“ഓര്‍മ്മയെ ഉരുക്കി മുദ്രയാക്കി നിര്‍ത്തുന്ന ഉമ്മകള്‍ എത്രയുണ്ടാകും ഒരാള്‍ക്ക്? ഒരുമ്മയിലൂടെ ഞാന്‍ വലിച്ചെടുക്കുന്നത് പങ്കാളിയുടെ ഉള്ളാണ്. ജീവന്റെ സ്വാദും മണവും. ഉമ്മകളുടെ ജീവന്‍ നിലനില്‍ക്കുന്നത് അവയുടെ പരിസരങ്ങളിലാണ്. അപ്പോള്‍ ആദ്യത്തെ ചുംബനമുദ്ര ഓര്‍മ്മയുടെ ഏത് ഇരുളടരിലാണ് മറഞ്ഞുനില്‍ക്കുന്നത്? സവിശേഷമായ ഈ ശാരീരിക സ്പര്‍ശം എവിടെയാണ് തുടങ്ങുന്നത്? അമ്മയും കുഞ്ഞും തമ്മിലെന്ന് എളുപ്പത്തില്‍ സംഗ്രഹിക്കാം. അതുകൊണ്ടു തന്നെയാണ് ആദ്യചുംബനം ഓര്‍ത്തെടുക്കുന്നത് ദുഷ്‌കരമാവുന്നതും.” രാജീവ് രാമചന്ദ്രന്‍ എഴുതുന്നു…
“I travel your body, like the world”
–Octavia Paz, Sunstone
-1-
ഹോങ്കോങ് സംവിധായകന്‍വോങ് കാര്‍വായിയുടെ “മൈ ബ്ലൂബെറി നൈറ്റ്‌സ്” എന്ന സിനിമ അവസാനിക്കുന്നത് പ്രാണനെ തണുപ്പിക്കുന്ന ഒരു ചുംബനത്തിലാണ്. നോറാജോണ്‍സും ജൂഡ് ലോയും പരസ്പരം ചുംബിക്കുന്നത്, സ്‌ക്രീനില്‍ ഞാന്‍ കണ്ടിട്ടുള്ള എറ്റവും പ്രണയഭരിതമായ രംഗങ്ങളിലൊന്നാണ്. ജെറമിയുടേയും ലിസ്സിന്റേയും ഈ ഉമ്മക്ക് ചിത്രത്തില്‍ അവനുണ്ടാക്കുന്ന ബ്ലൂബെറി പൈയുടെ സ്വാദാണ്. അഥവാ ബ്ലൂബെറി പൈ എന്ന പേസ്റ്ററിയാണ് ആ ചുംബനം സാധ്യമാക്കുന്നത്.
ഇനിയിവിടെ പറയാന്‍ പോകുന്നത് നോറാജോണ്‍സിനെക്കുറിച്ചോ ബ്ലൂബെറി പൈയേക്കുറിച്ചോ വോങ് കാര്‍വായിയെക്കുറിച്ചോ ആ സിനിമയെക്കുറിച്ചോ അല്ല, മറിച്ച് ആ സിനിമയെ കാല്‍പനികതക്കുമപ്പുറത്തേക്കുയര്‍ത്തുന്ന ചുംബനം എന്ന ക്രിയയേയോ കര്‍മ്മത്തേയോ കുറിച്ചാണ്. ചുംബനത്തെക്കുറിച്ചെഴുതാന്‍ തുടങ്ങുമ്പോള്‍, രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യ ചുംബനം വേദലിഖിതങ്ങളിലാണെന്ന ഓറിയന്റലിസ്റ്റ് നിരീക്ഷണത്തില്‍ തുടങ്ങാനുള്ള ശ്രമം പരാജയപ്പെടുത്തുന്നതും നട്ടെല്ലു ചൂഴ്ന്നു നില്‍ക്കുന്ന ഒരോര്‍മ്മയുടെ ചുണ്ടുകളാണ്. ചുണ്ടുകളുടെ ചൂട് വാക്കുകളില്‍ പകരാനും ചരിത്രം കൊണ്ടും ശാസ്ത്രം കൊണ്ടുമുള്ള സാധൂകരണം വേണോ എന്ന ചോദ്യം എനിക്കു മുന്നിലേക്കെറിയുന്നത് ഓര്‍മ്മയിലെ ഏറ്റവും മനോഹരമായ ഒരു ചുംബനം തന്നെയാണ്.
