ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി സംസ്ഥാന പൊലീസിനെ വിരട്ടുകയാണെന്ന് ആരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മുംബൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഖേനയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. റിപ്ലബ്ബിക്ക് ടിവി ചര്‍ച്ചയില്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സംഭവത്തെക്കുറിച്ച് മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തിലുള്ള അര്‍ണബിന്റെ പരാമര്‍ശത്തിലും, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെക്കുറിച്ചുമുള്ള വിവാദ പരാമര്‍ശത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍നടപടികളാണ് കോടതി നീട്ടിവെച്ചത്.
സുപ്രീം കോടതി നടപടിയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ അവാസ്തവമായ കാര്യങ്ങള്‍ ഉന്നയിക്കുകയും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്. അതിനാല്‍ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതിന ഇടപെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
അര്‍ണാബിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം അദ്ദേഹത്തിന്റ ചാനലിലെ പ്രൈം ടൈം ഷോയായ റിപ്പബ്ലിക് ഭാരതിലൂടെ മുംബൈ പൊലീസിലൂടെ അധിക്ഷേപം നടത്തുകയാണ്. ഏക പക്ഷീയമായാണ് പൊലീസ് പെരുമാറുന്നതെന്ന് ആരോപിക്കുകയും ചെയ്യുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
അര്‍ണാബിന്റെ സ്ഥാപനത്തിന്‍രെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുംബൈ പൊലീസിനെതിരെ നിരന്തരം ആക്ഷേപിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് കൂടാതെ നിരവധി ഉദാഹരണങ്ങള്‍ സഹിതമാണ് ഹര്‍ജി.
അര്‍ണാബ് ഗോസ്വാമിയുടെ പണപ്പെരുപ്പവും അന്വേ മുംബൈ പൊലീസ് അന്വേഷിക്കുന്നുണ്ട്. ചാനലിലൂടെ അര്‍ണാബ് നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പുറമെയാണ് ഇത്. ആര്‍ണാബ് നടത്തിയ ധന സമാഹരണം, പണമിടപാടുകള്‍, തെളിവെടുപ്പില്‍ പുറത്തായ ഇടപാടുകള്‍ തുടങ്ങിയവയിലാണ് അന്വേഷണം നടത്തുന്നത്.
ചെറിയ കാലത്തിനുള്ളില്‍ അര്‍ണാബിന്റെ റിപബ്ലിക് ടി.വി നേടിയ വലിയ സാമ്പത്തിക വിജയത്തിന്റെ പിന്നിലുള്ള ഉറവിടങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തെ ചുമലതപ്പെടുത്താനാണ് ഒരുങ്ങുന്നത്.
ചാനലിലൂടെ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചതില്‍ അര്‍ണാബിനെതിരെ പൊലീസ് ഞായറാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവം സമീപത്തെ മുസ്ലിം പള്ളിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതിലാണ് അര്‍ണാബിനെതിരെ കേസെടുത്തത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.