തിരുവന്തപുരം: അസഭ്യം പറഞ്ഞാലും കമന്റടിച്ചാലും ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരിക്കുന്നവരാണ് പെണ്‍കുട്ടികള്‍ എന്ന് കരുതുന്ന പൂവാലന്മാരുടേയും ഞരമ്പ് രോഗികളുടേയും ശ്രദ്ധയ്ക്ക്.. ഇനി ഏതെങ്കിലും പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നതിന് മുമ്പ് അമൃതയേയും അമൃതയുടെ ഇടികൊണ്ട പൂവാലനേയും ഒന്നോര്‍ക്കുക.[]
വനിതാ ശാക്തീകരണ കൂട്ടായ്മയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അമൃതയെ അപമാനിച്ച പൂവാലന്മാരുടെ കണ്ണില്‍ നിന്ന് പൊന്നീച്ച പറന്നെന്നാണ് കണ്ടു നിന്നവര്‍ പറയുന്നത്.
സംഭവം ഇങ്ങനെ, ശംഖുമുഖത്ത് വനിതാ ശാക്തീകരണ കൂട്ടായ്മയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അമൃതയും കുടുംബവും തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. അപ്പോള്‍ സമീപത്ത് നിന്ന നാല് യുവാക്കള്‍ ശല്യപ്പെടുത്താന്‍ തുടങ്ങി.
ആദ്യം കാര്യമാക്കാതിരുന്ന അമൃത പൂവാലന്മാരുടെ കമ്മന്റുകള്‍ അതിരുവിടാന്‍ തുടങ്ങിയപ്പോള്‍ കമന്റടിച്ചയാളിന്റെ അടുത്തെത്തി കുനിച്ച് നിര്‍ത്തി മുതുകിനിട്ട് കണക്കിന് കൊടുത്തു. തടയാനെത്തിയ മറ്റ് മൂന്ന് പേര്‍ക്കും കിട്ടി ബ്ലാക്ക് ബെല്‍റ്റ് അമൃതയില്‍ നിന്ന് കണക്കിന് ഇടി.
ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയായിരുന്നു അമൃതയുടെ ഇടി. ഭക്ഷണം കഴിക്കാന്‍ പോകുന്നവര്‍ ഒന്നും വിചാരിക്കരുതെന്നും താന്‍ പൂവാലന്മാരെ കൈകാര്യം ചെയ്യാന്‍ പോകുന്നു എന്ന മുന്നറിയിപ്പ് നല്‍കിയായിരുന്നു തല്ല്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ബേക്കറി ജംഗ്ഷനിലായിരുന്നു സംഭവം. അമൃത ഇടി തുടങ്ങിയതോടെ വഴിയാത്രക്കാരും ഇടപെട്ടു. പിന്നീട് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
സംസ്ഥാനകളരി ചാമ്പ്യനും കരാട്ടെ ബ്ലാക്ക്‌ബെല്‍ട്ടുമാണ് അമൃത. എന്‍.സി.സി എയര്‍വിങ് ക്യാപ്റ്റന്‍ കൂടിയാണ് അമൃത.
കേരള സ്‌റ്റേറ്റ് ബോര്‍ഡ് വച്ച് കെ.എല്‍01 എ.ഡബഌൂ 8650 നമ്പര്‍ കറുത്ത സ്‌കോര്‍പിയോയിലെത്തിയ സംഘമാണ് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. വിദ്യാഭ്യാസ വകുപ്പിലെ കോണ്‍ട്രാക്ടര്‍ ഡ്രൈവറായ മനോജിനെയാണ് അമൃത ഇടിച്ച് പരത്തിയത്.