ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരനടപടികള്‍ മൂലം ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നെന്ന് അന്താരാഷട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍.
രാജ്യത്തെ മനുഷ്യാവകാശ സംഘടനകളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നു പറഞ്ഞ ആംനസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും തുറന്നടിച്ചു.
കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ഇതു കാരണം ജീവനക്കാരെ പിരിച്ചുവിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ആംനസ്റ്റി പറയുന്നു. ഇതുമൂലം സംഘടനയുടെ രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ക്യാംമ്പയിനുകളും നിര്‍ത്തിവെച്ചതായി ആംനസ്റ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘ ഞങ്ങള്‍ ഇന്ത്യയില്‍ അഭൂതപൂര്‍വ്വമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ വളരെ ആസൂത്രിതമായ രീതിയില്‍ ആക്രമണങ്ങളും ഭീഷണികളും നേരിടുന്നു,’ ആംനസ്റ്റി ഇന്ത്യയുടെ റിസേര്‍ച്ച്, അഡ്വക്കസി, പോളിസി ഡയരക്ടര്‍ ശരത് ഖോശ്‌ല ബി.ബി.സിയോട് പറഞ്ഞു.
‘ ദല്‍ഹി കലാപത്തെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ കാര്യത്തിലായാലും ജമ്മുകശ്മീരിലെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിലായാലും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗസ്റ്റ് മാസം ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ദല്‍ഹി കലാപത്തിനിടെ പൊലീസ് നടത്തിയ മനുഷ്യാവകാശ ലംഘനകളെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ അന്ന് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.
ഇതു കൂടാതെ ആഗസ്റ്റ് മാസം ആദ്യം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കശ്മീരില്‍ തടവിലായ രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും മോചിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞിരുന്നു. ഒപ്പം മേഖലയിലെ ഇന്റര്‍നെറ്റ് എടുത്ത് കളഞ്ഞ നടപടിയയെയും വിമര്‍ശിച്ചിരുന്നു. ആംനസ്റ്റി യുടെ ഇപ്പോഴത്തെ വിമര്‍ശനത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Amnesty International to halt India operations