Kerala
ചികില്‍സാ പിഴവ്മൂലം രോഗി മരിച്ചു: അമൃത ആശുപത്രി 19 ലക്ഷം നല്‍കണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Feb 20, 01:45 pm
Thursday, 20th February 2014, 7:15 pm

[share]

[]കൊച്ചി: ചികില്‍സയിലെ പിഴവ്മൂലം രോഗി മരിച്ച സംഭവത്തില്‍ കൊച്ചിയിലെ അമൃത ആശുപത്രി 19 ലക്ഷം രൂപം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. എറണാകുളം ഉപഭോഗൃത കോടതിയാണ് നഷ്ടപരിഹാരം നല്‍കാനായി ഉത്തരവിട്ടത്.

കൊച്ചി ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അമൃത ആശുപത്രിയാണ് 19 ലക്ഷം നല്‍കേണ്ടത്. ചികില്‍സാ പിഴവ്മൂലം മരിച്ച പാലത്താഴത്തേടത്ത് വീട്ടില്‍ അഡ്വ.സുനിലിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരത്തിന് വിധിയായത്. തുക 30 ദിവസത്തിനകം നല്‍കണം.

എന്നാല്‍ 52 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ ഇവര്‍ക്ക് അര്‍ഹതയുണ്ടെന്നും പരാതിക്കാര്‍ 19 ലക്ഷമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

2006 ഡിസംബര്‍ 22നാണ് അഡ്വ.സുനില്‍ അമൃത ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.