//www.youtube.com/v/i-mBgKafUVs?hl=en_US&version=3&rel=0&controls=0&showinfo=0 |
ഓര്‍മ്മയെ ഉരുക്കി മുദ്രയാക്കി നിര്‍ത്തുന്ന ഉമ്മകള്‍ എത്രയുണ്ടാകും ഒരാള്‍ക്ക്? ഒരുമ്മയിലൂടെ ഞാന്‍ വലിച്ചെടുക്കുന്നത് പങ്കാളിയുടെ ഉള്ളാണ്. ജീവന്റെ സ്വാദും മണവും. ഉമ്മകളുടെ ജീവന്‍ നിലനില്‍ക്കുന്നത് അവയുടെ പരിസരങ്ങളിലാണ്. അപ്പോള്‍ ആദ്യത്തെ ചുംബനമുദ്ര ഓര്‍മ്മയുടെ ഏത് ഇരുളടരിലാണ് മറഞ്ഞുനില്‍ക്കുന്നത്? സവിശേഷമായ ഈ ശാരീരിക സ്പര്‍ശം എവിടെയാണ് തുടങ്ങുന്നത്? അമ്മയും കുഞ്ഞും തമ്മിലെന്ന് എളുപ്പത്തില്‍ സംഗ്രഹിക്കാം. അതുകൊണ്ടു തന്നെയാണ് ആദ്യചുംബനം ഓര്‍ത്തെടുക്കുന്നത് ദുഷ്‌കരമാവുന്നതും.
ബൈബിളിലെ ആദ്യ ചുംബനം ഉല്‍പ്പത്തി പുസ്തകത്തില്‍ യാക്കോബ് മകന്‍ ഇസഹാക്കിന് നല്‍കുന്നതാണ്, യാക്കോബും റേച്ചലും തമ്മിലുള്ള ചുംബനത്തിനും പ്രണയത്തിന്റെ നനവില്ല. പ്രണയ ചുംബനം തേടിപോയാല്‍ പ്രതീക്ഷതെറ്റാതെ ശലമോന്റെ ഉത്തമഗീതത്തില്‍ തന്നെ എത്തും.
“അവനെന്നെ മേല്‍ക്കുമേല്‍ ചുംബിക്കുമാറാകട്ടെ, എന്തെന്നാല്‍ അവന്റെ പ്രണയം വീഞ്ഞിലും ആസ്വാദ്യമത്രേ….”
മരുമക്കത്തായം പടിയിറങ്ങിയ തെക്കേമലബാറിലെ മധ്യവര്‍ഗ്ഗനായര്‍കമ്മ്യൂണിസ്റ്റ് വീട്ടകം. സര്‍ക്കാര്‍ ജോലിക്കാരായ അച്ഛനമ്മമാര്‍ വൈകുന്നേരങ്ങളില്‍ വൈദ്യുതിയില്ലാത്ത വീട്ടിലെത്തിക്കുന്ന നാഗരികതയുടെ പൊട്ടും പൊടിയും. ഇംഗ്ലീഷ് മീഡിയത്തില്‍ തുടങ്ങി, അച്ഛന്റെ ആന്തരിക രാഷ്ട്രീയസംഘര്‍ഷത്തിന്റെ മൂര്‍ദ്ധന്യത്തില്‍ മാതൃഭാഷയിലേക്ക് മടങ്ങിയ വിദ്യാഭ്യാസം. ക്ഷയിച്ചു കഴിഞ്ഞിരുന്ന ജന്മിത്തവും ആധുനികതയും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റേതായ സാംസ്‌കാരികാന്തരീക്ഷം. ജീവിതം കണക്കാക്കാക്കാന്‍ കഴിയാതെ വരവുചെലവുകളുടെ പുസ്തകത്തില്‍ കടവും പലിശയും പലിശക്കുപലിശയുമായി, ആത്മഹത്യാമുനമ്പ് വരെയെത്തിയ അണുകുടുംബ സമ്പദ്ഘടന. ഇത്തരമൊരു കാലവും ജീവിതവും രൂപപ്പെടുത്തിയ സ്വത്വഘടനയാണ് അവനെ രൂപപ്പെടുത്തുന്നത്.
