[]കോഴിക്കോട്: നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേയുടെ ചെയര്‍മാനും സി.ഇ.ഒയുമായ പിങ്ക്‌നി സ്‌കോട്ട് അറസ്റ്റില്‍. ഇയാള്‍ക്കൊപ്പം ആംവേയുടെ രണ്ട് ഡയറക്ടര്‍മാരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യു.എസ് പൗരനാണ് അറസ്റ്റിലായ പിങ്ക്‌നി. താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സഞ്ചയ് മല്‍ഹോത്ര, അംശു ബുദ്രജ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍.[]
ആംവേയ്‌ക്കെതിരെ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കോഴിക്കോടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ്.
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കുറ്റത്തിന് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗമാണ് ആംവെ ചെയര്‍മാനെ അറസ്റ്റ് ചെയ്തത്.
1000 കോടിയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ആംവെ ഉത്പന്നങ്ങള്‍ നിരോധിക്കുകയും കേരളത്തിലെ ആംവെ കമ്പനി സി.ഇ.ഒയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.