സംഭാഷണങ്ങളാൽ പിടിച്ചിരുത്തുന്ന ത്രില്ലർ അനുഭവം, അരങ്ങ് നിറയ്ക്കുന്ന 'ആട്ടം'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഭാഷണം പ്രധാന ഘടകമായി വരുന്ന ഒരു ചിത്രത്തിൽ ഒരു പരിധിക്കപ്പുറം പ്രേക്ഷകനെ തളച്ചിടാൻ കഴിഞ്ഞിലെങ്കിൽ അത് പൂർണമായും ആസ്വാദനത്തെ ബാധിക്കും. എന്നാൽ കഥാപാത്രങ്ങൾ പറയുന്ന ചില വാക്കുകളിലൂടെ വലിയ ബി. ജി.എമ്മിന്റെയോ ഒരുപാട് ഷോട്ടുകളുടെയുമൊന്നും അതിഭാവുകത്വമില്ലാതെ തന്നെ ഓരോ സസ്പെൻസും ത്രില്ലിങ് നിമിഷങ്ങളും ആട്ടം ഡയറക്റ്റായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. മലയാള സിനിമ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുത്തൻ രീതിയിലൂടെ തുറന്നുപറയാനുള്ള രാഷ്ട്രീയം ഗംഭീരമായ അവതരിപ്പിക്കുകയാണ് സംവിധായകൻ

Content Highlight: An Analysis Of New Malayalam Movie Attam