-2-
ഓമനയുമ്മകളുടെ ശൈശവത്തില്‍ നിന്ന് ചുണ്ടുകള്‍ സ്പര്‍ശിക്കാത്ത ബാല്യത്തിലൂടെ കടന്നു പോന്നവന്റെ ജീവനിലെവിടെയും ഒരുമ്മയുടെ ഓര്‍മ്മ പോലും അവശേഷിപ്പിച്ചില്ല. സ്‌നേഹവും വിശ്വാസവും കരുതലും വിനിമയവും ഊടും പാവുമായി നിന്ന വീട്ടന്തരീക്ഷമോ. സന്തോഷവും സങ്കടവും ആധിയും വ്യാധിയുമെല്ലാം നാലുപേര്‍ക്കിടയിലെങ്കിലും പങ്കുവക്കപ്പെടണമെന്ന അച്ഛനമ്മമാരുടെ സ്‌നേഹസിദ്ധാന്തമോ ഉമ്മകളെ സൃഷിടിക്കുന്നവയായിരുന്നില്ല. പനിയുടെ നെറ്റിയില്‍ കിട്ടിയിരിക്കാനിടയുള്ള അവ്യക്തമായ ഏതോ ഉമ്മയുടെ സാധ്യതയിലപ്പുറം അവന്റെ ഓര്‍മ്മക്ക് പുറകോട്ട് പോകാനാവില്ല.
സ്വത്വ-വര്‍ഗ്ഗശ്രേണിയില്‍ എവിടെ നില്‍ക്കുന്നു ഉമ്മകള്‍ക്ക് അന്യനായ ഈ ബാലന്‍ ?
മരുമക്കത്തായം പടിയിറങ്ങിയ തെക്കേമലബാറിലെ മധ്യവര്‍ഗ്ഗനായര്‍കമ്മ്യൂണിസ്റ്റ് വീട്ടകം. സര്‍ക്കാര്‍ ജോലിക്കാരായ അച്ഛനമ്മമാര്‍ വൈകുന്നേരങ്ങളില്‍ വൈദ്യുതിയില്ലാത്ത വീട്ടിലെത്തിക്കുന്ന നാഗരികതയുടെ പൊട്ടും പൊടിയും. ഇംഗ്ലീഷ് മീഡിയത്തില്‍ തുടങ്ങി, അച്ഛന്റെ ആന്തരിക രാഷ്ട്രീയസംഘര്‍ഷത്തിന്റെ മൂര്‍ദ്ധന്യത്തില്‍ മാതൃഭാഷയിലേക്ക് മടങ്ങിയ വിദ്യാഭ്യാസം. ക്ഷയിച്ചു കഴിഞ്ഞിരുന്ന ജന്മിത്തവും ആധുനികതയും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റേതായ സാംസ്‌കാരികാന്തരീക്ഷം. ജീവിതം കണക്കാക്കാക്കാന്‍ കഴിയാതെ വരവുചെലവുകളുടെ പുസ്തകത്തില്‍ കടവും പലിശയും പലിശക്കുപലിശയുമായി, ആത്മഹത്യാമുനമ്പ് വരെയെത്തിയ അണുകുടുംബ സമ്പദ്ഘടന. ഇത്തരമൊരു കാലവും ജീവിതവും രൂപപ്പെടുത്തിയ സ്വത്വഘടനയാണ് അവനെ രൂപപ്പെടുത്തുന്നത്.
