Advertisement
Sports News
ഏകദിനത്തില്‍ കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് ഹാഷിം ആംല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 20, 11:25 am
Sunday, 20th January 2019, 4:55 pm

പോര്‍ട്ട് എലിസബത്ത്: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 27 സെഞ്ചുറികള്‍ തികച്ച താരമെന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയ്ക്ക് സ്വന്തം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് മറികടന്നത്. കോഹ്‌ലി 169 ഏകദിനത്തില്‍ നിന്ന് 27 സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ആംലയ്ക്ക് വേണ്ടിയിരുന്നത് 167 ഏകദിനങ്ങള്‍.

പാക്കിസ്താനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ചുറിയിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഇന്ത്യന്‍ നായകനെ മറികടന്നത്. 27 സെഞ്ചുറി നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമാണ് ആംല. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആംല സെഞ്ചുറി നേടിയത്. 2017ലായിരുന്നു ആംല ഇതിന് മുമ്പ് സെഞ്ചുറി നേടിയത്.

പാക്കിസ്ഥാനെതിരെ 120 പന്തിലായിരുന്നു സെഞ്ചുറി നേടിയത്. താരം 108 റണ്‍സെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരെയായിരുന്നു കോഹ്‌ലി തന്റെ 27-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്.