| Thursday, 27th July 2017, 8:12 pm

'ഒരുപാട് കരഞ്ഞിട്ടുണ്ട്, ഇനി കരയാന്‍ വയ്യ'; ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍നിന്നും കര കയറാന്‍ സഹായിച്ചത് മകളാണെന്ന് അമൃത സുരേഷ്; വൈറലായി ഗായികയുടെ ഹോട്ട് ഫോട്ടോഷൂട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജീവിതത്തില്‍ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും ഇനി ഒരിക്കലും കരയാന്‍ താനില്ലെന്നും ഗായിക അമൃത സുരേഷ്. ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍നിന്നും കര കയറാന്‍ സഹായിച്ചത് മകളാണെന്നും അമൃത പറയുന്നു. മകള്‍ ഒറ്റയ്ക്കായി പോകുമെന്ന തോന്നലാണ് എന്നെ കരുത്തുറ്റയാക്കിയതെന്നും എഫ്ഡബ്ല്യുഡി ലൈഫ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗായിക പറഞ്ഞു.

2010ലാണ് അമൃതയും നടന്‍ ബാലയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ഇരുവരും പിന്നീട വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും നാല് വയസ്സുള്ള അവന്തിക എന്ന മകളുണ്ട്.

ജീവിതത്തില്‍ തെറ്റുകള്‍ ആര്‍ക്കും പറ്റും. പക്ഷേ അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കണോയെന്നു സ്വയം തീരുമാനിക്കുക. ജീവിതത്തില്‍ ഒരു തവണ തെറ്റുപറ്റി പോയെങ്കില്‍ അത് തിരുത്താന്‍ ശ്രമിക്കുക. വീണ്ടും തെറ്റായ വഴിയിലേക്ക് പോകാതിരിക്കുകയെന്നും കരഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്നും ജീവിത്തില്‍ മുന്നോട്ടു പോവുകതന്നെ വേണമെന്നും അമൃത പറഞ്ഞു.


Also Read:  ‘താന്‍ ശരിയ്ക്കും പുലിയായിരുന്നല്ലേ’; ഇന്ത്യന്‍ താരങ്ങളെ പോലും അത്ഭുതപ്പെടുത്തി ഷമിയുടെ കൂറ്റന്‍ സിക്‌സ്, വീഡിയോ കാണാം 


അമൃത പറഞ്ഞു. മൂന്നാമത്തെ വയസ്സു മുതലാണ് പാടി തുടങ്ങിയത്. ഒരു ഗായിക ആവുക എന്നത് ചെറുപ്പം മുതലേയുളള ആഗ്രഹമായിരുന്നു. പാട്ടാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. സന്തോഷമായാലും സന്തോഷമായാലും പാടുമെന്നും അമൃത വ്യക്തമാക്കുന്നു.

റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രശസ്തയായത്. പത്തോളം ചലച്ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. അനിയത്തിയോടൊപ്പം ചേര്‍ന്നു രൂപീകരിച്ച “അമൃതം ഗമയ” എന്ന ബാന്‍ഡുമായി സജീവയാണ് ഇപ്പോള്‍ അമൃത. അടുത്തിടെ “അണയാതെ” എന്ന സംഗീത ആല്‍ബം അമൃത പുറത്തിറക്കിയിരുന്നു.

We use cookies to give you the best possible experience. Learn more