| Sunday, 5th April 2020, 3:49 pm

മലപ്പുറത്ത് സമൂഹ അടുക്കളയില്‍ ഭക്ഷണം വാങ്ങാന്‍ എത്തിയ 85 വയസുകാരനെ അപമാനിച്ചെന്ന് ആരോപണം;  ഭക്ഷണം കഴിച്ച കാശ് നല്‍കാന്‍ തയ്യാറായ വൃദ്ധനോട് മാപ്പ് പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്ത് സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങാന്‍ എത്തിയ 85 വയസുകാരനെ അപമാനിച്ചെന്ന് ആരോപണം. മലപ്പുറം കരുളായിയിലാണ് സംഭവം.

സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങാന്‍ എത്തിയ ഖാലിദിനെ വളണ്ടിയര്‍മാരില്‍ ഒരാള്‍ അപമാനിച്ചെന്നാണ് ആരോപണം. സൗജന്യ റേഷന്‍ ലഭിച്ചിട്ടും സമൂഹ അടുക്കളയിലെ ഭക്ഷണം വാങ്ങുന്നത് എന്തിനാണെന്ന് ചോദിച്ചതെന്നാണ് ആരോപണം.

ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഫാത്തിമ സലിമിന്റെ മകനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ സി.പി.ഐ.എം അനുഭാവിയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് അഞ്ചു ദിവസത്തെ ഭക്ഷണത്തിന്റെ കാശ് നല്‍കാന്‍ എത്തിയ വൃദ്ധനോട് പഞ്ചായത്ത് സെക്രട്ടറി മാപ്പ് പറഞ്ഞു. കാശ് വാങ്ങാതെ തിരികെ അയക്കുകയായിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more