അമൃത്‌സര്‍ ഗ്രനൈഡ് ആക്രമണം: അക്രമികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം നല്‍കും
national news
അമൃത്‌സര്‍ ഗ്രനൈഡ് ആക്രമണം: അക്രമികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 12:12 pm

അമൃത്‌സര്‍ : അധിവാലയിലെ നിരങ്കാരി ആരാധനാലയത്തിന് നേരെയുണ്ടായ ആക്രണവുമായി ബന്ധമുള്ളവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് പഞ്ചാബ് ഗവണ്‍മെന്റ്. പഞ്ചാബ് മുഖ്യമന്ത്രി അമൃത്‌സര്‍ സിംഗാണ് തുക പ്രഖ്യാപിച്ചത്.

ആരാധനാലയത്തിന് നേരെയുണ്ടായ ഗ്രനൈഡ് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആരാധനാലയം പൊലീസ് മുദ്ര വെച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് നിരങ്കാരി ഭവനുകളിലും പൊലീസ് സുരക്ഷ ശക്തമാക്കി.

ആക്രമണമുണ്ടായ സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിക്കും. കേന്ദ്ര അന്വേഷണ സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്.

ALSO READ:ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ കൊച്ചിയില്‍; വന്നത് മലബാറില്‍ നിന്നുള്ളവര്‍

ഞായറാഴ്ചകളില്‍ നൂറ് കണക്കിന് ആളുകള്‍ പ്രാര്‍ത്ഥിക്കാനെത്തുന്ന സ്ഥലമാണ് നിരങ്കാരി ആരാധനാലയം. മോട്ടോര്‍ സൈക്കിളില്‍ മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേര്‍ ആരാധനാലയത്തിന് നേരെ ഗ്രനൈഡ് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞിരുന്നു.

ഏഴ് ജെയിഷ്.ഇ.മുഹമ്മദ് തീവ്രവാദികള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്ന ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷമാണ് ആക്രമണം ഉണ്ടായിരിക്കുന്നത് എന്നും പൊലീസ് ചൂണ്ടിക്കാട്ടി.

പൊലീസിന്റെ പരിശോധനയില്‍ തീവ്രവാദ ആക്രമമാണെന്ന സംശയം തള്ളിക്കളയാന്‍ സാധ്യമല്ലെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ക്ക് നേരെയുള്ള അക്രമമല്ലാത്തത് കൊണ്ട് ഇതൊരു തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കുന്നതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.