം സര്‍കാഷി തന്റെ ഗ്രന്ഥത്തിലൂടെ ആയിഷയെ കുറിച്ച് അമൂല്യമായ വിവരങ്ങള്‍ നല്‍കുന്നു. സര്‍കാഷിയുടെ (അല്‍ ഇറാദ ഫീ മാ ഇസ്ത്ദ്‌റകാതു അയിഷാ അലസ്സ്വഹാസാ) ഗ്രന്ഥം തുടങ്ങുന്നതിങ്ങനെയാണ്.
“ആയിഷ വിശ്വാസികളുടെ മാതാവാണ്… ദൈവത്തിന്റെ ദൂതന് ഏറ്റവും ഇഷ്ടപ്പെട്ടവളാണ്… അവര്‍ എട്ടു വര്‍ഷവും അഞ്ച് മാസവും പ്രവാചകനോടൊത്ത് ജീവിച്ചു; പ്രവാചകന്‍ മരണപ്പെട്ട സമയത്ത് അവര്‍ക്ക് 18 വയസ്സായിരുന്നു; അവര്‍ 65 വയസ്സുവരെ ജീവിച്ചു. 1210 ഹദീസുകള്‍ക്ക് നമ്മള്‍ അവരോട് കടപ്പെട്ടിരിക്കുന്നു.” (അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന ഒന്നാണ് ആയിഷയുടെ വയസ്സ്) . ആയിഷയെക്കുറിച്ചുള്ള അറിവിന്റെ സ്രോതസ്സുകള്‍ തേടി മുസ്ലിം ലോകത്തിലെങ്ങും സഞ്ചരിച്ച് സര്‍കാഷി തയ്യാറാക്കിയ പുസ്തമായിരുന്നു അത്.
1939 വരെ ഈ ഗ്രന്ഥം കയ്യെഴുത്തു പ്രതിയുടെ രൂപത്തില്‍ ആയിരുന്നു. ദമാസ്‌കസിലെ അല്‍ദഹിരിയ ലൈബ്രറിയില്‍ ആണ് കയ്യെഴുത്തു പ്രതി സൂക്ഷിച്ചിരിക്കുന്നത്. ആയിഷയുടെ പ്രത്യേക സംഭാവനകളെ കുറിച്ച്, വിശേഷിച്ചും അവര്‍ മറ്റുള്ളവരുമായി വിയോജിക്കുകയോ അവരുടെ നിലപാടിനാസ്പദമായ സംഗതികളോട് കൂട്ടിച്ചേര്‍ക്കുകയോ അവരുടെ കാലഘട്ടത്തിലെ പണ്ഡിതന്മാരുമായി പൂര്‍ണമായും വിയോജിക്കുകയോ ചെയ്ത വിഷയങ്ങളെക്കുറിച്ചായിരുന്നു അതില്‍ നല്ലൊരു പങ്കും.
അടുത്ത പേജില്‍ തുടരുന്നു
പളളികള്‍ കേവലം പ്രാര്‍ത്ഥനാലയങ്ങള്‍ മാത്രമായിരുന്നില്ല. അവ സമൂഹസൃഷ്ടിയുടെ എല്ലാ തലങ്ങളെയും ഉള്‍കൊള്ളുന്ന സാംസ്‌കാരികരാഷ്ട്രീയ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. പുതിയ ഒരു പ്രവാസി സ്ഥലത്തെത്തിയാല്‍ അത് സ്ത്രീയായാലും പുരുഷനായാലും ആദ്യം താമസ സൗകര്യം ഒരുക്കിയിരുന്നത് പളളിയുടെ ചുറ്റുവട്ടത്തായിരുന്നു. സ്വകാര്യ-പൊതു ഇടങ്ങള്‍ ഒന്നാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ അവകാശങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാക്കുക എന്നതായിരുന്നു പ്രവാചകന്‍ ലക്ഷ്യമിട്ടത്.
