ഞാന്‍ അന്ന് കേരളത്തിലെ ബോയ്‌സിന്റെ ക്രഷായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു: അമൃത പ്രകാശ്
Entertainment
ഞാന്‍ അന്ന് കേരളത്തിലെ ബോയ്‌സിന്റെ ക്രഷായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു: അമൃത പ്രകാശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th July 2024, 4:15 pm

കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഞ്ഞുപോലൊരു പെണ്‍കുട്ടി. രണ്ടാനച്ഛനാല്‍ ശാരീരികമായി പീഡനം നേരിടേണ്ടി വരുന്ന കൗമാരക്കാരിയായ പെണ്‍കുട്ടിയെ കുറിച്ചായിരുന്നു സിനിമ പറഞ്ഞിരുന്നത്.

ഈ സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ പെണ്‍കുട്ടിയാണ് അമൃത പ്രകാശ്. നായികയായ നിധി എന്ന കഥാപാത്രമായി എത്തിയത് അമൃതയായിരുന്നു. 20 വര്‍ഷം മുമ്പ് ഈ സിനിമ ഇറങ്ങിയപ്പോള്‍ മിക്കവരുടെയും ക്രഷായി മാറാന്‍ അമൃതക്ക് സാധിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ ഇല്ലാത്തത് കാരണം താന്‍ അന്ന് അത് അറിഞ്ഞിരുന്നില്ലെന്ന് പറയുകയാണ് താരം.

പണ്ട് ആളുകളുമായി ഇടപ്പെടാനുള്ള അവസരം ഇല്ലായിരുന്നുവെന്നും അമൃത പറയുന്നു. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഇന്ന് തന്റെ പ്രായത്തില്‍ ഉള്ളവര്‍ക്കൊക്കെ വിവാഹം കഴിഞ്ഞ് കുട്ടികളായെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ താന്‍ അവരുടെ ഫസ്റ്റ് ക്രഷാണെന്ന് കമന്റ് ചെയ്യാറുണ്ടെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

‘ആ സമയത്ത് കേരളത്തിന്റെ ബോയ്സിന്റെ ക്രഷായിരുന്നു ഞാനെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് സോഷ്യല്‍ മീഡിയയൊന്നും ഉണ്ടായിരുന്നില്ലല്ലോ. ആളുകളുമായി എനിക്ക് ഇടപ്പെടാനുള്ള അവസരം ഇല്ലായിരുന്നു. ഇന്ന് എന്റെ പ്രായത്തില്‍ ഉള്ളവര്‍ക്കൊക്കെ വിവാഹം കഴിഞ്ഞ് കുട്ടികളായി. അവര്‍ സോഷ്യല്‍ മീഡിയയില്‍ എനിക്ക് മെസേജ് അയക്കാറുണ്ട്.

ഞാന്‍ അവരുടെ ഫസ്റ്റ് ക്രഷാണ് എന്ന് പറഞ്ഞ് കമന്റ് ചെയ്യാറുണ്ട്. അത് കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നും. പണ്ട് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നത് കൊണ്ട് തന്നെ ആളുകള്‍ എനിക്ക് കത്തുകള്‍ അയക്കാറുണ്ടായിരുന്നു. ഒരുപാട് ഗിഫ്റ്റുകളും ലഭിച്ചിരുന്നു,’ അമൃത പ്രകാശ് പറഞ്ഞു.

Content Highlight: Amrita Prakash Says She didn’t Know That She Was Kerala Boys’ Crush After Manjupoloru Penkutti