അവനില്‍ ചുംബനങ്ങളൊന്നുമേല്‍പ്പിക്കാതെ കടന്നു പോയ ഒന്നാം ക്ലാസ്സിനും പത്താംക്ലാസ്സിനുമിടയിലെ ആ പതിറ്റാണ്ടില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ അടിയന്തിരാവസ്ഥയും ഇന്ദിരാവധവും രേഖപ്പെടുത്തപ്പെടും.
കളിക്കൂട്ടങ്ങളില്‍ അധോവര്‍ഗ്ഗകുടുംബങ്ങളില്‍ നിന്നെത്തിയിരുന്ന കൂട്ടുകാരില്‍ ചിലരെങ്കിലും അന്ന് ഉമ്മയില്‍ ദരിദ്രരായിരുന്നില്ല. വീട്ടകങ്ങളില്‍ അവര്‍ ഉമ്മയാല്‍ സ്‌നേഹിക്കപ്പെടുന്നത് തെല്ല് അലോസരത്തോടെ അവന്‍ കണ്ടു. അന്യമായിരുന്ന ഉമ്മകളെ സ്വാഭാവികമായെടുക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല.
മേല്‍ജാതിക്കാര്‍ക്കിടയില്‍ ചുംബനമെന്ന സവിശേഷ വിനിമയം തീര്‍ത്തും കുറവായിരുന്നുവെന്ന് എളുപ്പത്തില്‍ നിരീക്ഷിക്കാം. ചടങ്ങിനായുള്ള ഉമ്മകള്‍ ഇക്കൂട്ടര്‍ക്ക് തീര്‍ത്തും അപരിചിതവുമാണല്ലൊ. ആദരസൂചകങ്ങളും അനുഗ്രഹസൂചകങ്ങളുമായ കൈമുത്തല്‍ അള്‍ത്താരകള്‍ വഴിയാണല്ലോ കേരളം കാണുന്നത്. ലോകത്തെവിടെയും ഉമ്മയെ ചടങ്ങാക്കിയിരുന്നത് അഭിജാത വര്‍ഗ്ഗമായിരുന്നുവെന്ന് കാണാം. അടിസ്ഥാനവര്‍ഗ്ഗത്തിന് ശരീരങ്ങള്‍ ചേര്‍ത്തുവക്കുന്ന സ്‌നേഹോഷ്മളതയായിരുന്നു ചുംബനം. ചേര്‍ന്നു നില്‍ക്കലിന്റെ , ചേര്‍ത്തു പിടിക്കലിന്റെ ഉന്നത രൂപമാകുന്നു ഇവിടെ ചുണ്ടുകളുടെ ഒത്തു ചേരല്‍. അവിടെ വിനിമയം ചെയ്യപ്പെടുന്നതോ അതിരെഴാത്ത സ്‌നേഹവും സുരക്ഷിതത്വവും. കുലശ്രേഷ്ഠരുടെ മര്യാദാചുംബനങ്ങളാവട്ടെ നിര്‍വികാരതയുടെ അധരചേഷ്ട മാത്രമായിരിക്കുകയും ചെയ്യുന്നു.
ഗുസ്താവ് ക്ലിംറ്റിന്റെ “ദി കിസ്സ്” എന്ന പെയിന്റിങ്
ഉമ്മകളെ വാത്സല്യത്തിന്റെയെങ്കിലും വിനിമയമാധ്യമമാക്കിയിരുന്ന മറ്റൊരു സ്വത്വവര്‍ഗ്ഗ വിഭാഗം അതേകാലത്ത് നിലനിന്നിരുന്നുവെന്ന വസ്തുത ചുംബനരാഹിത്യം ചില പ്രത്യേക വര്‍ഗ്ഗങ്ങളിലേക്കോ സ്വത്വങ്ങളിലേക്കോ പരിമിതപ്പെടുത്തുന്നുണ്ട്. അന്യരെ സ്പര്‍ശിക്കുന്നതില്‍ അശുദ്ധി കണ്ടിരുന്ന ജാതിബോധം തന്നെയാണ് ഇവിടെ സ്വത്വ നിര്‍ണ്ണയത്തിലെ മുഖ്യഘടകം.
