| Monday, 13th January 2020, 12:06 pm

'ആന്‍ അടി കാന്‍ ചേയ്ഞ്ച് യുവര്‍ ലൈഫ്' ; 'അടി കപ്യാരെ കൂട്ടമണി' ടീം വീണ്ടുമൊന്നിക്കുന്ന ഉറിയടി, ട്രെയ്‌ലര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ‘അടി കപ്യാരെ കൂട്ടമണി’ക്ക് ശേഷം എ.ജെ. വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഉറിയടിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, മാനസ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 17 ന് തിയേറ്ററുകളില്‍ എത്തും.

ത്രി.എഫ്. ആന്റ് ഫിഫ്റ്റിസിക്സ് സിനിമാസിന്റെ ബാനറില്‍ നൈസാം എസ് സലീം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദിനേശ് ദാമോദര്‍ ആണ്.

തിരുവനന്തപുരം നഗരത്തിലുള്ള ഒരു പോലീസ് ക്വാര്‍ട്ടേഴ്സും അവിടുത്തെ താമസക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിദ്ദിഖ്, ബൈജു, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, സുധി കോപ്പ, നോബി, വിനീത് മോഹന്‍, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, കോട്ടയം പ്രദീപ് തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്.

ജെമിന്‍ ജെ അയ്യനേത്താണ് ഛായാഗ്രഹണം. അനില്‍ പനച്ചൂരാന്‍, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്കു ഇഷാന്‍ ദേവ് സംഗീതം പകരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more