ഉംപുണ്‍ മാരക ശേഷിയുള്ള ചുഴലിക്കാറ്റായി; ഒഡീഷയില്‍ 11 ലക്ഷം പേരെ ഒഴിപ്പിക്കും; കേരളത്തിലും കനത്തമഴയ്ക്ക് സാധ്യത
national news
ഉംപുണ്‍ മാരക ശേഷിയുള്ള ചുഴലിക്കാറ്റായി; ഒഡീഷയില്‍ 11 ലക്ഷം പേരെ ഒഴിപ്പിക്കും; കേരളത്തിലും കനത്തമഴയ്ക്ക് സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 7:55 am

ന്യൂദല്‍ഹി: ഉംപുണ്‍ നാലാം വിഭാഗത്തില്‍പ്പെട്ട മാരക ശേഷിയുള്ള ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒഡീഷയിലെ പാരാദ്വീപില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍.

പശ്ചിമ ബംഗാളിലും ഒഡീഷയിലുമായിരിക്കും കാറ്റ് എത്തുക. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് സഞ്ചരിക്കുക.

ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡീഷയില്‍ അടിയന്തരമായി 11 ലക്ഷം പേരെ ഒഴിപ്പിക്കും.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടാകും.

24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ അതിവേഗത്തിലാണ് കാറ്റിന് ശക്തിപ്രാപിക്കുന്നതെന്നാണ് വിവരങ്ങള്‍.

ആംഫാന്‍ ശക്തപ്രാപിക്കുന്നതിനാല്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, എറണാകുളം പാലക്കാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.