മേല്‍ജാതിക്കാര്‍ക്കിടയില്‍ ചുംബനമെന്ന സവിശേഷ വിനിമയം തീര്‍ത്തും കുറവായിരുന്നുവെന്ന് എളുപ്പത്തില്‍ നിരീക്ഷിക്കാം. ചടങ്ങിനായുള്ള ഉമ്മകള്‍ ഇക്കൂട്ടര്‍ക്ക് തീര്‍ത്തും അപരിചിതവുമാണല്ലൊ. ആദരസൂചകങ്ങളും അനുഗ്രഹസൂചകങ്ങളുമായ കൈമുത്തല്‍ അള്‍ത്താരകള്‍ വഴിയാണല്ലോ കേരളം കാണുന്നത്. ലോകത്തെവിടെയും ഉമ്മയെ ചടങ്ങാക്കിയിരുന്നത് അഭിജാത വര്‍ഗ്ഗമായിരുന്നുവെന്ന് കാണാം. അടിസ്ഥാനവര്‍ഗ്ഗത്തിന് ശരീരങ്ങള്‍ ചേര്‍ത്തുവക്കുന്ന സ്‌നേഹോഷ്മളതയായിരുന്നു ചുംബനം. ചേര്‍ന്നു നില്‍ക്കലിന്റെ , ചേര്‍ത്തു പിടിക്കലിന്റെ ഉന്നത രൂപമാകുന്നു ഇവിടെ ചുണ്ടുകളുടെ ഒത്തു ചേരല്‍. അവിടെ വിനിമയം ചെയ്യപ്പെടുന്നതോ അതിരെഴാത്ത സ്‌നേഹവും സുരക്ഷിതത്വവും. കുലശ്രേഷ്ഠരുടെ മര്യാദാചുംബനങ്ങളാവട്ടെ നിര്‍വികാരതയുടെ അധരചേഷ്ട മാത്രമായിരിക്കുകയും ചെയ്യുന്നു.
ചുണ്ടുകള്‍ ചേരുന്നിടത്ത് നിങ്ങള്‍ അരക്കെട്ടുകളേയും ശ്രദ്ധിക്കുക. അവയുടെ അടുപ്പവും അകലവുമാണ് ആ ചുംബനത്തിലടങ്ങിയിരിക്കുന്ന വികാരത്തിന്റെ സൂചകമാവുന്നത്. അരക്കെട്ടുകള്‍ ചേര്‍ത്തുവക്കുന്നത് പ്രണയത്തിന്റെ ഇഴയടുപ്പമാണ്. അരക്കെട്ടുകള്‍ അകലുന്നിടത്ത് ചുംബനം വികാരരഹിതമായ ചടങ്ങായിമാറുന്നുവെന്നുമുള്ള ശരീരഭാഷാശാസ്ത്രത്തിന്റെ നിരീക്ഷണം, ചുംബനത്തെ രതിയോട് ചേര്‍ത്തുവക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് രതിബാഹ്യമായ ചുംബനങ്ങളെ നമുക്ക് അങ്ങനെ വിളിക്കാതിരിക്കാം. മുത്തങ്ങളെന്ന് അവയെ വ്യവഛേദിക്കാം. കുരിശുമുത്തും പോലെ വിരല്‍പുറങ്ങള്‍ മുത്തി നമുക്കവരെ ബഹുമാനിതരാക്കാം… ഉമ്മകളെ പ്രണയവാത്സല്യങ്ങള്‍ക്കായി മാറ്റിവക്കാം.
