ലക്‌നൗ: അലിഗഡ് മുസ്‌ലിം സര്‍വകലാശാലില്‍ അവധി നീട്ടി അധികൃതര്‍. ജനുവരി ആറിന് ക്ലാസുകള്‍ തുടങ്ങില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ക്ലാസുകള്‍ തുടങ്ങിയശേഷം മാത്രം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലേക്ക് എത്തിയാല്‍ മതിയെന്നും നിര്‍ദ്ദേശം.
അതേസമയം, ക്ലാസുകള്‍ എപ്പോള്‍ തുടങ്ങുമെന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും നല്‍കിയിട്ടുമില്ല. ക്ലാസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന് പിന്നീട് അറിയിക്കുമെന്നാണ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതിയും പിന്നീട് അറിയിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു സര്‍വകലാശാല അടച്ചിട്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അലിഗഡ് സര്‍വകലാശാലയിലെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡിസംബര്‍ 15 ന് നടന്ന പ്രതിഷേധ സംഭവങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ ഇന്നലെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയതിന് അലിഗഡ് മുസ്ലിം സര്‍വകലാശാല 1200 വിദ്യാര്‍ഥികള്‍ക്കെതിരെ യു.പി പോലിസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു.
മേഖലയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ലംഘിച്ച് റാലി നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.