താര സംഘടനയായ അമ്മ പിളര്‍പ്പിലേക്ക്. ഇരുപതോളം നടീനടന്മാര്‍ ട്രേഡ് യൂണിയനുണ്ടാക്കാന്‍ ഫെഫ്കയെ സമീപിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നാണ് ഇതില്‍ ഫെഫ്ക എടുക്കുന്ന നിലപാട്.
താര സംഘടനയായ അമ്മ പിളര്‍പ്പിലേക്ക്. ഇരുപതോളം നടീനടന്മാര്‍ ട്രേഡ് യൂണിയനുണ്ടാക്കാന്‍ ഫെഫ്കയെ സമീപിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നാണ് ഇതില്‍ ഫെഫ്ക എടുക്കുന്ന നിലപാട്.
സംഘടന രൂപീകരിച്ച അംഗങ്ങളുടെ പേര് സഹിതമെത്തിയാല്‍ പരിഗണിക്കാമെന്ന് ഫെഫ്ക നിലപാടെടുത്തു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ചിലര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ചിലര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നടീനടന്മാര്‍ എന്നെ വന്ന് കാണുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഇപ്പോഴുള്ള സംഘടനയുടെ സ്വരൂപം നിലനിര്‍ത്തി കൊണ്ട് തന്നെ മറ്റൊരു ട്രേഡ് യൂണിയനുണ്ടാക്കുന്നതിനോടാണ് താത്പര്യം,’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അമ്മയില്‍ ഈയിടെയായിരുന്നു കൂട്ടരാജി നടന്നത്. മോഹന്‍ലാല്‍ രാജിവെക്കുകയും എക്സിക്യൂട്ടീവ് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെ അമ്മയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു.
296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.
ആരോപണങ്ങള്‍ക്ക് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വെച്ചിരുന്നു. അമ്മയുടെ ജോയിന്‍ സെക്രട്ടറി ആയിരുന്ന ബാബുരാജ് സിദ്ദിഖിന്റെ രാജിക്ക് ശേഷം ആക്ടിങ് ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നാലെ ബാബുരാജിന് എതിരെ ആരോപണങ്ങള്‍ ഉയരുകയും പലരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlight: Amma Start To Spilt; 20 Actors Approached FEFKA to form a trade union