അടുത്തപേജില്‍ തുടരുന്നു
നിന്റെ ചുണ്ടുകള്‍ ഇനി വിശ്രമം മറക്കുമെന്ന് മുന്നറിയിപ്പ് തരുന്ന പങ്കാളിയെ തല വലത്തോട്ടു ചരിച്ച് കണ്ണടച്ചുകൊണ്ട് ഞാനെന്റെ ചുണ്ടില്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അതേസമയം നിലാവില്‍, ലോകം കാണ്‍കെ കഴുത്തിലൂടെ കയ്യിട്ട് ഒരുമ്മ എന്നില്‍ പടരുമ്പോള്‍ ഒരു ഭീരുവിനെപ്പോലെ ചുറ്റും നോക്കുന്നതും ഇതേ ഞാന്‍ തന്നെ. എന്നില്‍ നിന്ന് എന്നിലേക്കുള്ള ദൂരത്തെ ഉമ്മകള്‍കൊണ്ടളക്കാമോ ?
-3-
നമ്മള്‍ പരസ്പരം ചുംബിച്ച്സൃഷ്ടിച്ചെടുത്ത പുതുലോകത്താണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് ഒക്ടോവിയാ പാസ് നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. ലോകത്തെ മറ്റുന്ന ആ ചുംബനത്തിന്റെ രുചിതന്നെയാണ് നാമോരോരുത്തരുടേയും ചുണ്ടുകള്‍ക്കുള്ളത്. ഉമ്മകളെക്കുറിച്ചുള്ള ചോദ്യങ്ങളുടെയെല്ലാം ഉത്തരം ഒരുമ്മയില്‍ കുറഞ്ഞ മറ്റൊന്നുമാവില്ല. ഉമ്മയെ ഉമ്മകൊണ്ടല്ലാതെ നേരിടുന്നതെങ്ങനെ ?
അതുകൊണ്ടു സഖാക്കളേ, ഒക്ടാവിയാപാസ് നമുക്ക് ഒരു ചുംബനമാകുന്നു.
ചുണ്ടുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി എന്റെ ഓര്‍മ്മയെ തെളിയിച്ചെടുക്കുന്നത് എവിടെ വച്ചാണെന്ന് ഇനിയും പറയാനാവില്ല. പക്ഷെ ഒക്ടോവിയാ പാസിനെ ഞാനറിയുന്നത് അതുവരെ കല്‍പ്പനയില്‍ മാത്രം കണ്ടിട്ടുള്ള തീര്‍ത്തും അപരിചിതമായ ഒരു വീട്ടിലാണ്. നാലുകെട്ടു പോലുള്ളൊരു വീട്ടില്‍ ഒരു പരീക്ഷണ നാടകത്തിന്റെ പരിശീലനക്യാമ്പ്. പ്രണയത്തിന് പശ്ചാത്തലമായി നാടകം അതും പുനര്‍വായനയുടെ രാഷ്ട്രീയ സാധ്യതകള്‍ വിടര്‍ത്തിയാടുന്ന മഹാഭാരതം. പാരീസും ദില്ലിയും ബോംബെയുമെല്ലാം ചേരുന്ന അപൂര്‍വതയുടെ സീനോഗ്രാഫി. നാടകം അരങ്ങറിയുമ്പോള്‍ ഞങ്ങളില്‍ പാസ് ഒരു ദീര്‍ഘ ചുംബനമായി ഉറഞ്ഞുപോവുന്നു. ലോകത്തെ ഞങ്ങള്‍ പുതുക്കിയെടുക്കുകയായിരുന്നു. “പുറത്തേക്ക് നോക്ക്, നമ്മള്‍ മാറ്റിയെടുത്ത ലോകം അതാണ് “.
the world is born when two people kiss,
a drop of light from transparent juices,
the room cracks half-open like a fruit
or explodes in silence like a star..
രണ്ടു ശരീരങ്ങള്‍ ആ ലോകം അറിയുകയായിരുന്നു. മൂന്നാമതൊരാളറിയാതെയുള്ള ആ ലോകപരിചയമാണ് ഇന്നും ഞങ്ങള്‍ക്ക് ജീവിതം.
