| Wednesday, 23rd October 2019, 8:53 am

കോളേജ് അധികൃതരുടെ മാനസിക പീഡനം; അമൃത എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി കോളേജിന്റെ ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു അമൃത എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ശ്രീ ഹര്‍ഷയാണ് ആത്മഹത്യ ചെയ്തത്.

നേരത്തെ ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെയും കുടിവെള്ള സൗകര്യം ഇല്ലാത്തതിനെതിരെയും സമരം ചെയ്തതിന് ശ്രീ ഹര്‍ഷയെ കോളേജ് അധികൃതര്‍ പുറത്താക്കിയിരുന്നു.ക്യാംപസ് ഇന്റര്‍വ്യൂവിലൂടെ ശ്രീ ഹര്‍ഷയ്ക്ക് ലഭിച്ച ജോലിയുടെ ഓഫര്‍ ലെറ്റര്‍ കോളെജ് അധികൃതര്‍ ഹര്‍ഷയുടെ മുന്നില്‍ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതില്‍ മനംനൊന്താണ് ഹര്‍ഷ ആത്മഹത്യ ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അമൃത വിശ്വ വിദ്യാപീഠത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളെജില്‍ ഹര്‍ഷയ്ക്ക് പുറമേ 15 വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്‌മെന്റ് പുറത്താക്കുകയും 45 പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹര്‍ഷയുടെ മരണത്തില്‍ പ്രതിഷേധിച്ച് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. സമരത്തിന് എസ്.എഫ്.ഐ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി.

പ്രിന്‍സിപ്പാളിനെതിരെയും കോളേജ് അധികൃതര്‍ക്കെതിരെയും സെക്ഷന്‍ 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍), സെക്ഷന്‍ 201 (കുറ്റകൃത്യത്തിന്റെ തെളിവുകള്‍ അപ്രത്യക്ഷമാകുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ) എന്നീവകുപ്പുകളില്‍ പരപ്പാന അഗ്രഹാര പൊലീസ് കേസെടുത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews video

We use cookies to give you the best possible experience. Learn more