| Monday, 23rd September 2019, 1:15 pm

ഡി.കെ ശിവകുമാറിന്റെ അഭാവത്തിന്റെ ചൂട് തിരിച്ചറിഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ്; വിഷയം പരിഹരിക്കാനിറങ്ങി സിദ്ധരാമയ്യയും പരമേശ്വരയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു ആസിഡ് ടെസ്റ്റാണ്. പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ ഡി.കെ ശിവകുമാര്‍ ഇല്ലാതെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങേണ്ടി വരുന്നതാണ് കോണ്‍ഗ്രസിനെ വിഷമസന്ധിയിലാക്കുന്നത്.

ത്രികോണ് മത്സരമാണ് ഈ 15 നിയോജക മണ്ഡലങ്ങളിലും നടക്കാന്‍ പോവുന്നത്. അത്തരമൊരു സ്ഥലത്ത് ആറ് തവണ എം.എല്‍.എയായ ശിവകുമാറിന്റെ അഭാവത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കാണിക്കേണ്ടത് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യുടെയും ഉപമുഖ്യമന്ത്രിയായിരുന്ന ജി. പരമേശ്വരയ്യയുടേയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിന്റെയും അഭിമാന പ്രശ്‌നമായി മാറി കഴിഞ്ഞിട്ടുണ്ട്.

ശിവകുമാറിന്റെ അഭാവം പാര്‍ട്ടിക്ക് ക്ഷീണം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച അളവിലും ക്ഷീണം സൃഷ്ടിക്കും എന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് അതിനെ മറികടക്കാന്‍ സെപ്തംബര്‍ 26ന് യോഗം വിളിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രം

വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി നിയമസഭ മണ്ഡലങ്ങളിലെ നേതാക്കളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ ചര്‍ച്ച നടത്തികഴിഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ യെദിയൂരപ്പ സര്‍ക്കാരിന്റെ വീഴ്ച തെരഞ്ഞെടുപ്പിലെ പ്രധാന ആയുധമാക്കാനാണ് കോണ്‍ഗ്രസ് ആലോചന. സിദ്ധരാമയ്യ സര്‍ക്കാര്‍ ആരംഭിച്ച ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കിയതും പ്രചരണായുധമാക്കും.15ല്‍ 11 സീറ്റെങ്കിലും പിടിച്ചെടുക്കണം എന്നാണ് കോണ്‍ഗ്രസ് ആലോചന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനെതിരെ വൊക്കിലഗ സമുദായത്തിന് ഉണ്ടായ കടുത്ത രോഷം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ബംഗളൂരും കെ.ആര്‍ പേട്ട്, ഹുന്‍സൂര്‍ അടക്കമുള്ള ആറ് സീറ്റുകളിലെങ്കിലും വൊക്കിലിഗ സമുദായത്തിന്റെ രോഷം ബി.ജെ.പിക്കെതിരായി വരുമെന്നാണ് കരുതുന്നത്. ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ വൊക്കലിഗ സമുദായത്തിനുണ്ടായ രോഷത്തെ ഉപയോഗപ്പെടുത്താന്‍ ജനതാദള്‍ എസും സജീവമായി പ്രക്ഷോഭ രംഗത്തുണ്ടായിരുന്നു.

 

We use cookies to give you the best possible experience. Learn more