ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി; ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് അമ്മ
Kerala
ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി; ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th July 2017, 1:00 pm

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ട്രഷറര്‍ സ്ഥാനത്ത് നിന്നും ദിലിപിനെ ഒഴിവാക്കി. കൊച്ചിയില്‍ ചേര്‍ന്ന

ഞങ്ങളുടെ സഹോദരിക്കുനേരെയുണ്ടായ ആക്രമണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അവരുടെ നിയമപരമായ കാര്യങ്ങള്‍ക്കുള്ള എല്ലാ പിന്തുണയും നല്‍കും. നടിയെ തുടര്‍ന്നും വേദനിപ്പിച്ചവരോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതായും അമ്മ പത്രക്കുറിപ്പില്‍ പറഞ്ഞു.

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ കേരള പൊലീസിനും സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായും അമ്മ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


Dont Miss അറസ്റ്റിലായത് ഉളുപ്പും മനസാക്ഷിയുമില്ലാത്ത ക്രിമിനല്‍; ദിലീപ് കാട്ടിക്കൂട്ടിയ എല്ലാ കുറ്റങ്ങള്‍ക്കും ദൈവം ഒന്നിച്ച് ശിക്ഷ നല്‍കുകയാണെന്നും ലിബര്‍ട്ടി ബഷീര്‍


നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നു ദിലീപിനെ നേരത്തെ പുറത്താക്കിയിരുന്നു. ഇന്നു ചേര്‍ന്ന പ്രത്യേക യോഗമാണ് ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്.

ഇതുകൂടാതെ, ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു ദിലീപിനെ പുറത്താക്കിയതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് യുവതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രഥ്വിരാജ്, ഇടവേള ബാബു, രമ്യ നമ്പീശ്യന്‍, കലാഭവന്‍ ഷാജോണ്‍ തുങ്ങിയവര്‍ അമ്മയുടെ നിര്‍ണായക യോഗത്തില്‍ പങ്കെടുത്തത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 17ല്‍ ഏഴു പേരാണ് യോഗത്തില്‍ പങ്കെടുത്തത്.

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് അവശ്യമാണ് യുവതാരങ്ങളില്‍ നിന്നുയര്‍ന്നത് ആസിഫ് അലി ഈ ആവശ്യം യോഗത്തില്‍ ഉന്നയിച്ചിരുന്നു. ചില കാര്യങ്ങള്‍ തനിക്കു ഉന്നയിക്കാനുണ്ടെന്നും അത് ഞാന്‍ യോഗത്തില്‍ പറയുമെന്നും പ്രഥ്വിരാജ് വ്യക്തമാക്കി. ചര്‍ച്ച ചെയ്തു തീരുമാനമായില്ലെങ്കില്‍ അപ്പോള്‍ മാധ്യമങ്ങളോടു വന്ന് പറയാമെന്നും പ്രിഥ്വിരാജ് പ്രതികരിച്ചിരുന്നു.