-4-
കരയുന്ന ഉമ്മകള്‍ മറവിയില്ലാത്ത ജീവിതക്കാഴ്ചകളാണ്. വിളറിയ പച്ച നിറമുള്ള ചുവരുകള്‍ക്കുള്ളില്‍ രാവേറുവോളം കരഞ്ഞ ഉമ്മ ഇന്നും എന്റെ ജീവിതത്തെ പൊള്ളിക്കുന്നുണ്ട്. ആ പൊള്ളലിന്റെ മുദ്രകള്‍ ആത്മാവില്‍ മരിക്കാതെ കിടക്കും. അവിടെ ഉമ്മകളുടെ കണ്ണീരിന് ഉപ്പിന്റെ മധുരമാവും.
ആള്‍ക്കൂട്ടത്തില്‍ ഒളിച്ചിരിക്കുമ്പോള്‍ വികൃതിയുടെ വിനോദമൂല്യമാണ് ഓരോ ഉമ്മകള്‍ക്കുമുള്ളത്. വിനോദത്തിനപ്പുറം ഉമ്മയില്‍ ഹൃദയസ്പര്‍ശം തേടുന്നവരെ കാത്തിരിക്കുന്നത് രതിയുടെ ദന്തക്ഷതമാണ്. ആള്‍ക്കൂട്ടത്തിലെ അദൃശ്യ ചുംബനത്തിന്റെ ലഹരിക്ക് തുല്യം നില്‍ക്കില്ല അബ്കാരി വ്യവസായത്തിലെ ഒന്നും.
എന്നെ സംബന്ധിച്ചിടത്തോളം ഉമ്മയെ സാര്‍വത്രികവും ജനാധിപത്യവല്‍കൃതവുമാക്കിയത് സദാചാരത്തിന്റെ ശ്വാസംമുട്ടലുകളില്ലാത്ത നഗരജീവിതമാണ്. അവിടെ ഉമ്മയാല്‍ വിടനല്‍കിയും ഉമ്മയില്‍ സ്വീകരിക്കപ്പെട്ടും റയില്‍വേ സ്റ്റേഷനിലും എയര്‍പോര്‍ട്ടിലും സൗഹൃദം ഊഷ്മളമാവുന്നു. വെറുതെ വാരിവിതറി ഉമ്മകള്‍ക്ക് ചിറകു നല്‍കിയ നഗരകാലത്തിന്റെ ഓര്‍മ്മയിലാണ് എന്നില്‍ ഉമ്മകളുടെ മഴവില്ല് വിടരുന്നത്.
കെറീറി യൂജിന്റെ (1849-1906) “മദേഴ്‌സ് കിസ്സ്” (1980) എന്ന ചിത്രം
പുകയില ലാളിച്ച ചുണ്ടുകള്‍ക്ക് മാങ്ങയിഞ്ചി എന്ന ചെറുകിഴങ്ങിന്റെ രുചിയാവും. ഇഞ്ചിയുടെ എരിവും മാമ്പഴത്തിന്റെ മണവും ചേര്‍ന്ന ഒരുതരം നാട്ടുരുചി. അവിടെ ഇഷ്ടത്തിനും അനിഷ്ടത്തിനുമിടയില്‍ പതറിപ്പോകുന്നവന്‍ അവസാനത്തെ പുക നിന്റെ ചുണ്ടില്‍ നിന്ന് എന്നവാക്കുകളില്‍ അസ്തമിക്കുന്നു.
യാത്രകളുടെ ചുംബനമുദ്രകള്‍ തെളിയുന്നത് പലപ്പോഴും വാഹനത്തിന്റെ പിന്‍കാഴ്ചക്കണ്ണാടിയിലാവും.
Objects in mirror are closer than they appear. ആദിമധ്യാന്തമില്ലാത്ത തിളക്കുന്ന റോഡരികിലെ തണല്‍ മരച്ചുവട് ചില ഉമ്മകളുടെ ഈണം ഒളിപ്പിച്ചു വക്കുന്നുണ്ട്. പിന്നീടെപ്പോഴോ ഓര്‍മ്മകൊണ്ട് പെറുക്കിയെടുക്കുമ്പോള്‍ ഒരുവട്ടം കൂടി കാലിനെ ബ്രേക്കിലേക്കടുപ്പിക്കുന്ന ചുണ്ടുകളുടെ യാത്രാഗീതമാവാറുണ്ട് സവിശേഷമായ ആ ഈണം.
