| Sunday, 1st July 2018, 5:18 pm

ദിലീപിന്റെ തിരിച്ച് വരവ് മാസങ്ങള്‍ക്ക് മുമ്പുള്ള അജണ്ട; രേഖകള്‍ പുറത്ത് വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട് കേസില്‍ പുറത്താക്കിയ ദിലീപിനെ താര സംഘടനയായ എ.എം.എം.എയിലേക്ക് തിരിച്ച് എടുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് എടുത്ത തീരുമാനമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നു.

ദിലീപിനെ പുറത്താക്കിയ തീരുമാനം ഒരു വര്‍ഷം മുന്‍പേ തന്നെ എ.എം.എം.എ മരവിപ്പിച്ചിരുന്നെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയ തീരുമാനം വന്നത്.

എന്നാല്‍ പിന്നീട് ചേര്‍ന്ന യോഗത്തില്‍ ദിലീപിനെ പുറത്ത് എടുക്കാനുള്ള തീരുമാനം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുറത്താക്കിയ നടപടിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടികാട്ടിയാണ് തീരുമാനം റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതെന്നും രേഖയില്‍ പറയുന്നു.


Also Read ആരോഗ്യകരമായ സംവാദത്തിന് കെല്‍പ്പില്ലാത്ത ഒരു സംഘടനയെ തള്ളിപ്പറയുകയല്ലാതെ വേറെ മാര്‍ഗമില്ല; A.M.M.Aയുടെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ച് കൂടുതല്‍ നടികള്‍

തുടര്‍ന്ന് ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തില്ല. തുടര്‍ന്ന് എക്‌സിക്യൂടീവിന് പുറത്തുള്ള ഊര്‍മ്മിള വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം ദിലീപിനെ തിരിച്ചെടുക്കാനുള്ള എ.എം.എം.എയുടെ നടപടിയെ വിമര്‍ശിച്ച് കന്നട സിനിമാ മേഖല രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് കന്നഡ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കന്നഡ ഫിലിം ഇന്‍ഡസ്ട്രി (കെ.എഫ്.ഐ), ഫിലിം ഇന്‍സ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി (എഫ്.ഐ.ആര്‍.ഇ) എന്നീ രണ്ട് സിനിമാ സംഘടനകള്‍ ആണ് പ്രതിഷേധം അറിയിച്ചത്.

എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ച് കൊണ്ടാണ് തങ്ങളുടെ പ്രതിഷേധം കന്നട സിനിമാപ്രവര്‍ത്തകര്‍ അറിയിച്ചത്. സംവിധായിക കവിതാ ലങ്കേഷ്, മേഘ്ന രാജ്, ശ്രുതി ഹരിഹരന്‍, പ്രകാശ് റായ്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ് തുടങ്ങി അമ്പതോളം സിനിമാ പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പ് വെച്ചത്.

…………………………………….

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more