| Wednesday, 25th September 2019, 8:07 am

അമൃതാനന്ദമയിയുടെ പിറന്നാള്‍ ദിനത്തില്‍ ഉപവസിക്കാന്‍ അമൃത ഹോസ്പിറ്റല്‍ തൊഴിലാളികള്‍; തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സമരവുമായി ബി.എം.എസ് രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി അമൃതാനന്ദമയിയുടെ പിറന്നാള്‍ ദിനമായ സെപ്തംബര്‍ 27ന് തൊഴിലാളികള്‍ ഉപവാസ സമരം നടത്തും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.എം.എസിന്റെ നേതൃത്വത്തിലാണ് സമരം. ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുക, സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് നല്‍കുക, മാനേജ്‌മെന്റ് സ്റ്റാഫിന് ഫെസ്റ്റിവല്‍ അഡ്വാന്‍സ് അനുവദിക്കുക, അഞ്ച് വര്‍ഷത്തിന് മുകളിലുള്ള മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക. ലേറ്റ് പഞ്ചിംഗിന്റെ പേരില്‍ തൊഴിലാളികളോടുള്ള പിടിച്ചുപറി അവസാനിപ്പിക്കുക, കാന്റീന്‍ ഭക്ഷണത്തിന് തൊഴിലാളികള്‍ക്ക് ഇളവനുവദിക്കുക, തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷനുകള്‍ നടപ്പിലാക്കുക, കരാര്‍ ജീവനക്കാര്‍ക്ക് ഇ.എസ്.ഐ അനുവദിക്കുക, അമൃത മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികളുടെ സമരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മക്കളല്ലെങ്കിലും മനുഷ്യരാണ് എന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാന്‍സിനെതിരെയും സമരം നടന്നുവരികയാണ്.

We use cookies to give you the best possible experience. Learn more