ആന്ധ്രയിലെ ഫാക്ടറിയില്‍ അമോണിയ വാതകം ചോര്‍ന്നു, ഒരു മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th June 2020, 2:08 pm
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ സ്‌പൈ അഗ്രോ ഇന്‍ഡസ്ട്രീസില്‍ അമോണിയ വാതക ചോര്‍ച്ച. ഫാക്ടറിയിലെ ഒരു ജീവനക്കാരന്‍ മരിക്കുകയും മൂന്ന് പേര്‍ ആശുപത്രിയിലാകുകയും ചെയ്തു.
50 വയസുള്ള ജീവനക്കാരനാണ് മരിച്ചതെന്ന് ജില്ലാ കളക്ടര്‍ ജി. വീരപാണ്ഡ്യന്‍ പറഞ്ഞു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.