ആംസ്‌ട്രോംങ് നീന്തില്ല
DSport
ആംസ്‌ട്രോംങ് നീന്തില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th April 2013, 9:40 am

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് നേരിടുന്ന ആംസ്‌ട്രോംങ്ങിനെ മാസ്‌റ്റേഴ്‌സ് സൗത് സെന്‍ട്രല്‍ സോണ്‍ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് രാജ്യാന്തര സ്വിമ്മിംഗ് ഫെഡറേഷന്‍ (ഫിന) നിര്‍ദേശിച്ചു കഴിഞ്ഞു. []

ആംസ്‌ട്രോംങ്ങിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ യു.എസ്. ഉത്തേജക വിരുദ്ധ സമിതിയുടെ കീഴില്‍ വരുന്നതല്ല മത്സരമെന്ന കാരണത്താലായിരുന്നു അദ്ദേഹം മത്സരിക്കാന്‍ താല്‍പര്യം കാട്ടിയത്.

ടെക്‌സാസിന്റെ തലസ്ഥാനമായ ഓസ്റ്റിനില്‍ ഞായറാഴ്ചയാണ് ചാമ്പ്യന്‍ഷിപ്പ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് യു.എസ്. ഉത്തേജക വിരുദ്ധ സമിതിയാണ് 41 വയസുകാരനായ ആംസ്‌ട്രോംങ്ങിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഫിന ലോക ഉത്തേജക മരുന്നു വിരുദ്ധ സമിതിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ലാന്‍സിനെ മത്സരത്തില്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് അവരുടെ തീരുമാനം.

ലാന്‍സ് ആംസ്‌ട്രോങ്ങ് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ടെന്ന് ടെക്‌സാസിലെ ഒരു പ്രാദേശിക ദിനപത്രമാണ് വെളിപ്പെടുത്തിയത്.