national news
മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഓഫീസില്‍ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 25, 06:09 pm
Thursday, 25th October 2018, 11:39 pm

ബംഗ്ളൂരു: ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ബംഗ്ളൂരു ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. വിദേശ ഫണ്ട് ഉപയോഗത്തില്‍ ക്രമക്കേടുണ്ടെന്ന സൂചനയെത്തുടര്‍ന്നായിരുന്നു പരിശോധന എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

2014 നും 2016 നുമിടയുല്‍ വിദേശ ഫണ്ടായി ലഭിച്ച 36 കോടി രൂപയില്‍ അഴിമതിയുണ്ടായി എന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെയ്ഡ്. വിദേശ ഫണ്ട് ചെലവാക്കുന്നതില്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുണ്ട്.

ALSO READ: ദല്‍ഹിയില്‍ മദ്രസാ വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു

നാല് മണിക്കൂറോളമായിരുന്നു ഇന്ദിരാ നഗറിലെ ഓഫീസില്‍ പരിശോധന നടന്നത്. പരിശോധനയ്ക്ക് വേണ്ടി ആംനെസ്റ്റിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ജനാധിപത്യ സ്വരങ്ങളെ അടിച്ചമര്‍ത്താനുളള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു.

WATCH THIS VIDEO: