33 വര്‍ഷം കൂടെ നടന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല ; ശശികലയെ കടന്നാക്രമിച്ച് ജയലളിതയുടെ അനന്തിരവള്‍
India
33 വര്‍ഷം കൂടെ നടന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല ; ശശികലയെ കടന്നാക്രമിച്ച് ജയലളിതയുടെ അനന്തിരവള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2017, 5:17 pm

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന ശശികലാ നടരാജനെതിരെ ആഞ്ഞടിച്ച് ജയലളിതയുടെ അനന്തിരവള്‍ ദീപ ജയകുമാര്‍. സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുകയാണെന്നും ശശികല മുഖ്യമന്ത്രിയാകുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ചെന്നൈയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തമിഴ് ജനത വോട്ട് ചെയ്തത് ജയലളിതയ്ക്കാണ്, ശശികല മുഖ്യമന്ത്രിയാകുന്നത് ദുഖകരമാണെന്നും അവര്‍ പറഞ്ഞു. 33 വര്‍ഷം കൂടെയുണ്ടായിരുന്നു എന്ന് കരുതി മുഖ്യമന്ത്രികാനുളള യോഗ്യതയാകില്ലെന്നും ദിപ ശശികലയെ കടന്നാക്രമിച്ചു.

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യ നാളുമുതല്‍ തനിക്ക് അപ്പോളോ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചെന്നും ഒരിക്കല്‍ പോലും ജയലളിതയെ കാണാല്‍ അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു.


Also Read: ശ്രീശാന്തിന്റെ തിരിച്ച് വരവിന് പിന്തുണയുമായി രാഹുല്‍ ദ്രാവിഡ്


ജയലളിതയെ ചികിത്സിച്ച ഡോ.റിച്ചാര്‍ഡ് ബെയ്ല്‍ കഴിഞ്ഞ ദിവസം ചികിത്സാ വിവരം പുറത്ത് വിട്ടത് സമ്മര്‍ദ്ദം മൂലമാണെന്നും ദീപ കൂട്ടിച്ചേര്‍ത്തു.