അദ്ദേഹത്തെ ഉടനെ വിട്ടയക്കണം, സല്‍മാന്‍ രാജാവിന് അടിയന്തര കത്തയച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍
ലണ്ടന്‍:സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന് അടിയന്തര കത്തയച്ച് അന്താരാഷട്ര മനുഷ്യാവകാശ സംഘ
ടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഫലസ്തീനിലെ ഹമാസിന്റെ പ്രതിനിധികളിലൊരാളായ ഡോ. മുഹമ്മദ് അല്‍ ഖോദാരിയെയും ഇദ്ദേഹത്തിന്റെ മകനെയും എത്രയും പെട്ടന്ന് തടവില്‍ നിന്നും മോചിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ക്യാന്‍സര്‍ രോഗിയായ അല്‍ ഖോദാരിക്ക് തുടര്‍ച്ചയായ ചികിത്സ ആവശ്യമാണെന്നാണ് കത്തില്‍ പറയുന്നത്.
2019 ഏപ്രിലിലാണ് 82 കാരനായ അല്‍ ഖോദാരിയെയും മക്കയിലെ ഉം അല്‍-ഖുറ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്ന ഇദ്ദേഹത്തിന്റെ മകന്‍ ഹാനിയെയും സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. തീവ്രവാദ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
അല്‍ ഖോദാരിയുടെ മകന്‍ ഹാനി സൗദിയില്‍ നിന്നും പണം തുര്‍ക്കിയിലേക്ക് പണം കടത്തിയെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യക്തിപരമായ ചില ആവശ്യങ്ങള്‍ക്കാണെന്ന്് തെളിഞ്ഞിരുന്നു.
30 വര്‍ഷത്തോളം സൗദിയില്‍ കഴിയുന്ന അല്‍ ഖോദാരി മുന്‍ രാജാവ് ഫഹ്ദ് ബിന്‍ അബ്ദുള്‍ അസീസിന്റെ അനുമതിയോടെയാണ് ഹമാസിന്റെ സൗദിയിലെ പ്രതിനിധിയായി സ്ഥാനത്തിരുന്നത്. കഴിഞ്ഞ 11 വര്‍ഷത്തോളമായി ഇദ്ദേഹം ഈ സ്ഥാനത്തിരുന്നിരുന്നില്ല.
ഹമാസിനോടുള്ള സൗദിയുടെ നയത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. 1980 ല്‍ ഹമാസ് രൂപീകരിച്ച ഘട്ടത്തില്‍ സൗദിയും ഹമാസും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. പിന്നീട് അറബ് വിപ്ലവത്തിനിടയിലും, ഇറാനുമായുള്ള ഹമാസിന്റെ അടുപ്പം കൂടിയതും ഹമാസ് സംഘടനയ്‌ക്കെതിരെ സൗദി തിരിയാന്‍ കാരണമായി.