| Wednesday, 24th April 2019, 7:49 am

പ്രജ്ഞാസിങ്ങിന്റെ സ്വത്തു വിവരങ്ങളില്‍ അയോധ്യയിലേക്കുള്ള കല്ലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മാലേഗാവ് ഭീകരാക്രമണക്കേസ് പ്രതി പ്രജ്ഞാസിങ് താക്കൂര്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തു വിവരങ്ങളുടെ കൂട്ടത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി സൂക്ഷിച്ച് വെച്ച വെള്ളി കൊണ്ട് ഉണ്ടാക്കിയ ഇഷ്ടികയും.

4.44 ലക്ഷമാണ് പ്രജ്ഞാ സിങ്ങിന്റെ ആസ്തി. രണ്ട് ബാങ്കുകളിലായി 1.89 ലക്ഷം സ്വന്തം പേരിലുണ്ട്. വരുമാന മാര്‍ഗമായി പറയുന്നത് ഭിക്ഷാടനമാണ്. രണ്ട് വെള്ളി കോപ്പകളും ഒരു വെള്ളിപാത്രവും നാല് വെള്ളി ഗ്ലാസുകളും സ്വത്ത് വിവരങ്ങളില്‍പ്പെടുന്നുണ്ട്.

ഇന്നലെയാണ് പ്രഗ്യാസിങ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രജ്ഞാസിങ്ങിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മാലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇരകളിലൊരാളുടെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു.

യു.എ.പി.എ ചുമത്തപ്പെട്ട പ്രഗ്യാസിങ്ങിന് മാലേഗാവ് കേസില്‍ വിചാരണ നേരിടേണ്ടി വന്നിട്ടില്ല. 2017ല്‍ ആരോഗ്യ പ്രശ്‌നമുള്ളത് കൊണ്ട് ജാമ്യത്തിലാണവര്‍.

We use cookies to give you the best possible experience. Learn more