കോഴിക്കോട്: കേരളത്തിലെ എല്‍.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയെ അഭിനന്ദിച്ച് കാര്‍ട്ടൂണ്‍ പുറത്തിറക്കി അമൂല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉള്‍പ്പെടുത്തിയ കാര്‍ട്ടൂണാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘TRIWONDRUM’ എന്ന തലക്കെട്ടിലാണ് അമൂല്‍ കാര്‍ട്ടൂണ്‍ പുറത്തിറക്കിയിരിക്കുന്നത്.
അമൂല്‍ ഉല്‍പ്പന്നമായ ചീസ് കൈയ്യിലെടുത്ത് രുചിച്ച് കസേരയില്‍ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയാണ് കാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
#Amul Topical: Pinarayi Vijayan and LDF triumphant in Kerala elections! pic.twitter.com/UaRgmLRnrr
— Amul.coop (@Amul_Coop) May 4, 2021
കേരളത്തിന് പുറമെ തമിഴ്‌നാട്, ബംഗാള്‍ തെരഞ്ഞെടുപ്പും കാര്‍ട്ടൂണിന്റെ ഭാഗമായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ഡി.എം.കെയെ അഭിനന്ദിച്ചും അമൂല്‍ കാര്‍ട്ടൂണ്‍ പുറത്തിറക്കിയിട്ടുണ്ട്.
#Amul Topical: Mamata Banerjee and TMC win assembly elections in West Bengal! pic.twitter.com/sCbrrsH10M
— Amul.coop (@Amul_Coop) May 3, 2021
‘എം.കെ സ്റ്റാല്‍ വിന്‍’ എന്ന തലക്കെട്ടോടെ ജനങ്ങള്‍ക്കിടയിലൂടെ കൈ വീശി നടന്നുവരുന്ന സ്റ്റാലിന്റെ ചിത്രമാണ് അമൂല്‍ പ്രസിദ്ധീകരിച്ചത്.
#Amul Topical: Victory in Tamil Nadu elections! pic.twitter.com/8SeQaGhrby
— Amul.coop (@Amul_Coop) May 4, 2021
she didi it again എന്ന തലക്കെട്ടോടെയാണ് പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം ചിത്രീകരിച്ചിരിക്കുന്നത്. അമൂല്‍ ഗേളിനൊപ്പം മാസ്‌ക് ധരിച്ച് സ്റ്റേജില്‍ പ്രസംഗിക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് കാര്‍ട്ടൂണില്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Amul Cartoon Praises Pinarayi Vijayan MK Stalin And Mamatha Banerjee