തന്റെ കാലഘട്ടത്തിലെ ഷാഫി പണ്ഡിതന്‍മാരില്‍ ഏറ്റവും പ്രഗല്‍ഭനായിരുന്ന സര്‍കാഷി, ആയിഷയുടെ ജീവചരിത്രം തയ്യാറാക്കാന്‍ അത്രയും മിനക്കെട്ടത് എന്തിനായിരിക്കണം? ആയിഷയുടെ പ്രാധാന്യം ഓര്‍മിപ്പിക്കാന്‍ സര്‍കാഷി ഇങ്ങനെ പറയുന്നു: പ്രവാചകന്‍ ആയിഷക്ക് നല്‍കിയ പ്രാധാന്യം ഇങ്ങനെയാണ് വ്യക്തമാക്കുന്നത്. നിങ്ങളുടെ മതത്തിന്റെ ഒരു ഭാഗം കൊച്ചു അല്‍ ഹുമൈറയില്‍ നിന്നു ഗ്രഹിക്കുക”. പ്രവാചകന്‍ ആയിശക്ക് നല്‍കിയ ഓമനപ്പേരുകളില്‍ ഒന്നായിരുന്നു അല്‍ഹുമൈറ എന്നത്.
അതു കൊണ്ട് തന്നെ പ്രവാചകനൊപ്പം ഉണ്ടായിരുന്ന അബൂ ഹുറൈറയെ വിമര്‍ശിക്കാനും തിരുത്താന്‍ പോലും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വിധം ഹദീസ് തെറ്റായി റിപ്പോര്‍ട്ട് ചെയ്ത അബൂ ഹുറൈറയോട് പ്രവാചക വചനങ്ങള്‍ ശ്രദ്ധയോടെ ശ്രവിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കണമെന്ന് താക്കീത് ചെയ്തിട്ടുണ്ട് ആയിഷ. വീട്, സ്ത്രീ, കുതിര എന്നീ മൂന്നു കാര്യങ്ങള്‍ ഭാഗ്യദോഷം വരുത്തിവെക്കുമെന്ന് ദൈവത്തിന്റെ ദൂതന്‍ പറഞ്ഞതായി അബൂഹുറൈയ്‌റയില്‍ നിന്ന് കേട്ട ഒരാള്‍ അത് ആയിശയുടെ അടുത്ത് വന്ന് പറഞ്ഞ സന്ദര്‍ഭത്തില്‍ അവര്‍ മറുപടി പറഞ്ഞതിങ്ങനെ ആയിരുന്നു: അബൂ ഹുറൈറ കാര്യങ്ങള്‍ മനസ്സിലാക്കിയത് വളരെ മോശപ്പെട്ട വിധത്തിലാണ്.
അദ്ദേഹം വീട്ടില്‍ വന്ന സമയത്ത് പ്രവാചകന്‍ പറഞ്ഞ വാചകത്തിലെ അവസാന ഭാഗം മാത്രമേ കേട്ടുള്ളൂ. പ്രവാചകന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു “” അല്ലാഹു യഹൂദന്‍മാരെ തിരുത്തുമാറാകട്ടെ; വീടും സ്ത്രീയും കുതിരയും ഭാഗ്യദോഷം നല്‍കുമെന്നാണവര്‍ പറയുന്നത് “. അദ്ദേഹം ഒരിക്കലും ഒരു നല്ല ശ്രോതാവല്ലെന്നും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പലപ്പോഴും തെറ്റായ ഉത്തരമാണ് നല്‍കുന്നത് എന്നും ആയിശ മറ്റൊരു സന്ദര്‍ഭത്തില്‍ അബൂ ഹുറൈറയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ചരിത്രത്തില്‍ ആയിശ മറഞ്ഞിരിക്കുന്നവളാണ്. അതല്ലെങ്കില്‍ ഇരുട്ടത്ത് നിര്‍ത്തപ്പെട്ടവളാണ്.
ഇസ്ലാമിന് മുമ്പത്തെ അറേബ്യ ലൈംഗികതയെ പൊതുവിലും ആര്‍ത്തവ കാലത്തെ സ്ത്രീയെ പ്രത്യേകമായും അശുദ്ധിയുടെ സ്രോതസ്സായി കണ്ടിരുന്നു. സ്‌ത്രൈണതയെ കുറിച്ച് ശുദ്ധാശുദ്ധങ്ങളുടെ ഈ സിദ്ധാന്തം അവതരിപ്പിച്ച അനേകം അന്ധവിശ്വാസങ്ങളുടെയും മൂഢ യുക്തിയുടെയും ഒരു വന്‍ വ്യവസ്ഥയെത്തന്നെ പ്രവാചകന് എതിര്‍ക്കേണ്ടതുണ്ടായിരുന്നു.
ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ അശുദ്ധരാണെന്നായിരുന്നു മദീനയിലെ യഹൂദ ജനവിഭാഗങ്ങള്‍ അടക്കം വിശ്വസിച്ചിരുന്നത്. എന്നാല്‍, ലൈംഗികതയെ കുറിച്ചും ആര്‍ത്തവത്തെ കുറിച്ചും അന്നുണ്ടായിരുന്ന അശുദ്ധ സങ്കല്‍പങ്ങള്‍ പ്രവാചകന്‍ തകര്‍ത്തെറിഞ്ഞു. ഇവ രണ്ടും സ്ത്രീയെ ദൈവികതയുടെ വിരുദ്ധ ധ്രുവങ്ങളില്‍ പ്രതിഷ്ഠിക്കുന്നവയല്ല എന്നദ്ദേഹം പ്രഖ്യാപിച്ചു. പ്രവാചകാധ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത അദ്ദേഹത്തിന്റെ അനുചര വൃന്ദത്തിലേക്ക് ഇതെല്ലാം എത്തിയത് ആയിഷയിലൂടെ ആയിരുന്നു. എല്ലാതരം അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടാനുള്ള പ്രവാചകന്റെ ശ്രമങ്ങളുടെ ശക്തമായ ഭാഷ്യങ്ങള്‍ ആയിരുന്നു ആയിഷയുടേത്.
പളളികള്‍ കേവലം പ്രാര്‍ത്ഥനാലയങ്ങള്‍ മാത്രമായിരുന്നില്ല. അവ സമൂഹസൃഷ്ടിയുടെ എല്ലാ തലങ്ങളെയും ഉള്‍കൊള്ളുന്ന സാംസ്‌കാരികരാഷ്ട്രീയ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. പുതിയ ഒരു പ്രവാസി സ്ഥലത്തെത്തിയാല്‍ അത് സ്ത്രീയായാലും പുരുഷനായാലും ആദ്യം താമസ സൗകര്യം ഒരുക്കിയിരുന്നത് പളളിയുടെ ചുറ്റുവട്ടത്തായിരുന്നു. സ്വകാര്യ-പൊതു ഇടങ്ങള്‍ ഒന്നാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ അവകാശങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാക്കുക എന്നതായിരുന്നു പ്രവാചകന്‍ ലക്ഷ്യമിട്ടത്.
“ഞങ്ങളിലൊരുവളുടെ കാല്‍മുട്ടില്‍ മുഖം അമര്‍ത്തി പ്രവാചകന്‍ ഖുര്‍ആന്‍ വായിച്ചപ്പോള്‍ അവള്‍ക്ക് ആര്‍ത്തവ കാലമായിരുന്നു. മറ്റൊരു പ്രവാചക പത്‌നി ആര്‍ത്തവ സമയത്ത് നമസ്‌കാരപ്പായ എടുത്ത് പള്ളിയില്‍ പോയി അത് വിരിച്ചു കൊടുത്തു. ആയിഷയുടെ ഈ വാക്കുകള്‍ ഇമാം നസാഈ രേഖപ്പെടുത്തിയിരിക്കുന്നു. സ്ത്രീകളുടെ പ്രശ്‌നത്തില്‍ യഹൂദ ക്രൈസ്തവ പാരമ്പര്യത്തോടും ഇസ്ലാമിന് മുമ്പത്തെ കാലഘട്ടത്തോടും പൂര്‍ണമായ വിച്ഛേദനവും തദനുസൃനമായ വിപ്‌ളവവുമാണ് ഇസ്‌ലാം വിഭാവനം ചെയ്തത്.