നിന്റെ ചുണ്ടുകള്‍ ഇനി വിശ്രമം മറക്കുമെന്ന് മുന്നറിയിപ്പ് തരുന്ന പങ്കാളിയെ തല വലത്തോട്ടു ചരിച്ച് കണ്ണടച്ചുകൊണ്ട് ഞാനെന്റെ ചുണ്ടില്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അതേസമയം നിലാവില്‍, ലോകം കാണ്‍കെ കഴുത്തിലൂടെ കയ്യിട്ട് ഒരുമ്മ എന്നില്‍ പടരുമ്പോള്‍ ഒരു ഭീരുവിനെപ്പോലെ ചുറ്റും നോക്കുന്നതും ഇതേ ഞാന്‍ തന്നെ.
എന്നില്‍ നിന്ന് എന്നിലേക്കുള്ള ദൂരത്തെ ഉമ്മകള്‍കൊണ്ടളക്കാമോ ?
-5-
എന്നെ സംബന്ധിച്ചിടത്തോളം ഉമ്മയെ സാര്‍വത്രികവും ജനാധിപത്യവല്‍കൃതവുമാക്കിയത് സദാചാരത്തിന്റെ ശ്വാസംമുട്ടലുകളില്ലാത്ത നഗരജീവിതമാണ്. അവിടെ ഉമ്മയാല്‍ വിടനല്‍കിയും ഉമ്മയില്‍ സ്വീകരിക്കപ്പെട്ടും റയില്‍വേ സ്റ്റേഷനിലും എയര്‍പോര്‍ട്ടിലും സൗഹൃദം ഊഷ്മളമാവുന്നു. വെറുതെ വാരിവിതറി ഉമ്മകള്‍ക്ക് ചിറകു നല്‍കിയ നഗരകാലത്തിന്റെ ഓര്‍മ്മയിലാണ് എന്നില്‍ ഉമ്മകളുടെ മഴവില്ല് വിടരുന്നത്.
രണ്ട് കീ ടച്ചില്‍ ചുണ്ടുകളെ സൃഷ്ടിക്കാന്‍ കഴിയുന്ന സ്‌മൈലികളുടെ വരവ് ഉമ്മകളുടെ വികേന്ദ്രീകരണമാണ്. മുമ്പൊരിക്കലും ഉമ്മവച്ചിട്ടില്ലാത്ത രണ്ടു കൂട്ടുകാരെ ഇപ്പോള്‍ ഉമ്മയാല്‍ സ്വതന്ത്രരാക്കുന്നത് സ്‌മൈലിയുടെ മഞ്ഞമുഖങ്ങളാണ്. സൈബര്‍ ലോകം ഉമ്മകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. പോസ്റ്റുകളേയും കമന്റുകളേയും ചുംബിച്ചും കെട്ടിപ്പിടിച്ചും നാമ്മള്‍ സ്പര്‍ശത്തിന്റെ പ്രതീതീയാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നു. ഇനി ഉമ്മകളില്ലാത്ത ജീവിതത്തെക്കുറിച്ച് ആര്‍ക്ക് ചിന്തിക്കാനാവും? ഉമ്മയുടെ സ്‌പെല്ലിംഗില്‍ അനുഭവത്തിന്റെ ശബ്ദം സന്നിവേശിപ്പിക്കുന്നവര്‍ക്ക് എങ്ങനെ ഇനി ചുണ്ടുകളെ പിന്‍വലിക്കാനാവും.
mmuaahhh…
ചുണ്ടുകള്‍ യാത്ര തുടങ്ങുകയാണ്. ഏറ്റവും നനുത്ത നിഷ്‌കളങ്കമായ ചുംബനത്തില്‍ നിന്ന് ആത്മാവിന്റെ സ്വാദൂറ്റിയെടുക്കുന്ന കടുത്ത ചുംബനത്തിലേക്ക്…
കടപ്പാട്: OUT of the BOX