ജയ്‌പൂർ: രാജസ്ഥാനിലെ സിക്കാർ മണ്ഡലത്തിലെ ബി.ജെ.പി സീറ്റ് പിടിച്ചെടുത്ത് സി.പി.ഐ.എം സ്ഥാനാർത്ഥി അമ്രറാം . 70819 വോട്ടുകളുടെ ലീഡാണ് നിലവിൽ അമ്രറാമിനുള്ളത്. ബി.ജെ.പിയുടെ സുമേദാനന്ദ സരസ്വതിയെ തോൽപ്പിച്ചാണ് അദ്ദേഹം സിക്കാർ മണ്ഡലത്തിൽ സീറ്റ് ഉറപ്പിച്ചത്.
കടുത്ത പോരാട്ടത്തിനാണ് സിക്കാർ മണ്ഡലം സാക്ഷ്യം വഹിച്ചത്. ജയ്പ്പൂർ ജില്ലയുടെയും സിക്കാർ ജില്ലയുടെയും ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഈ മണ്ഡലം.
ഇന്ത്യ മുന്നണിയുടെ സഖ്യ കക്ഷിയായയാണ് സി.പി.ഐ.എം സിക്കാറിൽ മത്സരിച്ചത്. 2019 ൽ സുമേദാനന്ദ സരസ്വതി സിക്കാർ മണ്ഡലത്തിൽ മികച്ച വിജയം കൈവരിച്ചതിനാൽ ഇത്തവണ വിജയം സുനിശ്ചിതമെന്ന് ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമായിരുന്നു.
573491 വോട്ടുകളാണ് നിലവിൽ സുമേദാനന്ദക്ക് ലഭിച്ചത്. എന്നാൽ 645015 സീറ്റുകളോടെ 70819 സീറ്റുകളുടെ മുന്നേറ്റമാണ് അമ്രറാമിനുള്ളത്.
ഒമ്പത് സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലത്തിൽ അമ്രറാമും സുമേദാനന്ദയുമായിരുന്നു പ്രധാനപ്പെട്ട നേതാക്കൾ. വിജയം സുനിശ്ചിതമെന്ന് വിശ്വസിച്ചിരുന്ന ബി.ജെ.പിക്ക് വലിയൊരു തിരിച്ചടിയാണ് സിക്കാർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിധി.
Content Highlight: Amraram lead against B.J.P candidate in Skkar