പ്രവാചകന് പത്‌നിമാര്‍ ഒരു ലൈംഗികോപാധി എന്നതിലുപരി സമൂഹ നിര്‍മിതിയുടെ സര്‍വ്വശ്രേണിയിലും പങ്കെടുപ്പിക്കേണ്ടവര്‍ ആയിരുന്നുവെന്നതിന്റെ ഏറ്റവും നല്ല തെളിവായിരുന്നു അദ്ദേഹത്തിന്റെ ഭവനം. അവിടെ സ്വകാര്യ ഇടവും പൊതു ഇടവും തമ്മിലുള്ള വിഭജനം ഇല്ലായിരുന്നു. സ്വകാര്യ ജീവിതത്തിന്റെ ഇടങ്ങള്‍ നേരിട്ട് പളളിയിലേക്ക് തുറക്കുന്നവയായിരുന്നു. അഥവാ വീടും പ്രാര്‍ത്ഥനാലയവും തമ്മില്‍ ഒരു മതിലിന്റെ വ്യത്യാസം.
പളളികള്‍ കേവലം പ്രാര്‍ത്ഥനാലയങ്ങള്‍ മാത്രമായിരുന്നില്ല. അവ സമൂഹസൃഷ്ടിയുടെ എല്ലാ തലങ്ങളെയും ഉള്‍കൊള്ളുന്ന സാംസ്‌കാരികരാഷ്ട്രീയ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. പുതിയ ഒരു പ്രവാസി സ്ഥലത്തെത്തിയാല്‍ അത് സ്ത്രീയായാലും പുരുഷനായാലും ആദ്യം താമസ സൗകര്യം ഒരുക്കിയിരുന്നത് പളളിയുടെ ചുറ്റുവട്ടത്തായിരുന്നു. സ്വകാര്യ-പൊതു ഇടങ്ങള്‍ ഒന്നാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ അവകാശങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാക്കുക എന്നതായിരുന്നു പ്രവാചകന്‍ ലക്ഷ്യമിട്ടത്.
ആയിഷയുടെ ഗൃഹം നിര്‍മിച്ചത് പളളിയുടെ ചുവരില്‍ നിന്ന് നേരിട്ടുള്ള ഒരു വാതിലോടെയാണ്. കിടപ്പുമുറിയിലേക്ക് നേരിട്ട് തന്റെ വിശുദ്ധ സ്ഥലമായ പള്ളി തുറന്നു കൊടുക്കുന്ന ഒരേയൊരു എകദൈവ വിശ്വാസ മതം ഇസ്‌ലാം ആണെന്നും ലൈംഗികതയെ കുറിച്ചും ആസക്തിയെ കുറിച്ചും പുരുഷനെന്ന നിലയില്‍ മൗനം പാലിക്കാതെ, തന്റെ ചിന്തകള്‍ തുറന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രവാചകനെ തെരഞ്ഞെടുത്ത ഏക വിശ്വാസം ഇസ്‌ലാം ആണെന്നുമുള്ള ഫാതിമ മെര്‍നീസിയുടെ വാക്കുകള്‍ നോക്കുക.
സ്ത്രീ ജീവിതത്തിലടക്കം ലോകം അന്നേ വരെ ദര്‍ശിച്ചിട്ടില്ലാത്ത അത്യുജ്വലമായ വിപ്ലവത്തിന്റെ വിത്തുകളെ പിന്നീടു വന്ന കര്‍മശാസ്ത്ര വ്യാഖ്യാനങ്ങളുടെ കെടുമണ്ണുകള്‍ നിര്‍ജ്ജീവമാക്കിക്കളഞ്ഞ ചരിത്രം കൂടിയാണ് മുസ്‌ലിം ലോകത്തിന്റേത്. ആ മണ്ണ് കിളച്ച് നീക്കി ആഴങ്ങളില്‍ പുതഞ്ഞിരിക്കുന്ന വിത്തെടുത്ത് പുതുമണ്ണിലേക്കെറിയാന്‍ ഇനിയും വൈകിയാല്‍ ഈ ജനവിഭാഗം ഇപ്പോഴുള്ളതിനേക്കാള്‍ വന്‍ വിലയൊടുക്കേണ്ടി വരും.
വിവരങ്ങള്‍ക്ക് കടപ്പാട്: “ദ വെയ്ല്‍ ആന്റ് ദ മെയ്ല്‍ എലൈറ്റ് ” ഫാത്വിമ മെര്‍നിസ്സി